വെറുതെ കളയല്ലേ, തണ്ണിമത്തന്റെ തോടും പോഷകസമൃദ്ധം

കുറഞ്ഞ കലോറിയും കൂടുതൽ പോഷകങ്ങളും അടങ്ങിയതാണ് തണ്ണിമത്തന്റെ പുറംതോട്.
Watermelon skin
Watermelon skinMeta AI Image
Updated on
1 min read

വേനൽക്കാലം എത്തിയാൽ വഴിയോരങ്ങളിൽ തണ്ണിമത്തൻ കച്ചവടം തകൃതിയാകും. ഏതാണ്ട് തൊണ്ണൂറുശതമാനവും ജലാംശമടങ്ങിയ തണ്ണിമത്തന്റെ മാംസഭാ​ഗം കഴിച്ച ശേഷം തോട് വലിച്ചെറിയുകയാണ് പതിവ്. എന്നാൽ തണ്ണിമത്തന്റെ തോടിലെ ആ രഹസ്യമറിഞ്ഞാൽ, ഇനി അവ കളയാൻ നിങ്ങൾ കൂട്ടാക്കില്ല.

കുറഞ്ഞ കലോറിയും കൂടുതൽ പോഷകങ്ങളും അടങ്ങിയതാണ് തണ്ണിമത്തന്റെ പുറംതോട്. വിറ്റാമിൻ എ, ബി6, സി എന്നിവയും പൊട്ടാസ്യം, സിങ്ക് തുടങ്ങിയവയാൽ സമ്പന്നമാണ് ഇവ. കൂടാതെ ദഹനത്തിന് സഹായിക്കുന്ന ധാരാളം നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ലൈക്കോപീൻ, സിട്രുലിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും തണ്ണിമത്തന്റെ തോടിൽ അടങ്ങിയിട്ടുണ്ട്. ചില തരം കാൻസറുകളുടെ സാധ്യത കുറയ്ക്കാനും ഹൃദ്രോഗത്തിൽനിന്ന് സംരക്ഷിക്കാനും പേരുകേട്ടതാണ് ലൈക്കോപീൻ. സിട്രുലിൻ മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. തണ്ണിമത്തൻ തോട് അച്ചാറിട്ടും, തോരൻ വെച്ചുമൊക്കെ കഴിക്കാൻ.

Watermelon skin
കൊളസ്ട്രോളും ഷു​ഗറും വരുതിയിലാക്കും, നിസാരക്കാരനല്ല ഈ 'പിങ്ക്' വെള്ളം, പതിമുഖത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

നല്ല തണ്ണിമത്തൻ എങ്ങനെ തിരിച്ചറിയാം

  • ഒരേ പോലുള്ള രണ്ടു തണ്ണമത്തൻ കൈകളിൽ എടുക്കുമ്പോൾ അതിൽ ഭാരക്കൂടുതലുള്ളതിനെ വീട്ടിലേക്ക് കൂട്ടാം

  • തണ്ണിമത്തനിൽ വിരലുകൾ കൊണ്ടു തട്ടുമ്പോൾ ആഴത്തിൽ നിന്നുള്ള ശബ്ദം പാകത്തിനു വിളഞ്ഞതിനെയും ഫ്രീക്വൻസി കൂടിയ ശബ്ദം വിളവു കുറഞ്ഞതിനെയും ഫ്ലാറ്റായ ശബ്ദം പഴുത്തു പോയതിനെയും സൂചിപ്പിക്കുന്നു.

Watermelon skin
തണ്ണിമത്തൻ എണ്ണ, മുടിക്കും ചർമത്തിനും മികച്ചത്
  • നിറം പരിശോധിച്ചും തെരഞ്ഞെടുക്കാം- കടുംപച്ച നിറത്തിലും ഇളംപച്ചയിലുമുള്ളവ വിളഞ്ഞു പാകമായതാണ്. മഞ്ഞ നിറത്തോടു കൂടിയത് പാകമായി എന്നാണ് അർഥമാക്കുന്നത്.

Summary

Health Benefits of Watermelon skin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com