പാനി പൂരി വേനൽക്കാലത്ത് കഴിക്കുന്നത് സുരക്ഷിതമോ?

പാനി പൂരി അല്ല അതുണ്ടാക്കുന്ന രീതിയിലാണ് അപകടം ഒളിഞ്ഞിരിക്കുന്നത്.
Pani poori
Pani pooriPinterest
Updated on
1 min read

നോർത്ത് ഇന്ത്യൻ വിഭവമായ പാനി പൂരിക്ക് ഇങ്ങ് കേരളത്തിലും ധാരാളം ആരാധകരുണ്ട്. നല്ല മൊരിഞ്ഞ പൂരിയുടെ നടുവൊന്ന് പൊട്ടിച്ച് മസാലയും എരിവും പുളിയും മധുരവും ഒത്തുചേർത്ത വെള്ളവും ഒഴിച്ച് കഴിക്കുമ്പോൾ വായിൽ രുചിയുടെ മാലപ്പടക്കം പൊട്ടും. എന്നാൽ അടുത്തിടെ പാനി പൂരി കഴിച്ച് ജാർഖണ്ഡിൽ ഒരു കുട്ടി മരിക്കുകയും നിരവധി ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യമുണ്ടായി. പാനി പൂരി ആരോ​ഗ്യത്തിന് അപകടമാണോ?

വേനൽച്ചൂടും മലിനജലവും വില്ലൻ

പാനി പൂരി അല്ല അതുണ്ടാക്കുന്ന രീതിയിലാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. ശുചിത്വമില്ലാത്ത സാഹചര്യത്തിലോ മലിനമായ ജലമോ ഉപയോ​ഗിച്ചുണ്ടാക്കുന്ന പാനി പൂരി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. മലിന ജലത്തിലൂടെ ഇ കോളി, സാൽമൊണല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരികൾ നമ്മുടെ ശരീരത്തിൽ എത്തിപ്പെടാൻ കാരണമാകും. വേനൽക്കാലം കൂടിയാകുമ്പോൾ ബാക്ടീരികൾക്ക് പെരുകാനുള്ള സഹാചര്യം സുഖകരമാകുന്നു. അതുകൊണ്ട് ശ്രദ്ധിച്ചില്ലെങ്കിൽ പാനി പൂരിയും വിഷമാകും.

Pani poori
'ഈ ചൂടിന് എസിയില്ലാതെ പറ്റില്ല!', പിന്നാലെ വരും ആരോഗ്യപ്രശ്നങ്ങൾ

തുറന്നുവെയ്ക്കുന്ന ചേരുവകൾ

പാനി പൂരിക്ക് വേണ്ട ഉണ്ടാക്കുന്ന മസാല ഫ്രഷ് ആയിരിക്കാൻ ശ്രദ്ധിക്കണം. മണിക്കൂറുകളോളം അവ സാധാരണ ഊഷ്മാവിൽ ചൂടത്ത് തുറന്നുവെയ്ക്കുമ്പോൾ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറുന്നു. കൂടാതെ ശുചിത്വവും ഏറെ പ്രധാനമാണ്. കൈകൾ കഴുകാതെയുള്ള പാചകം, കഴുകാത്ത പാത്രങ്ങൾ വീണ്ടും ഉപയോ​ഗിക്കുക, ഈച്ചയും പൊടിയും ഇരിക്കുന്നത് എന്നിവയെല്ലാം ഭക്ഷ്യവിഷബാധയുടെ ആക്കം കൂട്ടുന്നു. ഇത് നിർജ്ജലീകരണത്തിനും ആന്തരികാവയവങ്ങളുടെ തകരാറിനും കാരണമാകും. ചികിത്സ ലഭിച്ചില്ലെങ്കിൽ ആരോ​ഗ്യം വഷളാകും.

Pani poori
വെള്ളത്തിൽ നിന്നും മൈക്രോ പ്ലാസ്റ്റിക് വേർതിരിക്കാൻ മുരിങ്ങ വിത്തുകൾക്ക് സാധിക്കും; പഠനം

പാനിപൂരി കഴിക്കുമ്പോൾ ശ്രദ്ധിക്കാം

പുറത്തു നിന്ന് പാനി പൂരി കഴിക്കുമ്പോൾ വെള്ളം ശുദ്ധമാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. കച്ചവടക്കാരൻ കൈകൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ എന്നും, ചേരുവകൾ മൂടിവച്ചിട്ടുണ്ടോ എന്നും നിരീക്ഷിക്കണം. കൂടുതൽ ആളുകൾ വരുന്ന തിരക്കുള്ള കടകൾ തിരഞ്ഞെടുക്കുന്നത് എപ്പോഴും ഗുണം ചെയ്യും, കാരണം അവിടെ ഭക്ഷണം വേഗത്തിൽ വിറ്റുപോകുന്നതിനാൽ ഫ്രഷ് ആയിരിക്കാൻ സാധ്യത കൂടുതലാണ്.

മുകളിൽ വിതറുന്ന സവാള, മല്ലിയില തുടങ്ങിയവ നന്നായി കഴുകിയതാണെന്ന് ഉറപ്പുവരുത്തണം. അതുപോലെ തന്നെ, ദീർഘനേരം പുറത്ത് തുറന്നുവച്ച ചട്നിയും മറ്റും കഴിക്കാൻ സുരക്ഷിതമല്ലാത്തതിനാൽ അവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

Summary

Health Risk of Pani Poori in summer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com