അത്ര ഡാർക്ക് അല്ല ഡാർക്ക് ചോക്ലേറ്റ്, മാനസിക സമ്മർദം മുതൽ സൂര്യാഘാതത്തിൽ നിന്ന് വരെ സംരക്ഷണം

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയ ബയോ-ആക്റ്റീവ് സംയുക്തങ്ങൾ സൂര്യാഘാതത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കും.
Dark chocolate
Dark chocolateMeta AI Image
Updated on
1 min read

ൽപം കയ്പ്പനായതു കൊണ്ട് തന്നെ ഡാർക്ക് ചോക്ലേറ്റിന് ആരാധകർ കുറവാണ്. എന്നാൽ ആരോ​ഗ്യ​ഗുണത്തിൽ മറ്റ് ചോക്ലേറ്റുകളെക്കാൾ ബഹുദൂരമാണ് ഡാർക്ക് ചോക്ലേറ്റ്. ഇതിൽ ആന്റിഓക്സിഡന്റുകൾ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാനസിക സമ്മർദം മുതൽ ഹൃദയാരോ​ഗ്യം വരെ സംരക്ഷിക്കാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കും.

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയ ബയോ-ആക്റ്റീവ് സംയുക്തങ്ങൾ സൂര്യാഘാതത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കും. കൂടാതെ ചർമത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും അതിന്റെ സാന്ദ്രതയും ജലാംശവും വർധിപ്പിരക്കാനും ഇത് സഹായിക്കും. വെളിയത്ത് പതിവായി ഇറങ്ങുന്നവരാണെങ്കിൽ ഡാർക്ക് ചോക്ലേറ്റ് ഡയറ്റിൽ ചേർക്കുന്നത് നല്ലതാണ്.

Dark chocolate
ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് വയറിന് സംതൃപ്തി നൽകുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിവുണ്ട്. പ്രമേഹരോഗികള്‍ക്കും ധൈര്യമായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്. ഇതിലെ കൊക്കോയുടെ ഗുണങ്ങള്‍ പ്രമേഹരോഗികള്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇവ ഗുണം ചെയ്യും.

Dark chocolate
കറുത്ത അരിയോ? നെറ്റി ചുളിക്കല്ലേ... ചില്ലറയല്ല, ബ്ലാക്ക് റൈസിന്റെ ​ഗുണങ്ങൾ

ഡാര്‍ക്ക് ചോക്ലേറ്റുകള്‍ പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാനസിക സമ്മര്‍ദം, വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവുന്നത്. കുട്ടികള്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് നല്‍കുന്നത് അവരുടെ ഓര്‍മശക്തിയെ മെച്ചപ്പെടുത്തും.

Summary

Health Benefits of Dark chocolate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com