

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സ്ത്രീകളിൽ ആത്മഹത്യാചിന്തകൾ കൂട്ടുമെന്ന് പഠനം. അണ്ഡാശയങ്ങളിൽ നിന്ന് ഗുണമില്ലാത്ത അണ്ഡം വലുതായിവരുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്ന് പറയുന്നത്. ക്രമരഹിതമായ ആർത്തവം, ആൻഡ്രോജെൻ എന്ന പുരുഷ ഹോർമോണിന്റെ അളവ് കൂടുക, അമിതരോമവളർച്ച തുടങ്ങിയവ ലക്ഷണങ്ങളാണ്.
വ്യായമമില്ലായ്മയും ശരീരത്തിൽ കൊഴുപ്പ് കൂടുന്നതും അമിതസമ്മർദമുണ്ടാകുന്നതൊക്കെയാണ് പിസിഒഎസ് സാധ്യത കൂട്ടുന്നതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. പിസിഒഎസ് സംബന്ധിച്ച ശരീരിക പ്രശ്നങ്ങൾ കാരണം സ്ത്രീകളിൽ ആത്മഹത്യാചിന്തകൾ കൂടാനുള്ള സാധ്യതയുണ്ടെന്ന് തായ്‌വനിൽ നടത്തിയ പഠനത്തിൽ പറയുന്നു.12 നും 64 നും ഇടയിൽ പ്രായമുള്ള പിസിഒഎസ് സ്ഥിരീകരിച്ച 9,000 സ്ത്രീകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരിൽ പലരിലും ആത്മഹത്യാചിന്തകൾ ഉടലെടുത്തതായി ഗവേഷകർ കണ്ടെയെന്ന് അനാൽസ് ഓഫ് ഇന്റേർണൽ മെഡിസിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇന്ന് പിസിഒഎസ് മൂലമുള്ള ദുരിതങ്ങൾ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്.
പിസിഒഎസ് ഉള്ളവർ അമിതവണ്ണം, അമിതരോമവളർച്ച, ആർത്തവം ക്രമമല്ലാതെ വരിക, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ഇവയെല്ലാം സ്ത്രീകളിൽ മാനസികസമ്മർദം വർധിപ്പിക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. പിസിഒഎസ് മൂലം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ഇവരെ കൂടുതൽ വിഷാദത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പിസിഒഎസ് ഉള്ളവരിൽ വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണ് ഇത് ആത്മഹത്യക്കുള്ള സാധ്യതയും കൂടുന്നു.
പിസിഒഎസിനു മാത്രമായുള്ള ചികിത്സ നിലവിൽ ലഭ്യമല്ല. എന്നാൽ ലക്ഷണങ്ങൾ പരിഹരിക്കാനുള്ള ചികിത്സയാണ് നൽകിവരാറുള്ളത്. ഒപ്പം വണ്ണം കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, വ്യായാമം ശീലമാക്കുക എന്നിവയും ചെയ്ത് പിസിഒഎസിനെ നിയന്ത്രിക്കുന്നത് മാനസികാരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് ഗവേഷകർ കരുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates