

ആഹാരക്രമം, ജീവിതശൈലി, ജനിതകഘടന എന്നിങ്ങനെ പല ഘടകങ്ങൾ ചേർന്നതാണ് നമ്മുടെ ആരോഗ്യം. ശരീരത്തിലെ ഓരോ ഘടകങ്ങളും ഹോർമോണുകളും ആരോഗ്യം നിലനിർത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ പ്രധാനമാണ് പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ. ചില ആളുകൾ ഇൻസുലിൻ പ്രതിരോധം എന്ന അവസ്ഥ അനുഭവിക്കുന്നുണ്ട്. ഇത് പ്രമേഹം, കുറഞ്ഞ പ്രതിരോധശേഷി, കൊളസ്‌ട്രോൾ തുടങ്ങി പല ജീവിതശൈലിരോഗങ്ങൾക്കും കാരണമാകും. സാധാരണ രക്തപരിശോധന നടത്തിയാണ് ഇൻസുലിൻ പ്രതിരോധം നിർണ്ണയിക്കുന്നത്. എന്നാൽ, ഇത് കണ്ടെത്താൻ ശരീരം ചില സൂചനകൾ നൽകും, ഈ ലക്ഷണങ്ങൾ അറിയാം...
► ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെവരികയും എല്ലാം മറക്കുന്നതുപോലെ തോന്നുകയും ചെയ്താൽ ഇത് നിങ്ങളുടെ ശരീരം ഇൻസുലിനെ പ്രതിരോധിക്കുന്നതിന്റെ സൂചനയാകാം. അധികസമയം ഏകാഗ്രത പുലർത്താൻ കഴിയാതെവരുന്നത് ഇൻസുലിൻ പ്രതിരോധത്തിന്റെ രഹസ്യ സൂചനയാണ്.
► എപ്പോഴും വിശപ്പ് തോന്നുന്നതും ശരീരം ഇൻസുലിൻ പ്രതിരോധിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്. ഇടയ്ക്കിടെ വിശപ്പ് തോന്നുക, ഭക്ഷണം കഴിച്ചിട്ടും വിശപ്പ് അനുഭവപ്പെടുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
► ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും ചയാപചയ സംവിധാനത്തിന്റെ നിരത്ത് കുറയുന്നതും ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരുപക്ഷെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെപ്പോലും ബാധിച്ചേക്കാം.
► ഉറക്കം, എപ്പോഴും ക്ഷീണം, അലസത തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണവും ഇൻസുലിൻ പ്രതിരോധമാകാം. എപ്പോഴും ഉറക്കംതൂങ്ങിയിരിക്കുന്നതും ഇൻസുലിൻ പ്രതിരോധത്തിന്റെ സൂചനയാണ്. ശരീരത്തിന്റെ ഊർജ്ജത്തിൽ പെട്ടെന്നുണ്ടാകുന്ന കയറ്റിറക്കങ്ങളും ഇതിന്റെ സൂചനയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates