

നല്ല ചൂട് കാപ്പി കിട്ടാതെ ഒരു ദിവസം തുടങ്ങാന്‍ പറ്റാത്ത കോഫി പ്രേമികള്‍ ഒരുപാടുണ്ട്. കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന ഉപദേശം ഒരുപാട് കേള്‍ക്കാറുമുണ്ട് ഇക്കൂട്ടര്‍. എന്നിട്ടും കാപ്പി ഒഴിവാക്കാന്‍ തോന്നാത്തവരാണോ? അങ്ങനെയാണെങ്കില്‍ കാപ്പി കുടിക്കുന്നതിന്റെ ഗുണങ്ങളും ഒന്ന് അറിഞ്ഞിരിക്കാം.
ഊര്‍ജ്ജസ്വലരാക്കും
ഒരു കാപ്പി കുടിച്ചാല്‍ ഉഷാറാക്കും, ഇതുതന്നെയാണ് കാപ്പി പ്രേമികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കും. ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ ഇത് സഹായിക്കും.
ടൈപ് 2 പ്രമേഹത്തെ വരുതിയിലാക്കും
ദിവസവും കാപ്പി കുടിക്കുന്നത് ടൈപ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്. ഓരോ കപ്പ് കാപ്പിയും ടൈപ് 2 ഡയബറ്റിസ് സാധ്യത 6ശതമാനം കുറയ്ക്കുന്നതായി ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനം സംരക്ഷിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവും കാപ്പിക്കുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ കാപ്പി
ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ഒഴിവാക്കുക്കാന്‍ സഹായിക്കുന്ന കാപ്പി ശരീരഭാരം നിയന്ത്രിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. കൂടുതല്‍ കാപ്പി കുടുക്കുന്ന സ്ത്രീകല്‍ കൂടുതല്‍ കൊഴുപ്പ് കത്തിച്ചുകളയുമെന്നും ഈ പഠനത്തില്‍ പറയുന്നുണ്ട്.
കരള്‍ പണിതരില്ല
ദുവസവും രണ്ടില്‍ കൂടുതല്‍ കാപ്പി കുടുക്കുന്നവരില്‍ കരള്‍ സംബന്ധമായ അസുഖങ്ങള്‍ കുറയുമെന്നാണ് ഒരു പഠനം പറയുന്നത്.
ഹൃദ്രോഗത്തെ അകറ്റിനിര്‍ത്തും
കാപ്പി കുടിക്കുന്നതും ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പല പഠനത്തില്‍ ദിവസവും മൂന്ന് മുതല്‍ അഞ്ച് കപ്പ് വരെ കാപ്പി കുടിക്കുന്നവരില്‍ 15ശതമാനം ഹൃദ്രോഗ സാധ്യത കുറവായിരിക്കുമെന്നാണ് പറയുന്നത്. പക്ഷെ അമിതമായി കാപ്പി കുടുക്കുന്നവരുടെ രക്തസമ്മര്‍ദ്ദത്തിന്റെ നില താറുമാറാകാന്‍ സാധ്യതയുണ്ട് അതുകൊണ്ട് രക്തസമ്മര്‍ദ്ദം ഉള്ളവര്‍ കാപ്പി നിയന്ത്രിക്കണം.
അല്‍ഷിമേഴ്‌സ് റിസ്‌ക് കുറയ്ക്കും
ഓര്‍മ്മനഷ്ടപ്പെടുകയും ചിന്താശേഷി ഇല്ലാതാക്കുകയുമൊക്കെ ചെയ്യുന്ന അല്‍ഷിമേഴ്‌സ് രോഗം പലര്‍ക്കും പേടിസ്വപ്‌നമാണ്. 29,000ത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തില്‍ കാപ്പി കുടിക്കുന്നത് അല്‍ഷിമേവ്‌സ് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തി.
കാപ്പി നേരെ ചര്‍മ്മത്തിലേക്ക്
കാപ്പിയുടെ ധാരാളം ഗുണങ്ങളില്‍ ഒന്നാണ ഇവ ചര്‍മ്മത്തിന് നല്ലതാണെന്നത്. ക്ലോറോജെനിക് ആസിഡുകള്‍ (സിജിഎ) പോലെയുള്ള പോളിഫിനോളുകള്‍ കാപ്പിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബിയല്‍ ഇഫക്റ്റുകള്‍ ഉണ്ടാകാം. പലരും ചര്‍മ്മസംരക്ഷണത്തിനായി കാപ്പിപൊടി നേരിട്ട് ചര്‍മ്മത്തില്‍ തേക്കാറുമുണ്ട്. എക്‌സിമ, സോറിയാസിസ്, മുഖക്കുരു തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങള്‍ അകറ്റാന്‍ കാപ്പി ഫലപ്രദമാണെന്ന് മുമ്പ് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ബീജ ചലനം കൂട്ടും
സ്ഥിരമായി കാപ്പികുടിക്കുന്നത് ബീജ ചലനം വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. അതുപോലെതന്നെ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കാനും കാപ്പി സഹായിക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates