ദീർഘനേരം ഇരിക്കാറുണ്ടോ? ഒന്ന് എഴുന്നേറ്റേ... ഇല്ലെങ്കിൽ ആരോ​ഗ്യം കുഴപ്പത്തിലാകും 

കുറച്ചുസമയമെങ്കിലും എഴുന്നേറ്റുനിന്ന് ജോലിചെയ്യാൻ ശ്രമിക്കാം. ടിവി കണ്ടിരിക്കുന്നതിന് പകരം ഒരു നടത്തമാകാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

രോഗ്യത്തോടെയിരിക്കണം എന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഇക്കാലത്ത് നമ്മളിൽ പലരും സദാസമയവും ഇരുന്നുള്ള ജോലിയാണ് ചെയ്യുന്നത്. ജോലിസമയത്ത് ഇരിക്കുന്നത് പോരാഞ്ഞിട്ട് ഒഴിവുനേരങ്ങളും ടിവി കണ്ടും ഫോണിൽ സമയം ചിലവഴിച്ചുമെല്ലാം ഇരുപ്പുതന്നെയായിരിക്കും. എന്നാൽ ഇത് നിങ്ങളുടെ ശരീരത്തെയും ആരോഗ്യത്തെയും കുഴപ്പത്തിലാക്കും. 

ദീർഘനേരമുള്ള ഇരിപ്പ് പ്രശ്നങ്ങൾ വരുത്തിവയ്ക്കും

ഒരുപാട് നേരം ഇരിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങളുടെ ജീവിതശൈലി വളരെ ഉദാസീനമാണെന്നാണ്. മണിക്കൂറുകളോളം ഇരിക്കുന്നവർ 
ഹൃദ്രോഗം, ചിലതരം കാൻസർ, ടൈപ്പ് 2 പ്രമേഹം, രക്തം കട്ടപിടിക്കുന്നത് പോലെയുള്ള വാസ്കുലാർ പ്രശ്നങ്ങൾ, മോശം രക്തചംക്രമണം, പുറം വേദന, പേശി വേദന, മന്ദഗതിയിലുള്ള മെറ്റബോളിസം തുടങ്ങി പല പ്രശ്നങ്ങളാണ് വരുത്തിവയ്ക്കുന്നത്. 

തുടർച്ചയായി ഇരിക്കുന്നതുമൂലം ചില പേശികൾ അമിതമായി ഉപയോ​ഗിക്കുകയും മറ്റുചിലതിനെ തീരെ ഉപയോ​ഗിക്കാതിരിക്കുകയുമാണ് നമ്മൾ ചെയ്യുന്നത്. ഇത് കാലക്രമേണ മലബന്ധം, സമ്മർദ്ദം, തളർച്ച തുടങ്ങിയവയ്ക്ക് കാരണമാകും. മെറ്റബോളിസവും രക്തപ്രവാഹവും മന്ദഗതിയിലാക്കും എന്നുമാത്രമല്ല രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ ശരീരത്തിന് പാറ്റാതെയുമാകും. 

ഇരിക്കുന്ന സമയം മനപ്പൂർവ്വം കുറയ്ക്കാം

ഇരിക്കുന്ന സമയം കുറച്ചുകൊണ്ടുവരികയാണ് ഇതിന്റെ പരിഹാരം. ജോലിയുമായി ബന്ധപ്പെട്ട് ദീർഘനേരം ഇരിക്കേണ്ടിവരുമ്പോൾ കുറച്ചുസമയമെങ്കിലും എഴുന്നേറ്റുനിന്ന് ജോലിചെയ്യാൻ ശ്രമിക്കാം. ടിവി കണ്ടിരിക്കുന്നതിന് പകരം ഒരു നടത്തമാകാം. എവിടെയാണ് കൂടുതൽ സമയം ഇരിക്കുന്നത് (വീട്ടിലാണോ, ജോലിസ്ഥലത്താണോ) എന്ന് കണ്ടെത്തി മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ ആ സമയം കുറയ്ക്കാൻ പരിശ്രമിക്കണം. ഉദ്ദാഹരണത്തിന് വീട്ടിലാണ് ചടഞ്ഞിരുന്ന് സമയം കളയുന്നതെങ്കിൽ എഴുന്നേറ്റ് നിന്നോ നടന്നോ ചെയ്യേണ്ട എന്തെങ്കിലും ഹോബി കണ്ടെത്തുക. അതുമല്ലെങ്കിൽ ഏറെ സമയമെടുത്ത് തയ്യാറാക്കേണ്ട വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തുക. ഇതുവഴി പാചകം ചെയ്യുമ്പോൾ നിൽക്കുന്ന സമയം കൂട്ടാനാകും. 

ഇടവേള എടുക്കാം

ഇനി ഇരിക്കുകയാണെങ്കിൽ തന്നെ ദീർഘനേരം ഇരിക്കാതെ ഇടവേള എടുക്കാൻ ശ്രമിക്കണം. എല്ലാ അരമണിക്കൂർ കൂടുമ്പോഴും ഒന്ന് എഴുന്നേറ്റ് ശരീരം ഒരു മൂന്ന് മിനിറ്റെങ്കുലും അനക്കണം. ഒരു 15 അടി നടന്നാൽ പോലും അത് പ്രയോജനം ചെയ്യും. ഫോൺ വിളിക്കുമ്പോഴും മറ്റും നടന്ന് സമസാരിക്കുന്നത് ശീലമാക്കിയാൽ നല്ലതാണ്. വെള്ളം നിറച്ചുവയ്ക്കാൻ ചെറിയ കുപ്പി ഉപയോഗിക്കാം, ഇത് ഇടയ്ക്കിടെ നിറയ്ക്കാനായി നടക്കുന്നത് നല്ലതാണ്. എലിവേറ്ററും ലിഫ്റ്റും ഉപയോഗിക്കുന്നതിന് പകരം കയറാനും ഇറങ്ങാനും പടികളാണ് നല്ലത്. ട്രെയിനിലും ബസിലും യാത്രചെയ്യുമ്പോൾ സീറ്റ് കണ്ടാലുടൻ ചാടിയിരിക്കാതെ നിന്നുകൊണ്ട് യാത്രചെയ്യാൻ ശ്രമിക്കാം. ആഴ്ചയിലൊരിക്കലെങ്കിലും അരമണിക്കൂർ നടത്തം പതിവാക്കണം. ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യപ്രശനങ്ങളെ ഒരുപരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. 

ഇരിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇരിക്കുമ്പോൾ കാലുകൾ തറയിൽ മുട്ടിച്ച് മുട്ട് 90ഡിഗ്രി മടക്കിവേണം ഇരിക്കാൻ. 
കഴുത്ത് നേരെ വെക്കണം. ഇതിനായി കമ്പൂട്ടർ മോണിറ്ററിന്റെ പൊസിഷൻ ക്രമീകരിക്കണം. 
കഴിത്ത് റിലാക്‌സ് ചെയ്തിടണം. ഇതിനായി ആംറെസ്റ്റ് ഉള്ള കസേര ഉപയോഗിക്കാം. 
ടൈപ്പ് ചെയ്യുമ്പോൾ കൈമുട്ടുകൾ 90ഡിഗ്രി ആംഗിളിൽ ആയിരിക്കണം. കൈത്തണ്ടയ്ക്കും ടേബിളിലോ മറ്റോ റെസ്റ്റ് നൽകണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com