കാലാവസ്ഥാമാറ്റം ഇന്നത്തെ യുവാക്കളെ വൈകാരികമായി എങ്ങനെ ബാധിക്കുന്നു?, പരിശീലനം വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം

യുവാക്കൾ പ്രാദേശിക പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്ന് മിഷിഗണിലെ മനഃശാസ്ത്രജ്ഞയായ ലോറ റോബിൻസൺ പറയുന്നു.
Climate change
Climate Mental HealthPexels
Updated on
2 min read

രു പത്ത് കൊല്ലം പിന്നിലേക്ക് പോയാല്‍ കാണുന്ന കാലാവസ്ഥയല്ല ഇന്ന്. കാലംതെറ്റി പെയ്യുന്ന മഴയും വെയിലും തണുപ്പും എല്ലാം കൂടി മനുഷ്യരുടെ മാനസികാവസ്ഥയെയും മാറ്റി തുടങ്ങിയിരിക്കുന്നു. പ്രകൃതി ദുരന്തങ്ങളെ സംബന്ധിച്ച വാര്‍ത്തകളും സമുദ്രനിരപ്പ് ഉയരുന്നുവെന്ന ആശങ്കയും ഇന്നത്തെ ചെറുപ്പക്കാരില്‍ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്.

പുറമെ പ്രകടമല്ലെങ്കിലും ലോകം വാസയോഗ്യമല്ലാതായിരിക്കുന്നു എന്ന ചിന്ത അവരുടെ ദൈനംദിന ജീവിതത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഉറക്കം, ശ്രദ്ധ, മാനസികാസ്ഥയിലെ മാറ്റങ്ങള്‍ക്ക് കാലാവസ്ഥയും ഒരു പ്രധാന ഘടകമാണെന്ന് കൗമാരക്കാരും യുവാക്കളും പറയുന്നു. ഇതിനെതിരെ വൈകാരികമായ പ്രതിരോധശേഷി വളര്‍ത്തിയെടുക്കുന്നതിന് മനഃശാസ്ത്രപരമായി ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കാം.

പങ്കാളികളാകാം

കാലാവസ്ഥ സംബന്ധിയായ വികാരങ്ങളെ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് പ്രവര്‍ത്തിക്കുക എന്നതാണ്. യുവാക്കൾ പ്രാദേശിക പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്ന് മിഷിഗണിലെ മനഃശാസ്ത്രജ്ഞയായ ലോറ റോബിൻസൺ പറയുന്നു. ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതോ പ്രാദേശിക ജീവികളെ സംരക്ഷിക്കുകയോ ഹരിത ഇടനാഴികള്‍ സൃഷ്ടിക്കുകയോ ചെയ്യുന്നത് മാനസികമായ സന്തോഷം നല്‍കുന്നു. എല്ലാ പ്രായക്കാരും ഈ വികാരങ്ങളുമായി മല്ലിടുന്നവരാണ്. മാതാപിതാക്കള്‍ സ്വന്തം കുട്ടികളെ കുറിച്ചും കുട്ടികള്‍ അവരുടെ ഭാവിയെ കുറിച്ചും ആശങ്കാകുലരാണ്. പ്രവര്‍ത്തനം ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു, ബന്ധം ഒറ്റപ്പെടലിനെ ലഘൂകരിക്കുകയും ചെയ്യുന്നു.

a person using mobile phone
പോസിറ്റിവിറ്റി സാൻഡ്‌വിച്ച് .

പോസിറ്റിവിറ്റി സാൻഡ്‌വിച്ച്

സോഷ്യല്‍ മീഡിയ ആധിപത്യം പുലര്‍ത്തുന്ന ഈ ലോകത്ത് അനിയന്ത്രിതമായി വാര്‍ത്തകള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ദുരന്ത വാര്‍ത്തകളിലൂടെ പോകുന്നത് നമ്മെ മാനസികമായി തളര്‍ത്താം. വാര്‍ത്തകള്‍ വായിക്കുന്നതിന് പോസിറ്റിവിറ്റി സാന്‍വിച്ച് എന്നറിയപ്പെടുന്ന ഒരു സിംപിള്‍ ടെക്നിക് മനഃശാസ്ത്രഞ്ജര്‍ നിര്‍ദേശിക്കുന്നു. അതായത്, ഉന്മേഷദായകമായ വാര്‍ത്തകള്‍ വായിച്ചു കൊണ്ട് തുടങ്ങുക, ശേഷം ബുദ്ധിമുട്ടുള്ള വാര്‍ത്ത, തുടര്‍ന്ന് പോസിറ്റീവ് അപ്ഡേറ്റ് ഉപയോഗിച്ച് അവസാനിപ്പിക്കുക. ഈ സമീപനം കാഴ്ചപ്പാട് സന്തുലിതമാക്കാനും മാനസിക സംഘര്‍ഷങ്ങള്‍ തടയാനും സഹായിക്കുന്നു.

Climate change
നെഞ്ചെരിച്ചിലും വയറുവേദനയും; ​ഗ്യാസായിരിക്കുമെന്ന് പറഞ്ഞു തള്ളി, പരിശോധിച്ചപ്പോൾ കാൻസർ, എന്താണ് ലിനൈറ്റിസ് പ്ലാസ്റ്റിക്ക?

വീട്ടില്‍ നിന്ന തുടങ്ങാം

പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നത് കുട്ടികളെ വീട്ടില്‍ നിന്ന് ശീലിപ്പിക്കണം. ആവാസവ്യവസ്ഥയെയും സുസ്ഥിരതയെയും കുറിച്ച് ലളിതവും പ്രായത്തിന് അനുയോജ്യമായതുമായ രീതിയിൽ കുട്ടികളെ മനസിലാക്കിപ്പിക്കുക. ഒരുപക്ഷെ നമ്മള്‍ വിചാരിക്കുന്നതിലും വേഗത്തില്‍ കുട്ടികള്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കും.

ക്ലാസ് മുറികള്‍

പാരിസ്ഥിതിക സമയക്രമങ്ങളിലൂടെയും ചർച്ചകളിലൂടെയും, വിദ്യാർഥികൾ പ്രകൃതിയുമായുള്ള അവരുടെ വ്യക്തിപരമായ ബന്ധം സ്ഥാപിച്ചെടുക്കാന്‍ ക്ലാസ് മുറികള്‍ തെയ്യാറാകണം.

Climate change
ഭക്ഷണം ശീലം മാത്രമാകരുത്, വിശപ്പില്ലെങ്കില്‍ കഴിക്കരുത്, ശരീരഭാരം കുറയ്ക്കാന്‍ സിംപിള്‍ ടെക്നിക്
Man Holding a Green Plant
ഒരുമിച്ച് പ്രവര്‍ത്തിക്കാം.

വികാരങ്ങൾ വാക്കുകളിൽ ഒതുക്കി നിർത്തുക

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഭൂരിഭാഗം യുവാക്കളും ആഴത്തിൽ ആശങ്കാകുലരാണെങ്കിലും, മറ്റുള്ളവർക്കും അങ്ങനെ തോന്നുന്നുണ്ടെന്ന് പലരും മനസ്സിലാക്കുന്നില്ലെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ആ വിച്ഛേദനം ഒറ്റപ്പെടലിന്റെയും ഉത്കണ്ഠയുടെയും വികാരങ്ങൾ തീവ്രമാക്കും. കൂട്ടായ ബല പ്രധാനമാണ്. തുറന്ന് സംസാരിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നത് കൂട്ടായ പ്രവര്‍ത്തനത്തിലും സംഘടിക്കുന്നതിനും സഹായിക്കും.

ഒരുമിച്ച് പ്രവര്‍ത്തിക്കാം

നിരാശജനകമായ അനുഭവങ്ങളില്‍ നിന്നാണ് ധാരാളം നിരാശ ഉണ്ടാകുന്നത്. എന്നാൽ നമ്മളാരും ദുര്‍ബലരല്ല, ഒരുമിച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങളോട് അന്തരീക്ഷം പ്രതികരിക്കും. കൂട്ടായ പ്രവർത്തനമാണ് യഥാർത്ഥ ആഘാതം ഉണ്ടാക്കുന്നത്.

Summary

From eco-anxiety to action, young people are learning to cope with Climate Mental Health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com