രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
ghee
gheeMeta AI Image
Updated on
1 min read

ബിരിയാണിയായാലും പായസമായാലും രുചിക്കും മണത്തിനും പിന്നിൽ നെയ്യുടെ പങ്ക് വളരെ പ്രധാനമാണ്. ഔഷധത്തിലും ഭക്ഷണത്തിലും പ്രധാന ചേരുവയായി പരമ്പരാ​ഗതമായി നെയ്യ് ഉപയോ​ഗിക്കാറുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ നെയ്യില്‍ (14 ഗ്രാം) ഏതാണ്ട് 123 കലോറി അടങ്ങിയിട്ടുണ്ട്. ആരോ​ഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിൻ എ, ഇ, കെ എന്നിവയാൽ സമ്പന്നമാണ് നെയ്യ്.

രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്ന തരത്തിൽ പല സെലിബ്രിറ്റികളും തങ്ങളുടെ അഭിമുഖങ്ങളിൽ പറയുകയും അത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കുടിലുകളെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും അസിഡിറ്റി, വയറു വീര്‍ക്കല്‍ എന്നിവ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദഹനപ്രശ്നങ്ങൾ നേരിടുന്നവർക്ക് രാവിലെ ഒരു സ്പൂൺ നെയ്യ് ചെറു ചൂടുവെള്ളത്തിലൊഴുച്ചു കുടിക്കുന്നത് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. വയറുവേദന, ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാകും.

ghee
ചർമം തിളങ്ങാൻ ഇനി അരിപ്പൊടി ഫേയ്സ്പാക്ക്

കൂടാതെ എല്ലുകള്‍ക്കും ഹോര്‍മോണുകളുടെ ആരോഗ്യത്തെ പോഷിപ്പിക്കുന്നതിനും സഹായിക്കുന്ന നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് സന്ധികളെ പിന്തുണയ്ക്കുന്നു. മിതമായ അളവിൽ ഉപയോ​ഗിച്ചാൽ ശരീരഭാരം കൂടുമെന്ന ടെൻഷനും ഒഴിവാക്കാം.

ghee
യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

രാവിലെ നെയ്യ് കഴിക്കുന്നത് വിശപ്പ് നിന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും സഹായിക്കും. തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നെയ്യില്‍ അടങ്ങിയിട്ടുള്ളതിനാൽ ഓര്‍മശക്തി വർധിക്കും. നെയ്യ് കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെങ്കിലും അത് അമിതമാകാതിരിയക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

Summary

Health benefits of Ghee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com