കാരറ്റ് എത്ര വിധമുണ്ട്
സ്വദേശിയല്ലെങ്കിലും കാരറ്റ് നമ്മുടെ ഭക്ഷണക്രമത്തിൽ പ്രധാനിയാണ്. സാമ്പാറിലും സാലഡിലും എന്തിനേറെ പറയുന്നു, ഉപ്പുമാവിൽ വരെ കാരറ്റ് നിർബന്ധമാണ്. സാമ്പാറിനും തോരനുമൊക്കെ സാധാരണയായി ഉപയോഗിക്കുന്നത് ഓറഞ്ച് കാരറ്റ് ആണ്. എന്നാൽ അത് മാത്രമല്ല, കാരറ്റ് പലവിധമുണ്ട്. രുചിയിലും മാറ്റമുണ്ടാകും.
നാന്റ് കാരറ്റ്
മധുരമുള്ളതും ക്രിസ്പിയുമായ കാരറ്റ് ഇനമാണിത്. സാലഡിലാണ് നാന്റ് കാരറ്റുകൾ ഉപയോഗിക്കുന്നത്. അമിതമായി വെന്തുപോകാതെ പാകം ചെയ്താല്‍ ആ രുചി അതേപോലെ നിലനിര്‍ത്താന്‍ കഴിയും. ഈ കാരറ്റിന്റെ രണ്ടറ്റങ്ങളും ഉരുണ്ടിരിക്കും.
ഇമ്പറേറ്റര്‍ കാരറ്റുകള്‍
നമ്മൾ സാധാരണ കറി വയ്ക്കാൻ ഉപയോഗിക്കുന്ന കാരറ്റുകളാണിവ. നീളമുള്ളതും ഒരറ്റ് നിന്ന് മറ്റേ അറ്റത്തേക്ക് വരുമ്പോൾ കട്ടി കുറയുകയും ചെയ്യുന്ന ഇവ ഫ്രൈ ചെയ്യാനും നല്ലതാണ്.
ചാന്തെനെ കാരറ്റ്
ഫ്രാൻസിൽ നിന്ന് ഉത്ഭവിച്ച കാരറ്റ് ആണിത്. പൊതുവെ നല്ല മധുരമുള്ള ഇവ സൂപ്പിലോ സ്റ്റ്യൂകളിലോ ആണ് ഉപയോഗിക്കുന്നത്. താരതമ്യേന ചെറിയ സൈസിലുള്ള കാരറ്റായതിനാല്‍ ഇവ പാകം ചെയ്യാന്‍ എളുപ്പമാണ്.
ഡിവേഴ്സ് കാരറ്റ്
കാരറ്റിന്റെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന ഈ കാരറ്റ് പാകം ചെയ്യാന്‍ എളുപ്പമാണ്. റോസ്റ്റ് ചെയ്തും ഗ്രേറ്റ് ചെയ്തും പുഴുങ്ങിയും ജ്യൂസാക്കിയുമെല്ലാം ഇവ കഴിക്കാം. ഒരേ ആഴ്ച പല വിഭവങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഒരു കാരറ്റാണിത്.
പര്‍പ്പിള്‍ കാരറ്റ്
പേരുപോലെ പർപ്പിൾ നിറമാണ് ഈ കാരറ്റിന്. ആന്തോസയാനിൻ എന്ന പിഗ്മെന്റ് ആണ് ആ നിറത്തിന് പിന്നിൽ. പോഷകസമൃദ്ധമായ കാരറ്റ് പാകം ചെയ്യുമ്പോൾ രുചികരമാണ്.ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ ഈ കാരറ്റ് റോസ്റ്റ് ചെയ്യുമ്പോള്‍ മധുരത്തിനൊപ്പം മികച്ചൊരു രുചിയാകും വിഭവങ്ങള്‍ക്ക് നല്‍കുക.
വൈറ്റ് കാരറ്റ്
മറ്റ് കാരറ്റുകളെ പോലെ അത്ര മധുരമുള്ള കാരറ്റ് അല്ല ഇവ. മിക്‌സഡ് വെജിറ്റബിള്‍ വിഭവങ്ങളില്‍ നല്ല ക്ലീന്‍ ലുക്ക് നല്‍കാന്‍ വൈറ്റ് കാരറ്റാണ് മികച്ച ഓപ്ഷന്‍.
ബേബി കാരറ്റ്
മൃദുവായ ചെറിയ മധുരമുള്ള പെട്ടെന്ന് പാകം ചെയ്‌തെടുക്കാവുന്ന ഒരു കാരറ്റാണിത്. പെട്ടെന്ന് ഉണ്ടാക്കാവുന്ന ഫ്രൈകള്‍ക്കായി ഇവ ഉപയോഗിക്കാറുണ്ട്. ഇവയുടെ രൂപഘടന പാകം ചെയ്യാന്‍ എളുപ്പമുള്ളതാക്കുന്നതു കൊണ്ട് ഉടനടി തയ്യാറാക്കേണ്ടി വരുന്ന ഡിഷുകളില്‍ ഇടംപിടിക്കാറുണ്ട്.
How many Carrot verities are there.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

