വ്യായാമം നല്ലതു തന്നെ, പക്ഷെ അധികമായാൽ ഹൃദയം 'പണി' മുടക്കും

തീവ്രമായ വര്‍ക്ക്ഔട്ടുകള്‍ ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Workout and heart health
Workout and heart healthMeta AI Image
Updated on
1 min read

രോ​ഗ്യത്തിന് വ്യായാമം വളരെ പ്രധാനമാണ്. എന്നാൽ കഠിനമായ വ്യായാമം പ്രധാനമായും ബാധിക്കുക നമ്മുടെ ഹൃദയത്തെ ആണ്. വ്യായാമം ആവശ്യമാണെന്ന തോന്നലിൽ ജിമ്മിൽ കഠിനമായ വ്യായാമം അല്ലെങ്കിൽ വർക്ക്ഔട്ട് ചെയ്യുന്നത് ഹൃദയത്തെ അധിക സമ്മർദത്തിലാക്കും.

എല്ലാത്തിനും മിതത്വം പാലിക്കുക എന്നാതാണ് പ്രധാനം. അതായത്, ഹൃദയത്തിന് വേണ്ടി ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് മിതമായ എയറോബിക് വ്യായാമങ്ങള്‍ ചെയ്താൽ മതിയാകുമെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ നിർദേശം.

മാരത്തോണ്‍ ഓടുമ്പോൾ ശ്രദ്ധിക്കണം

അധികമായാൽ അമൃതവും വിഷമാണെന്നാണെല്ലോ, വ്യായാമത്തിന്റെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെയാണ്. തീവ്രമായ വര്‍ക്ക്ഔട്ടുകള്‍ ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാരത്തോണ്‍ അല്ലെങ്കില്‍ ട്രയാത്ത്‌ലോണുകള്‍ പോലുള്ള തീവ്രത കൂടിയ എന്‍ഡുറന്‍സ് വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഹൃദയത്തിൽ സൂക്ഷ്മ പരിക്കുകൾ ഉണ്ടാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Workout and heart health
ഷു​ഗർ കട്ട് ചലഞ്ചിന് റെഡിയാണോ? ചർമം തെളിയും മുഖക്കുരു മാറും

കൂടുതൽ വ്യായാമം കൂടുതൽ ആരോ​ഗ്യം‌

എന്നാൽ അങ്ങനെയല്ല, വ്യായാമത്തിന് ആരോ​ഗ്യകരമായ പരിധി കണ്ടെത്താൻ പ്രയാസമാണ്. എന്നാല്‍ ആഴ്ചയില്‍ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ മിതമായ വ്യായാമം ചെയ്യുന്നതു കൊണ്ട് ഹൃദയത്തിന് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകില്ല.

മാത്രമല്ല, വര്‍ഷങ്ങളായി ദിവസവും 75 മിനിറ്റലധികം കഠിനമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തികളില്‍ (വേഗത്തിലുള്ള ഓട്ടം, സൈക്ലിങ്, നീന്തല്‍) കൊറോണറി ധമനികളില്‍ കാല്‍സ്യത്തിന്റെ അളവു കൂടുതലായിരിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Summary

How heavy Workout affects heart health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com