വേനൽക്കാലത്ത് നെയ്യ് കഴിക്കുന്നത് സുരക്ഷിതമോ?

ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
ghee in summer
ghee in summerPinterest
Updated on
1 min read

മ്മുടെ പാചകക്കൂട്ടിലെ സ്ഥിര സാന്നിധ്യമാണ് നെയ്യ്. ഭക്ഷണത്തിന്റെ രുചി കൂട്ടുക മാത്രമല്ല, നിരവധി ആരോ​ഗ്യ​ഗുണങ്ങളും നെയ്യിലടങ്ങിയിട്ടുണ്ട്. ആയുർവേദത്തിൽ നെയ്യ് ശരീരപുഷ്ടിക്കും രോ​ഗശമനത്തിനുമുള്ള ഔഷധമായാണ് കണക്കാക്കുന്നത്.

വേനൽക്കാലത്ത് നെയ്യ് കഴിക്കാമോ?

വേനൽക്കാലത്ത് നെയ്യ് കഴിക്കുന്നത് ഉചിതമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നെയ്യ് ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കാൻ സഹായിക്കുകയും ശരീരതാപനില നിയന്ത്രിക്കുകയും ചെയ്യുന്നു. മാത്രമല്ല, വേനൽക്കാലത്തും ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ആരോ​ഗ്യകരമായ കൊഴുപ്പ് നെയ്യിലൂടെ ലഭിക്കും.

നെയ്യിലടങ്ങിയ പോഷക​ഗുണങ്ങൾ

നെയ്യിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, സംസ്‌കരിക്കാത്ത കൊഴുപ്പ് എന്നിവ ശരീരത്തെ കൂടുതൽ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇതിലെ ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

ghee in summer
അമിതവണ്ണമുള്ളവരിൽ ഫാറ്റി ലിവർ സാധ്യത വർധിപ്പിക്കും, കരിമ്പിൻ ജ്യൂസ് അത്ര 'നിഷ്കളങ്കനല്ല'
  • ദഹനത്തിന്: രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ഗ്യാസ്ട്രിക് ആസിഡുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.

  • രോഗപ്രതിരോധശേഷി: നെയ്യിലുള്ള ബ്യൂട്ടിറിക് ആസിഡ് (Butyric acid) പ്രതിരോധ സംവിധാനം ശക്തമാക്കുന്നു.

  • ശരീരസംരക്ഷണം: ചർമ്മത്തിന്റെയും മുടിയുടെയും വരൾച്ച മാറ്റാൻ നെയ്യ് നേരിട്ട് പുരട്ടുന്നത് നല്ലതാണ്. ഇത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.

ghee in summer
നിർജ്ജലീകരണം തടയാൻ വെള്ളം മാത്രം കുടിച്ചു, യുവാവ് ഐസിയുവിൽ!

ഉപയോഗിക്കേണ്ട രീതി

പശുവിൻ പാലിൽ നിന്ന് ഉണ്ടാക്കുന്ന ശുദ്ധമായ നാടൻ നെയ്യാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. ഇത് വാത-പിത്ത ദോഷങ്ങളെ ശമിപ്പിക്കാൻ സഹായിക്കുന്നു. ആയുർവേദ പ്രകാരം, ഭക്ഷണം പാകം ചെയ്ത ശേഷം അതിനു മുകളിൽ നെയ്യ് ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ ഫലപ്രദം. നെയ്യിൽ നേരിട്ട് പാചകം ചെയ്യുന്നതിനേക്കാൾ ഗുണകരമായ രീതി ഇതാണ്.

Summary

Health Benefits of Ghee in summer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com