ചക്കയില്‍ നിന്ന് ജാക്ക, ജാക്കയില്‍ നിന്ന് ജാക്ക്ഫ്രൂട്ട്! ആ കഥ അറിയാമോ?

പണ്ട് കാലത്ത് പോര്‍ച്ചുഗീസുകാര്‍ ഇവിടെ എത്തിയപ്പോഴാണ് ചക്കയും കേരളം കാണുന്നതെന്നാണ് ഇക്കൂട്ടരുടെ വാദം.
man cutting jackfruit
Jackfruitpexels
Updated on
1 min read

ക്കയില്ലാതെ നമ്മള്‍ക്കെന്താഘോഷം? സാധാരണ ജനുവരി മുതല്‍ ജൂണ്‍-ജൂലൈ മാസം വരെയാണ് നമ്മുടെ നാട്ടില്‍ ചക്ക സീസണ്‍. എന്നാല്‍ വര്‍ഷം മുഴുവന്‍ ചക്ക രുചി ആസ്വദിക്കാന്‍ ചക്ക വരട്ടിയും വറുത്തും ഫ്രോസണ്‍ ആയുമൊക്കെ സൂക്ഷിക്കാന്‍ ഇന്ന് സംവിധാനങ്ങള്‍ ഉണ്ട്. തേനൂറുന്ന വരിക്കച്ചക്ക മുതല്‍ നാരുപോലെ കുഴഞ്ഞിരിക്കുന്ന കൂഴച്ചക്ക വരെയുണ്ട് ചക്ക വെറൈറ്റിയില്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ ചക്ക വിദേശിയാണെന്ന് വാദിക്കുന്നവര്‍ നിരവധിയാണ്. പണ്ട് കാലത്ത് പോര്‍ച്ചുഗീസുകാര്‍ ഇവിടെ എത്തിയപ്പോഴാണ് ചക്കയും കേരളം കാണുന്നതെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ ആ വാദം ശരിയല്ലെന്ന് ചരിത്രം പറയുന്നു.

1498-ലാണ് പോർച്ചുഗീസുകാർ ഇന്ത്യയിലെത്തുന്നത്. അതിന് ശേഷമാണ് പോര്‍ച്ചുഗീസില്‍ ചക്ക എത്തുന്നത്. മലയാളത്തിലെ ചക്ക എന്ന വാക്കിൽ നിന്നാണ് പോർച്ചുഗീസുകാർ ജാക്ക എന്ന പേര് ഉപയോഗിക്കുന്നത്. പോര്‍ച്ചുഗീസ് സസ്യശാസ്ത്രജ്ഞനായ ഗാര്‍സ്യ ഡ ഓര്‍ട്ട 1563ല്‍ എഴുതിയ ഒരു പുസ്തകത്തില്‍ ജാക്ക എന്ന് പരാമര്‍ശിച്ചിരുന്നു. ഈ ജാക്കയില്‍ നിന്നാണ് പിന്‍കാലത്ത് ജാക്ക് ഫ്രൂട്ട് എന്ന ഇംഗ്ലീഷ് വാക്ക് ഉണ്ടാകുന്നത്.

കൂടാതെ റാൽഫ് റാൻഡേൽ സ്‌റ്റ്യുവാർട്ട് എന്ന സസ്യ ശാസ്‌ത്ര്‌ജ്‌ഞൻ വില്ല്യം ജാക്ക് എന്ന സസ്യശാസ്‌ത്രകാരന്റെ ഓർമയ്‌ക്കായാണ് ജാക്ക്ഫ്രൂട്ട് എന്ന പേരു നിർദേശിച്ചത് എന്നും വാദമുണ്ട്. എന്നാല്‍ അദ്ദേഹം ജനിക്കും മുന്‍പേ ജാക്ക് ഫ്രൂട്ട് ഇംഗ്ലീഷില്‍ ഉണ്ട് എന്നതാണ് വസ്തുത. ജൂലൈ നാലിന് ആയിരുന്ന ലോക ചക്ക ദിനം. ആഗോള തലത്തില്‍ ചക്കയുടെ തലസ്ഥാനമാണ് ഇന്ത്യ. ഇന്ത്യയില്‍ കേരളമാണ് ഒന്നാമത്.

എന്നാല്‍ ലോകത്ത് ഇന്ത്യയില്‍ മാത്രമല്ല ചക്ക ഉത്പാദിപ്പിക്കപ്പെടുന്നത്. ആഗോള തലത്തിലെ ചക്ക ഉത്പാദനത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് തൊട്ട് പിന്നില്‍ അയല്‍ രാജ്യമായ ബംഗ്ലാദേശുണ്ട്. ഇന്ത്യയില്‍ 1.5 ദശലക്ഷം ടണ്‍ ചക്കയാണ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്നത്. ബംഗ്ലാദേശില്‍ ഇത് ഒരു ദശലക്ഷം ടണ്‍ ആണ്. മൂന്നാം സ്ഥാനത്തുള്ള തായ്‌ലന്‍ഡില്‍ 0.9 ദശലക്ഷം ടണ്‍ ചക്കയും ഉത്പാദിപ്പിക്കപ്പെടുന്നു. ഇന്തോനേഷ്യ (0.6), ശ്രീലങ്ക (0.3) എന്നിങ്ങനെയാണ് ചക്ക ഉത്പാദനത്തിന്റെ കണക്കുകള്‍.

man cutting jackfruit
ഐവിഎഫ് ചികിത്സ സുരക്ഷിതമോ? കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തെ കുറിച്ചുള്ള ആശങ്ക വേണ്ട

ചക്കയുടെ കയറ്റുമതിയിലും ഇന്ത്യയാണ് മുന്നില്‍. പശ്ചിമേഷ്യ, യുറോപ്, അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ചക്ക ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം കയറ്റി അയക്കപ്പെടുന്നത്. പുറംതൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമായ ചക്കയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ബി6, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയ പഴമാണ് ചക്ക.

man cutting jackfruit
ചക്കയുടെ അറിയാത്ത ഗുണങ്ങള്‍

മാംസത്തിന് പകരക്കാരനായും ചക്ക വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള സസ്യാഹാര പാചകക്കുറിപ്പുകളില്‍ മാംസത്തിന് പകരം ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ചക്ക. പോഷകസമൃദ്ധമായ നാരുകള്‍, വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ചക്കയില്‍ ധാരാളമുണ്ട്. ദഹനത്തെ സഹായിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

The word jackfruit came from the word chakka in Malayalam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com