മൂന്ന് ടീസ്പൂൺ, എണ്ണ ഉപയോ​ഗം കുറയ്ക്കേണ്ടത് ഇങ്ങനെ

ശരിയായ എണ്ണ തിരഞ്ഞെടുക്കുന്നതും ഏറെ പ്രധാനമാണ്.
Cooking Oil
Cooking OilMeta AI Image
Updated on
1 min read

ണ്ണയിൽ ഡീപ്പ് ഫ്രൈ ചെയ്തെടുക്കുന്ന പലഹാരങ്ങളും ചിക്കനുമൊക്കെ നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളാകാം. എന്നാൽ ഡയറ്റിൽ എണ്ണയുടെ അളവു കൂടുന്നത് ഏറ്റവും ബാധിക്കുക ഹൃദയാരോ​ഗ്യത്തെയാണ്. ഇത് അമിതവണ്ണത്തിനും കൊളസ്ട്രോൾ വർധിക്കുന്നതിനും കാരണമാകും. ഉയർന്ന രക്തസമ്മർദം, ഹൃദ്രോ​ഗങ്ങൾ എന്നിവയാകും ഫലം. ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് എണ്ണയുടെ ഉപയോ​ഗം കുറയ്ക്കുന്നതാണ് ഏറ്റവും ഉചിതം.

ദിവസവും എണ്ണ എത്രയാകാം

ദിവസവും രണ്ടോ മൂന്നോ ടീസ്പൂൺ അളവിൽ എണ്ണ ഉപയോ​ഗിക്കുന്നതാണ് ആരോ​ഗ്യകരം. ഇതിൽ കൂടുന്നത് ഹൃദയധമനികളിൽ തടസ്സമുണ്ടാക്കാനും അമിതവണ്ണത്തിനും ഹൃദ്രോ​ഗത്തിനും കാരണമാകാം. മാത്രമല്ല, ശരിയായ എണ്ണ തിരഞ്ഞെടുക്കുന്നതും ഏറെ പ്രധാനമാണ്.

അപൂരിത കൊഴുപ്പുകൾ ധാരാളമടങ്ങിയ കടുകെണ്ണ, ഒലിവ് ഓയിൽ, സൂര്യകാന്തിയെണ്ണ, നിലക്കടലയെണ്ണ, തവിടെണ്ണ തുടങ്ങിയവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. കോൾഡ് പ്രസ്ഡ് ആയതോ കുറച്ചുമാത്രം പ്രോസസ് ചെയ്തതോ ആയ എണ്ണകളും ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.

Cooking Oil
ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാം, ആരോ​ഗ്യകരമായി തന്നെ

എണ്ണ പലഹാരങ്ങൾക്ക് പകരം പഴങ്ങളും നട്സും സീഡ്സും മഖന തുടങ്ങിയ ആരോ​ഗ്യകരമായ ലഘുഭക്ഷണങ്ങൾ ശീലമാക്കാം. എണ്ണയുടെ ഉപയോ​ഗം കുറച്ച് ആരോ​ഗ്യം നിലനിർത്താൻ ശ്രദ്ധിക്കുക. ആവിയിൽ വേവിക്കു,‌ക, ബേക്ക് ചെയ്യുക, ​ഗ്രിൽ ചെയ്യുക തുടങ്ങിയ ആരോ​ഗ്യകരമായ പാചകരീതികൾ പരീക്ഷിക്കാവുന്നതാണ്. കൂടാതെ എണ്ണയുടെ ഉപയോ​ഗം കുറയ്ക്കുന്നതിന് നോൺസ്റ്റിക്ക് പാത്രങ്ങൾ തിരഞ്ഞെടുക്കാം.

Cooking Oil
കൊളസ്ട്രോൾ ഉണ്ടോ? മുട്ടയെ അകറ്റി നിർത്തേണ്ട, കഴിക്കേണ്ട രീതി ഇങ്ങനെ

ഒരേ തരം എണ്ണ ഉപയോഗിക്കാതെ പലതരം എണ്ണകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഇത് ആരോഗ്യകരമായ കൊഴുപ്പുകളുടെ സന്തുലനത്തിന് സഹായിക്കും. ഭക്ഷണം പാകം ചെയ്യുന്നതിലും കഴിക്കുന്നതിലും വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ വ്യത്യാസം കൊണ്ടുവരും. ഇഷ്ടഭക്ഷണങ്ങൾ ആസ്വദിക്കുന്നതോടൊപ്പം ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും. ഹൃദയത്തിന് ശ്രദ്ധ കൊടുക്കേണ്ടത് ഏറെ പ്രധാനമാണ്. അതുകൊണ്ട് എണ്ണയുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രദ്ധിക്കാം.

Summary

Heart Health : How to control cooking oil consumption

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com