മറുനാട്ടില്‍ പോകുമ്പോള്‍ മുടികൊഴിച്ചില്‍, 'വെള്ള' പ്രശ്നം പരിഹരിക്കാന്‍ 6 പൊടിക്കൈകള്‍

ഹാർഡ് വാട്ടര്‍ നേരിട്ട് മുടി കൊഴിച്ചില്‍ ഉണ്ടാക്കില്ലെങ്കിലും മുടിയുടെ ആരോഗ്യത്തെ ദുര്‍ബലമാക്കാന്‍ ഇത് കാരണമായേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Hair fall
hair lossFreepik
Updated on
2 min read

ജോലിക്കും പഠനത്തിനുമായി വീടുവിട്ടു നില്‍ക്കേണ്ടി വരുന്ന പലരുടെയും പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. സമ്മര്‍ദവും ഡയറ്റും ജനിതകവുമൊക്കെ ഘടകങ്ങളാകുമെങ്കിലും വെള്ളം ഒരു പ്രധാന വില്ലന്‍ തന്നെയാണ്. കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ഉയർന്ന അളവിൽ അടങ്ങിയ വെള്ളം, അതായത് ഹാര്‍ഡ് വാട്ടര്‍ ഉപയോഗിച്ച് മുടി കഴുകുന്നത് കാലക്രമേണ മുടിയുടെ ആരോഗ്യം മോശമാക്കും. ഇത് മുടി വരണ്ടതാകാനും പെട്ടെന്ന് പൊട്ടിപോകാനും കാരണമാകും.

ഹാർഡ് വാട്ടര്‍ നേരിട്ട് മുടി കൊഴിച്ചില്‍ ഉണ്ടാക്കില്ലെങ്കിലും മുടിയുടെ ആരോഗ്യത്തെ ദുര്‍ബലമാക്കാന്‍ ഇത് കാരണമായേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ അടങ്ങിയ കാൽസ്യം, മഗ്നീഷ്യം അയോണുകള്‍ മുടിയുടെ ഓരോ ഇഴയിലും പറ്റിപ്പിടിച്ച് ഒരു ആവരണം ഉണ്ടാക്കുകയും കഴുകിക്കളയാൻ പ്രയാസകരമാക്കുകയും ചെയ്യുന്നു.

ഇത് മുടി പരുക്കനാക്കനും നിർജീവവുമാക്കും. കാലക്രമേണ, ഇവ അടിഞ്ഞു കൂടുന്നത് മുടിയുടെ ഘടനയെ നശിപ്പിക്കുകയും, അറ്റം പിളരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഹാര്‍ഡ് വാട്ടറില്‍ ഷാംപൂ, സോപ്പ് എന്നിവ പതയില്ല.

ഹാർഡ് വാട്ടർ മൂന്ന് രീതിയിൽ മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം

  • മുടി പൊട്ടൽ: ധാതുക്കൾ അടിഞ്ഞുകൂടുന്നത് മുടിയുടെ പുറം പാളിയെ ദുർബലമാക്കുകയും മുടി വേരുകളിൽ നിന്ന് കൊഴിയുന്നതിന് പകരം പൊട്ടിപ്പോകാന്‍ കാരണമാകുന്നു.

  • മുടിയുടെ നിറം മങ്ങല്‍: മുടിയുടെ ഈർപ്പം എളുപ്പത്തിൽ നഷ്ടമാകാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ, ഇത് മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നു.

  • താരനും തലയോട്ടിയിലെ ചൊറിച്ചിലും: ധാതുക്കള്‍ സ്കാപില്‍ അടഞ്ഞുകൂടാനും, ഇത് താരൻ, ചൊറിച്ചിൽ അല്ലെങ്കിൽ ചർമ വീക്കം എന്നിവ കൂടുതൽ വഷളാക്കും.

മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ 6 പൊടിക്കൈകള്‍

  • ഷവർ ഫിൽറ്റർ: ഷവർ ഫിൽറ്റർ അല്ലെങ്കിൽ വാട്ടർ സോഫ്റ്റ്‌നർ ഉപയോഗിക്കുന്നത്, വെള്ളത്തിലടങ്ങിയ കാൽസ്യം, മഗ്നീഷ്യം ധാതുക്കളെ ഫില്‍റ്റര്‍ ചെയ്തു നീക്കാന്‍ സഹായിക്കും.

  • ക്ലാരിഫൈയിങ് ഷാംപൂ: ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ക്ലാരിഫൈയിങ് ഷാംപൂ ഉപയോഗിക്കുന്നത് മുടിയില്‍ അടിഞ്ഞു കൂടുന്ന ഇത്തരം ധാതുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കും. EDTA അല്ലെങ്കിൽ സിട്രിക് ആസിഡ് അടങ്ങിയ ഷാംപൂവുകളാണ് നല്ലത്. എന്നാല്‍, ഇവ ദിവസവും ഉപയോഗിക്കുന്നത് മുടി വരണ്ടതാക്കും, അതിനാൽ അത് അമിതമാക്കരുത്.

Hair fall
പഞ്ചസാര ഒഴിവാക്കാം, പകരം ആന്‍റിഓക്സിഡസ് അടങ്ങിയ ബെറിപ്പഴങ്ങള്‍; ആരോ​ഗ്യമുള്ള മുടിക്ക് ആരോ​ഗ്യകരമായ ഭക്ഷണക്രമം
  • ഹെയര്‍ കെയര്‍: ഹൈഡ്രേറ്റിങ് മാസ്കുകൾ, ലീവ്-ഇൻ കണ്ടീഷണറുകൾ, അല്ലെങ്കിൽ മിതമായ പ്രോട്ടീൻ ട്രീറ്റ്മെന്‍റുകള്‍ എന്നിവ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പന്തേനോൾ, ഗ്ലിസറിൻ, സിലിക്കൺ തുടങ്ങിയ ചേരുവകൾ അടങ്ങിയവയാണ് നല്ലത്. ഇത് മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

  • ആവർത്തിച്ചുള്ള കഴുകല്‍ കുറയ്ക്കുക: ദിവസവും മുടി കഴുകുന്നത് മുടിയും ആരോഗ്യം മോശമാക്കും. കൂടാതെ വരണ്ട മുടിക്ക് മൃദുവായ പരിചരണം ആവശ്യമാണ്. ഇത്തരം മുടിയില്‍ സ്റ്റൈലിങ് പോലുള്ളവ പരിമിതപ്പെടുത്തുന്നതാണ് നല്ലത്. ടവല്‍ ഉപയോഗിച്ച് പരുക്കനായി മുടി തോര്‍ത്തുകയും ചെയ്യരുത്.

Hair fall
ഇങ്ങനെ ഉറങ്ങിയാല്‍, മുടികൊഴിച്ചില്‍ ഉറപ്പ്
  • സ്കാല്‍പ്പിന്‍റെ ആരോഗ്യം: സ്കാല്‍പില്‍ ഇത്തരം ധാതുക്കള്‍ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ ഇടയ്ക്കിടെ സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. ഇത് താരന്‍, ഫംഗസ് പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

  • മറ്റ് കാരണങ്ങൾ പരിഗണിക്കുക: ഹോർമോൺ പ്രശ്നങ്ങൾ, തൈറോയ്ഡ് അവസ്ഥകൾ, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ബി പോലുള്ള പോഷകങ്ങളുടെ കുറവ് പോലുള്ളവയും മുടി കൊഴിച്ചിലിന് കാരണമാകാം. അവ പരിഹരിക്കുകയും വേണം

Summary

How hard water makes hair loss worse, shares 6 strategies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com