ഉയർന്ന സ്ക്രീൻ ടൈം, ഡ്രൈ ഐ മാറ്റാൻ ചില പൊടിക്കൈകൾ

തുടർച്ചയായി സ്ക്രീൻ നോക്കുന്നത് കണ്ണിനും ചുറ്റുമുള്ള പേശികളെയും ബാധിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Dry eyes
Dry eyesMeta AI Image
Updated on
1 min read

സ്ക്രീൻ ടൈം കൂടിയതോടെ ഡ്രൈ ഐ പ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. വരണ്ട കണ്ണുകൾ, ഇടയ്ക്കിടെയുള്ള തലവേദന, കാഴ്ച മങ്ങുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വർധിച്ച സ്ക്രീൻ ടൈം മാത്രമല്ല വീടിനകത്തെ ചൂടും മലിനീകരണവുമെല്ലാം നേത്രരോ​ഗത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.

തുടർച്ചയായി സ്ക്രീൻ നോക്കുന്നത് കണ്ണിനും ചുറ്റുമുള്ള പേശികളെയും ബാധിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുറേനേരം സ്ക്രീൻ നോക്കിയിരിക്കുന്നത് കണ്ണ് ചിമ്മുന്നത് കുറയ്ക്കുന്നു. ഇത് കണ്ണുകൾ വരണ്ടതും കണ്ണെരിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഇടയ്ക്കിടെ സ്ക്രീനിൽ നിന്ന് കണ്ണെടുത്ത് റിലാക്സ് ചെയ്യുന്നത് നല്ലതാണ്.

Dry eyes
മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളി അത്ര സേയ്ഫ് അല്ല, ഹൃദ്രോ​ഗ സാധ്യത കൂടും

സ്ക്രീൻ ടൈം നിയന്ത്രിക്കാൻ ചില പൊടിക്കൈകൾ

20-20-20 റൂൾ; ഓരോ 20 മിനിറ്റിലും താത്ക്കാലികമായി സ്ക്രീനിൽ നോക്കുന്നത് നിർത്തുന്നത് നല്ലതായിരിക്കും. തുടർന്ന്, 20 അടി അകലെയുള്ള എന്തെങ്കിലും ഒരു സാധനത്തിലേക്ക് 20 സെക്കൻഡ് നേരത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.

നീല വെളിച്ചം തടയുന്നതിന് ഗ്ലാസുകൾ ഉപയോഗിക്കുക. ഉറങ്ങുന്നതിന് മുമ്പ് സ്‌ക്രീനിന് മുന്നില്‍ സമയം ചിലവഴിക്കുന്നത്‌ ഒഴിവാക്കാം. പകരം, വായിക്കുന്നത് ശീലമാക്കുകയോ വിശ്രമിക്കുകയോ ചെയ്യാം.

Dry eyes
മുഖം കഴുകുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ

ഡ്രൈ ഐസ്

ദീര്‍ഘനേരം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിലെ ജലാംശം നഷ്ടപ്പെടും. അപ്പോഴാണ് കണ്ണിന് വരള്‍ച്ച (Dry Eye) ഉണ്ടാകുന്നത്. എ.സി, ഫാന്‍ എന്നിവയുടെ സാന്നിധ്യം കണ്ണിലെ ഈര്‍പ്പം വറ്റുന്നതിന്റെ (evaporative loss) തോത് കൂട്ടുകയും ചെയ്യും.

ഈ പ്രശ്നം പരിഹരിക്കുന്നതിന് ധാരാളം വെള്ളം കുടിക്കുകയും, ആവശ്യത്തിന് വിറ്റാമിൻ എ, ഡി, ഇ എന്നിവ കഴിക്കുയും ചെയ്യാം. ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും, eye lubricants ഉപയോഗിക്കുന്നതും കണ്ണിന്റെ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കുമെന്നും ഡോക്ടർ പറയുന്നു.

Summary

Excess Screen Time: Home Remedy for dry eye

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com