'ഷു​ഗർ കട്ട്' ചെയ്താലും 'ഷു​ഗർ ക്രേവിങ്സ്', ആത്മനിയന്ത്രണമല്ല, ദിനചര്യയാണ് പ്രശ്നം

മനസറിഞ്ഞ് ഭക്ഷണം കഴിക്കുന്നതിലൂടെ അനാവശ്യമായ ഷുഗർ ക്രേവിങ്സ് ഒഴിവാക്കാൻ സാധിക്കും.
Sugar Cravings
Sugar CravingsPexels
Updated on
2 min read

മ്മൾ പ്രതീക്ഷിക്കാത്ത സമയങ്ങളിലാണ് ഷു​ഗർ ക്രേവിങ്സ് (മധുരം കഴിക്കണമെന്ന് തോന്നൽ) ഉണ്ടാവുക. ശരീരഭാരം കുറയ്ക്കാൻ കർശന ഡയറ്റിലായിരിക്കും എന്നാൽ രാത്രി വൈകി ഉറങ്ങുമ്പോൾ മധുരം കഴിക്കണമെന്ന തോന്നൽ നിയന്ത്രിക്കാനാകില്ല, അല്ലെങ്കിൽ ജോലിയിൽ സമ്മർദം കൂടുമ്പോൾ ഒരു മിഠായി കിട്ടിയിലുന്നെങ്കിലെന്ന് ആഗ്രഹിക്കും.

എന്നാൽ മധുരം കഴിക്കാനുള്ള ഇത്തരം തീവ്രമായ തോന്നലുകൾ പലപ്പോഴും നമ്മുടെ ഇച്ഛാശക്തിയുടെയോ ആത്മനിയന്ത്രണത്തിൻ്റെയോ പരിധിയിൽ പെടുകയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഷു​ഗർ ക്രേവിങ്സ് പലപ്പോഴും നമ്മുടെ ദൈനംദിന ശീലങ്ങൾ, സമ്മർദം, ഹോർമോൺ വ്യത്യാസങ്ങൾ, ഇമോഷണൽ ട്രിഗർ എന്നിവയുടെ ഫലമായി ഉണ്ടാകുന്നതാണ്.

തീവ്രമായ ഷു​ഗർ ക്രേവിങ്സിന് പിന്നിലെ കാരണം

ഡോപ്പമൈൻ എന്ന സന്തോഷ ഹോർമോണുകളെ പുറപ്പെടുവിച്ചു കൊണ്ട് തലച്ചോറിലെ റിവാർഡ് സിസ്റ്റത്തെ മധുരം ട്രി​ഗർ ചെയ്യുന്നു. ഇത് ആശ്വാസവും ആനന്ദവും നൽകുമെന്ന വിശ്വാസം തലച്ചോറിന് നൽകുന്നു. അതുകൊണ്ടാണ് സമ്മർദം, ഉത്കണ്ഠ അല്ലെങ്കിൽ ക്ഷീണം തോന്നുമ്പോഴോക്കെ ശരീരം മധുരം കഴിക്കണമെന്ന തോന്നൽ പ്രകടിപ്പിക്കുനന്ത്.

ഉറക്കക്കുറവ്, നിർജ്ജലീകരണം, സമയക്രമം പാലിക്കാതെ ഭക്ഷണം കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നതുമൊക്കെ ഷു​ഗർ ക്രേവിങ്സ് വർധിക്കാൻ കാരണമാകുന്നു.

മധുരം താൽക്കാലിക ഊർജ്ജവും ആശ്വസവും നൽകുമെങ്കിലും ക്രമേണ ഇത് ആസക്തിയായി മാറാനും ഊർജ്ജനില കുറയാനും കാരണമാകുന്നു. മധുരം അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കാനും അമിതവണ്ണത്തിലേക്കും നയിക്കുന്നു. ഇത് മാനസികാരോഗ്യത്തെ ബാധിക്കാം.

ഷുഗർക്രേവിങ്സ് എങ്ങനെ കുറയ്ക്കാം

ഭക്ഷണത്തോടുള്ള സമീപനമാണ് മാറ്റേണ്ടത്. മനസറിഞ്ഞ് ഭക്ഷണം കഴിക്കുന്നതിലൂടെ അനാവശ്യമായ ഷുഗർ ക്രേവിങ്സ് ഒഴിവാക്കാൻ സാധിക്കും. മൈൻഡ്ഫുൾ ഈറ്റിങ് (Mindful Eating) നമ്മെ ഭക്ഷണം ആസ്വദിക്കാം ശീലിപ്പിക്കുന്നു. ഭക്ഷണത്തിൻ്റെ രുചിയും മണവും ഘടനയും തോട്ടും ആസ്വദിച്ചും സമയമെടുത്ത് കഴിക്കുന്നത് തലച്ചോറിന് സംതൃപ്തിയുടെ സിഗ്നൽ നൽകുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.

Sugar Cravings
അമിതമായാൽ മില്ലറ്റും വിഷം! തൈറോയ്ഡ് വഷളാകും, ചില സൈഡ് ഇഫക്സ്

മൈൻഡ്ഫുൾ ഈറ്റിങ് പരിശീലിക്കാം

  • ഭക്ഷണം കഴിക്കുന്നതിനിടെ മൊബൈൽ ഫോൺ തുടങ്ങിയ സ്ക്രീനുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക.

  • ഓരോ തവണയും ഭക്ഷണം വായിൽ വയ്ക്കുമ്പോൾ നന്നായി ചവച്ചു കഴിക്കാൻ ശ്രമിക്കുക.

  • ദിനചര്യയുടെ ഭാ​ഗമായി ഭക്ഷണം കഴിക്കുന്നതിന് പകരം, വിശപ്പിന്റെ തീവ്രത മനസിലാക്കി ഭക്ഷണം കഴിക്കുക.

  • കർശനമായ ഡയറ്റിങ് ആവശ്യമില്ല, മിതത്വം പാലിക്കുകയാണ് പ്രധാനം.

  • ദാഹത്തെ ചിലപ്പോൾ വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്. നിർജ്ജലീകരണം ഒഴിവാക്കാൻ വെള്ളം നന്നായി കുടിക്കുക.

Sugar Cravings
പ്രമേഹ രോ​ഗികൾക്ക് കഴിക്കേണ്ട ചീര, അറിയാം ചുവന്ന ചീരയുടെ ​ഗുണങ്ങൾ

മെച്ചപ്പെട്ട ഉറക്കം വിശപ്പ് ഹോർമോണുകളെ ക്രമീകരിക്കാൻ സഹായിക്കും. കൂടാതെ ഭക്ഷണത്തിൽ മതിയായ അളവിൽ പ്രോട്ടീൻ, ഭക്ഷ്യനാരുകൾ, ആരോ​ഗ്യകരമായ കൊഴുപ്പ് എന്നിവ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കും. കർശന ഡയറ്റുകളെ പോലെ മധുരത്തെ പൂർണമായും ഒഴിവാക്കി കൊണ്ടല്ല മൈൻഡ്ഫുൾ ഈറ്റിങ് രീതി. മറിച്ച്, ദീർഘകാല ആരോ​ഗ്യത്തെ പിന്തുണയ്ക്കുന്നതിന് ഭക്ഷണത്തോടുള്ള ശരിയായ സമീപനം ശീലിക്കാൻ പഠിപ്പിക്കുന്നു. ഈ രീതിയിലൂടെ ഭക്ഷണം കഴിക്കുന്നതിലൂടെ ഷു​ഗർ ക്രേവിങ്സ് കുറയ്ക്കാം.

Summary

How Mindful Eating can quietly cut Sugar Cravings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com