

ഈ വേനൽക്കാലത്ത് ശരീരത്തിൽ ഊര്‍ജ്ജം നിലനിര്‍ത്താന്‍ പ്രത്യേക കരുതല്‍ വേണം. ചൂടിനെ ചെറുക്കുന്നതിന് ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ഒറ്റയിരിപ്പില്‍ ഒരുപാട് വെള്ളം കുടിക്കുന്നതിന് പകരം ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് നല്ലത്. വെറും വെള്ളം കുടിക്കുന്നതിന് പകരം കുക്കുമ്പർ, നാരങ്ങ, മിന്റ് എന്നിവ ചേർത്ത് കുടിക്കാവുന്നതാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനൊപ്പം ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
വേനല്‍ക്കാലത്ത് വേണം പ്രത്യേകം ഡയറ്റ് പ്ലാന്‍
പതിവായി കഴിക്കുന്ന ഭക്ഷണക്രമത്തിലേക്ക് ചില കൂട്ടിച്ചേര്‍ക്കലുകള്‍ ചൂടിനെ പ്രതിരോധിക്കാനായി വേണ്ടിവരും. എണ്ണയില്‍ വറുത്ത പലഹാരങ്ങളും എരിവ് കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങളും വേനല്‍ക്കാലത്ത് ഒഴിവാക്കണം.
വേനല്‍ക്കാലത്ത് പവിഴച്ചോളം എന്ന് വിളിക്കുന്ന ബജ്‌റ കൊണ്ടുള്ള കഞ്ഞി രാവിലെ കുടിക്കുന്നത് നല്ലതാണ്. ഉച്ചഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തണം. തൈര് പ്രത്യേകം ചേര്‍ക്കണം. കിടക്കുന്നതിന് നാല് മണിക്കൂര്‍ മൂമ്പ് അത്താഴം കഴിക്കുകയും വേണം. പച്ചക്കറികള്‍ വേവിച്ച് അല്‍പം ഉപ്പും കുരുമുളകും ചേര്‍ത്ത് അത്താഴത്തിന് കഴിക്കാം. ഇതിനൊപ്പം ചപ്പാത്തിയും പരിപ്പുകറിയും കഴിക്കാവുന്നതാണ്.
നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ശരീരത്തില്‍ ചൂട് കൂടാന്‍ കാരണമാകും. അതേസമയം ഇവ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് പകരം ചെറിയ അളവില്‍ കഴിക്കാവുന്നതാണ്. ക്ഷീണം തോന്നുപ്പോള്‍ ഒരു ചായയോ കാപ്പിയോ കുടിക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതിന് പകരം സംഭാരം, നാരങ്ങാവെള്ളം, ഇളനീര് എന്നിവ കുടിക്കുന്നതാണ് നല്ലത്. രണ്ട് കപ്പില്‍ കൂടുതല്‍ ചായയോ കാപ്പിയോ കുടിക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates