ദിവസവും കുളിക്കണോ? ഇക്കൂട്ടർ ചൂടുവെള്ളത്തിൽ കുളിക്കുന്നത് സുരക്ഷിതമല്ല

തണുപ്പ് അകറ്റാനും ശരീരം ഒന്നു റിലാക്സ് ആകാനും കുളി ചൂടുവെള്ളത്തിലാക്കുന്ന നിരവധി ആളുകളുണ്ട്.
hot water shower in winter
hot water shower in winterMeta AI Image
Updated on
1 min read

ചൂടുവെള്ളത്തിലെ കുളി, അത് ശരീരം വൃത്തിയാക്കുക മാത്രമല്ല മനസിന് ഉന്മേഷം നൽകുകയും ചെയ്യുന്നതാണ്. നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിയര്‍പ്പും അമിത എണ്ണയും മൃതകോശങ്ങളും അഴുക്കും ബാക്ടീരിയയും നീക്കം ചെയ്യാനാണ് കുളിക്കുന്നത്. എന്നാൽ ചൂടുവെള്ളത്തിലെ കുളി പതിവാക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. പ്രത്യേകിച്ച്, ചർമപ്രശ്നങ്ങൾ ഉള്ളവർ.

തണുപ്പ് അകറ്റാനും ശരീരം ഒന്നു റിലാക്സ് ആകാനും കുളി ചൂടുവെള്ളത്തിലാക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ പിന്നീട് ഇത് ചർമം വരണ്ടതാക്കാനും ചർമത്തിന് പുറമെയുഴള്ള സംരക്ഷണ കവചമായ പ്രകൃതിദത്ത എണ്ണ നീക്കം ചെയ്യാനും കാരണമാകുന്നു. നേരത്തെ ചർമപ്രശ്നമുള്ളവർ ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ ഈ അവസ്ഥ വഷളാകാനും ചര്‍മത്തിലെ മൈക്രോബയോമിനെ താറുമാറാക്കുകയും അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

hot water shower in winter
ദിവസം ഫ്രഷ് ആയി തുടങ്ങാൻ തണുത്ത വെള്ളത്തിലെ കുളി ബെസ്റ്റാണ്, പക്ഷെ എല്ലാവർക്കുമല്ല!

ദിവസവും കുളിക്കണോ?

ദിവസവും കുളിച്ചാല്‍ ചര്‍മത്തിലെ സ്വാഭാവികമായുള്ള എണ്ണമയം നഷ്ടമാകുമെന്നും അണുബാധ സാധ്യത വര്‍ധിക്കുമെന്നും ചില പഠനങ്ങളില്‍ പറയാറുണ്ട്. എന്നാല്‍ ആര്‍ദ്രതയും ചൂടും കൂടിയ കാലാവസ്ഥയുള്ള കേരളത്തില്‍ വിയര്‍ക്കാനുള്ള സാധ്യതയും കൂടിയതിനാല്‍ ദിവസവും കുളിക്കുന്നതാണ് മലയാളികളുടെ ചര്‍മാരോഗ്യത്തിനു നല്ലതെന്നാണ് വിദഗ്ധാഭിപ്രായം.

Summary

Hot water shower daily side effects

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com