

വരണ്ടു പൊട്ടുന്ന ചുണ്ടുകൾ ലിപ് ബാം പുരട്ടി ഈർപ്പമുള്ളതാക്കി സംരക്ഷിക്കുന്നത് അവയുടെ ആരോഗ്യത്തിന് പ്രധാനമാണ്. വിപണിയിൽ പല ഫ്ലേവറുകളിലും നിറത്തിലും ലിപ് ബാദം ലഭ്യമാണ്. എന്നാൽ ഗുണനിലവാരം ഉറപ്പു തരുന്നവ പോലും നിറത്തിനും സുഗന്ധത്തിനുമായി പല കെമിക്കലുകളും ചേർക്കാറുണ്ട്. ഇത് കാലക്രമേണ ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടമാക്കും.
ഇത് ചുണ്ടുകൾ കറുക്കാനും കാരണമാകും. എപ്പോഴും പ്രകൃതിദത്തമായ വസ്തുക്കൾ ചുണ്ടിൽ പുരട്ടുന്നതാണ് ഏറ്റവും നല്ലത്. നമ്മുടെ മുറ്റത്തുന്നിന് തന്നെ കിട്ടുന്ന ഒരു പൂവ് കൊണ്ട് ഇന്ന് ഒരു ലിപ്ബാം വീട്ടിൽ ട്രൈ ചെയ്താലോ? ചെമ്പരത്തി ലിപ്ബാം! മൂന്നേ മൂന്ന് ചേരുവകൾ മാത്രമതി, വളരെ കുറഞ്ഞ സമയം കൊണ്ട് ലിപ്ബാം റെഡിയാക്കയെടുക്കാം.
ആവശ്യമായ സാധനങ്ങൾ
ചെമ്പരത്തിപ്പൂവ്
വെള്ളിച്ചെണ്ണ
നാരങ്ങനീര്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെമ്പരത്തിയുടെ ഈർപ്പം പൂർണമായും നീക്കം ചെയ്തു വയ്ക്കുക. ഇവയുടെ ഇതളുകൾ വേർതിരിച്ചെടുത്ത് അതിലേക്ക് അഞ്ച് തുള്ളി വെളിച്ചെണ്ണ ഒഴിച്ച് കൈകൾകൊണ്ട് നന്നായി പിഴിഞ്ഞ് ജ്യൂസെടുക്കാം.
ശേഷം അൽപം നാരങ്ങാനീര് കൂടി ചേർത്ത് നന്നായി ഇളക്കാം. ഈ കൂട്ട് ഒരു ചെറിയ പാത്രത്തിൽ സൂക്ഷിക്കാം. സാധാരണ ലിപ് ബാം ഉപയോഗിക്കുന്ന പോലെ ഇടയ്ക്കിടെ ഇത് ചുണ്ടുകളിൽ പുരട്ടുക. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏകദേശം രണ്ടാഴ്ച വരെ ഉപയോഗിക്കാം. ആദ്യത്തെ ഉപയോഗത്തിൽ തന്നെ ചുണ്ടിന് ഒരു ഇളം ചുവപ്പ് നിറം ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates