ഹെയർ സെറം ഉപയോ​ഗിക്കുന്നത് നല്ലതാണോ?

സ്മൂത്ത് ഹെയർ ഒരു ട്രെൻഡ് ആയതോടെ എണ്ണ ഇഷ്ടപ്പെടാത്തവർക്കും കണ്ടീഷനിങ് ഉപയോഗിക്കാൻ വിമുഖത കാണിക്കുന്നവർക്കും ഹെയർ സെറം ആണ് മികച്ചതാണ്.
hair serum
hair serumPINTEREST
Updated on
1 min read

മുടിയിൽ പലവിധ പരീക്ഷണങ്ങൾ പരീക്ഷിക്കുന്നവർ സ്ഥിരമായി ഉപയോ​ഗിക്കുന്ന ഒന്നാണ് ഹെയർ സിറം. ഇത് നല്ലതാണോ എന്ന സംശയം പലർക്കുമുണ്ട്. സ്മൂത്ത് ഹെയർ ഒരു ട്രെൻഡ് ആയതോടെ എണ്ണ ഇഷ്ടപ്പെടാത്തവർക്കും കണ്ടീഷനിങ് ഉപയോഗിക്കാൻ വിമുഖത കാണിക്കുന്നവർക്കും ഹെയർ സെറം ആണ് മികച്ചതാണ്. ദിവസവും ഹെയർ സെറം ഉപയോഗിക്കുന്നത് മുടി വളർച്ചയ്ക്ക് നല്ലതാണ്.

മുടി ഒതുങ്ങി നിൽക്കും

കണ്ടീഷണർ ഉപയോഗിക്കാതെ ഷാമ്പൂ മാത്രം ചെയ്യുന്നവർ തീർച്ചയായും ഹെയർ സെറം ഉപയോഗിക്കണം. പാറിപറക്കുന്ന മുടിയിഴകള്‍ വളരെ പെട്ടെന്നുതന്നെ നല്ല മൃദുലവും ഒതുക്കവുമുള്ളതാകും.

നല്ല തിളക്കം നല്‍കും

മുടിയിഴകൾക്ക് നല്ല തിളക്കം നൽകാൻ ഹെയർ സെറം നല്ലതാണ്. കെട്ട് ഇല്ലാതെ സ്മൂത്തനിങ് ചെയ്തതു പോലെ മുടിക്ക് നല്ല ഭംഗിയും വൃത്തിയും ഉണ്ടാകും.

hair serum
താരനെ പമ്പ കടത്തും, പരീക്ഷിക്കാം ഈ ഉലുവ മാജിക്

മുടി കൊഴിച്ചില്‍ തടയും

ഒരു നല്ല ഹെയര്‍ സെറത്തില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കും. ഇത്‌ മുടിയെ കൂടുതൽ ആരോഗ്യമുള്ളതാക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യും.

മുടിക്ക്‌ സംരക്ഷണം നല്‍കും

സൂര്യപ്രകാശം, പൊടി ഇവ ഏല്‍ക്കുന്നത്‌ മുടിക്ക്‌ നല്ലതല്ല. അതുകൊണ്ടു ദിവസവും സെറം ഉപയോഗിക്കുന്നത് മുടിക്ക് നല്ലതാണ്.

hair serum
മുടി തഴച്ചു വളരാൻ, സിംപിൾ നെല്ലിക്ക ഹെയർ പാക്കുകൾ

പുത്തൻ ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കാം

മുടിയിൽ പുതിയ രീതിയിലുള്ള ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുന്നതിന് മുൻപ് ഒരൽപം സെറം പുരട്ടി നോക്കൂ.. മാജിക് കാണാം. ഏതു രീതിയിലും മുടിയെ വഴക്കമുള്ളതാക്കാൻ സെറത്തിനു കഴിയും.

Summary

Health Benefits of hair serum

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com