

മുതിര ഉപയോഗിച്ച് പല രുചികരമായ റെസിപ്പികളും നമ്മൾ ട്രൈ ചെയ്യാറുണ്ട്. പണ്ട് കുതിരയ്ക്ക് കൊടുത്തു കൊണ്ടിരുന്ന മുതിര പിന്നീട് നമ്മുടെ ഡയറ്റിലും സ്ഥാനം പിടിക്കുകയായിരുന്നു. പുരാതന കാലം മുതൽ ഇന്ത്യയിൽ വ്യാപകമായി കൃഷിചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഈ പയര്‍വിളയ്ക്ക് വിവിധ ആരോഗ്യഗുണങ്ങളുമുണ്ട്.
പ്രമേഹരോഗികൾക്ക് ബെസ്റ്റ്
പ്രമേഹ രോഗികള്‍ക്ക് വളരെ മികച്ച ഒരു ഭക്ഷണമാണ് മുതിരയ്ക്ക്. ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ സൂക്ഷിക്കാനും കാർബോഹൈഡ്രേറ്റ് ദഹനം മന്ദഗതിയിലാക്കാനും പ്രോട്ടീൻ-ടൈറോസിൻ ഫോസ്ഫേറ്റസ് 1β എന്ന എന്‍സൈമിനെ തടയുന്നതിലൂടെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും മുതിരയ്ക്ക് കഴിവുണ്ടെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയുടെ പഠനത്തിൽ വ്യക്തമാക്കുന്നു.
ആന്റി ഓക്‌സിഡന്റുകൾ
ആൻ്റിഓക്‌സിഡൻ്റുകളായ പോളിഫെനോൾ, ഫ്ലെവനോയിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മുതിര. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
വൃക്കയുടെ ആരോഗ്യം
മൂത്രത്തിൻ്റെ അളവു വർധിപ്പിക്കാനുള്ള കഴിവു മുതിരയ്ക്കുണ്ടെന്ന് ആയുർവേദത്തിൽ പറയുന്നു. മാത്രമല്ല, മുതിര പതിവാക്കുന്നത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സഹായിക്കും.
കുടവയറു കുറയ്ക്കാനും ആർത്തവ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാനും മുതിര സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. വയറിന് ദീർഘനേരം സംതൃപ്തി കിട്ടാനും മുതിര സഹായിക്കും.
ജലദോഷമുള്ളപ്പോൾ മുതിര സൂപ്പ് കുടിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ഇരുമ്പിന്‍റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ക്കും ഇതൊരു ശീലമാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates