

ലഘുഭക്ഷണം അല്ലെങ്കിൽ സ്നാക്കിങ് എന്നൊക്കെ കേൾക്കുമ്പോൾ ചിപ്സ്, ഫ്രെഞ്ച് ഫ്രൈസ് പോലുള്ള ഭക്ഷണങ്ങൾ ആണെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത് ഒട്ടും ആരോഗ്യകരമായ ചോയിസ് അല്ല. നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിലെ ഒരു പ്രധാന ഭാഗമാണ് ലഘുഭക്ഷണം.
ഇത് ഊർജ്ജം നൽകുന്നതും പോഷകസമൃദ്ധവുമായിരിക്കണം. 2016-ൽ എൽസെവിയറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഊർജ്ജ ഉപഭോഗത്തിന്റെ മൂന്നിലൊന്ന് ഭാഗവും ലഘുഭക്ഷണങ്ങളിൽ നിന്നാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.
സ്നാക്കിങ്ങിന്റെ ഈ നെഗറ്റീവ് ഇമേജ് മാറ്റാൻ ലഘുഭക്ഷണത്തെ കുറിച്ച് മനസിലാക്കേണ്ടത് പ്രധാനമാണെന്ന് റായ്പൂരിൽ നിന്നുള്ള കാൻസർ സർജനായ ഡോ. ജയേഷ് ശർമ പറയുന്നു.
പ്രധാന ഭക്ഷണങ്ങൾക്കിടയിൽ കഴിക്കുന്ന ലഘുവായ ഭക്ഷണമാണ് സ്നാക്സ്. ചെറിയ അളവിൽ കഴിക്കുന്ന ഇവ ഊർജ്ജം നൽകുന്നവയാണ്. ആരോഗ്യകരമായ ലഘുഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ സ്ഥിരമായ ഊർജ്ജം ആവശ്യമാണെന്ന് ഓർമിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂട്ടുകയും വേഗത്തിൽ വിശക്കാൻ കാരണമാകുകയും ചെയ്യുന്നു. അൾട്രാ-പ്രോസസ്ഡ് ഭക്ഷണം പൂർണമായും ഒഴിവാക്കണം. അത് ഒരിക്കലും ആരോഗ്യകരമായ ഒരു ചോയിസ് അല്ല. വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാൻ ഉയർന്ന അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ വേണം തിരഞ്ഞെടുക്കാൻ.
വറുത്ത മഖാന
ശർക്കര ചേർത്ത കടല (ചാന)
സ്പ്രൗട്ട്സ് സാലഡ്
റൊട്ടി റോൾ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates