

പ്രായമായവരിൽ മാത്രം കൂടുതലായി കണ്ടിരുന്ന ഹൃദയാഘാതം ഇന്ന് യുവാക്കളിലും ആശങ്കാജനകമായി വർധിച്ചു വരികയാണ്. അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമക്കുറവു, മാനസിക സമ്മർദം, ഉറക്കക്കുറവു തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളാണ് പ്രധാന കാരണങ്ങളായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണ് നെഞ്ചിൽ ഭാരമുള്ളതുപോലെയോ മുറുക്കുന്നതുപോലെയോ തോന്നുന്ന വേദന. ചിലപ്പോൾ ഇത് ഇടത് കയ്യിലേക്കോ കഴുത്തിലേക്കോ തോളുകളിലേക്കോ പടരാം.
ശ്വാസംമുട്ടൽ
അൽപം നടക്കുമ്പോഴേക്കും ശ്വാസം കിട്ടാതെ വരുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെ സൂചനയായേക്കാം.
അമിതമായ വിയർക്കുക
അന്തരീക്ഷ താപനില ഉയരാത്ത അവസ്ഥയിലോ ശാരീരികപ്രവർത്തനങ്ങൾ ചെയ്യാതിരിക്കുമ്പോഴോ അമിതമായ വിയർക്കുന്നത് ശ്രദ്ധിക്കണം.
കഠിന ക്ഷീണം
മതിയായ വിശ്രമം ലഭിച്ചിട്ടും ശരീരത്തിന് കഠിന ക്ഷീണം അനുഭവപ്പെടുന്നത് ഹൃദയത്തിൻ്റെ മുന്നറിയിപ്പാകാം.
തലചുറ്റൽ അല്ലെങ്കിൽ ബോധക്ഷയം
ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നുണ്ടാകുന്ന രക്തയോട്ടത്തിലെ വ്യതിയാനങ്ങൾ മൂലം തലചുറ്റലോ ബോധക്ഷയമോ ഉണ്ടാകാം.
ഓക്കാനം, വയറുവേദന
ചിലർക്ക് ഹൃദയാഘാതം സാധാരണ ഗ്യാസ് പ്രശ്നം പോലെ തോന്നാം. അതിനാൽ ഇത്തരം ലക്ഷണങ്ങൾ പെട്ടെന്ന് അവഗണിക്കരുത്.
അനാരോഗ്യകരമായ ഭക്ഷണരീതി
ഫാസ്റ്റ് ഫുഡും എണ്ണ കൂടുതലുള്ള ഭക്ഷണങ്ങളും കൊളസ്‌ട്രോൾ ഉയർത്തുന്നു.
വ്യായാമക്കുറവ്
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതും ശരീര ചലനം കുറയുന്നതും അപകടസാധ്യത കൂട്ടും.
മാനസിക സമ്മർദ്ദം
ജോലിയിലെ സമ്മർദ്ദം, സാമ്പത്തിക പ്രശ്നങ്ങൾ, ഉറക്കക്കുറവ് എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും.
പുകവലി, മദ്യപാനം
യുവാക്കളിൽ പുകവലിയും മദ്യപാനവും വർധിക്കുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുന്ന പ്രധാന ഘടകങ്ങളാണ്.
പ്രമേഹം, രക്തസമ്മർദ്ദം
ചെറുപ്പത്തിൽ തന്നെ പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഉണ്ടാകുന്നത് ഹൃദയത്തിന് അപകടമാണ്.
ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക.
പച്ചക്കറികളും പഴങ്ങളും ഉൾപ്പെട്ട ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
പുകവലിയും മദ്യപാനവും ഒഴിവാക്കുക.
ആവശ്യത്തിന് ഉറങ്ങുക.
സമ്മർദ്ദം കുറയ്ക്കാൻ യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുക.
ഇടയ്ക്കിടെ ആരോഗ്യ പരിശോധന നടത്തുക.
നെഞ്ചുവേദന, ശ്വാസംമുട്ടൽ, അമിത വിയർപ്പ്, ഇടത് കൈയിലേക്കുള്ള വേദന എന്നിവ അനുഭവപ്പെടുന്നുവെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. സമയോചിതമായ ചികിത്സ ജീവൻ രക്ഷിക്കാൻ സഹായിക്കും. യുവാക്കളിൽ ഹൃദയാഘാതം വർധിക്കുന്ന ഈ കാലത്ത് ആരോഗ്യകരമായ ജീവിതശൈലി ഏറ്റവും വലിയ പ്രതിരോധ മാർഗമാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates