കൊളസ്ട്രോൾ റിപ്പോർട്ട് കിട്ടിയാൽ ആദ്യം നോക്കേണ്ടത് എന്ത്? എച്ച്ഡിഎല്ലും എൽഡിഎല്ലും ഒരുപോലെ കൂടിയാൽ എന്താണ് അർഥം?

പ്രത്യേകിച്ച് എൽഡിഎൽ, എച്ച്ഡിഎൽ, ട്രൈഗ്ലിസറൈഡ്സ് എന്നിവയുടെ അളവ് പ്രത്യേകം പരിശോധിക്കണം.
Cholestrol test
Cholestrol testPinterest
Updated on
1 min read

കൊളസ്ട്രോൾ പരിശോധിച്ച റിപ്പോർട്ട് കൈയിൽ കിട്ടിയാൽ പലരും ആദ്യം നോക്കുന്നത് മൊത്തത്തിലുള്ള കൊളസ്ട്രോൾ എത്രയാണെന്നാണ്. എന്നാൽ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ റിപ്പോർട്ടിലെ ഓരോ ഘടകവും പ്രത്യേകം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് എൽഡിഎൽ, എച്ച്ഡിഎൽ, ട്രൈഗ്ലിസറൈഡ്സ് എന്നിവയുടെ അളവ് പ്രത്യേകം പരിശോധിക്കണം.

Cholestrol test
ദോശമാവ് സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ, ഫ്രിഡ്ജ് ഇല്ലെങ്കിൽ എന്തുചെയ്യണം?

എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ

റിപ്പോർട്ടിൽ ആദ്യം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം LDL (Low-Density Lipoprotein) അഥവാ ചീത്ത കൊളസ്ട്രോൾ ആണ്. സാധാരണയായി ഇത് 100 mg/dL-ൽ താഴെ നിലനിർത്തുന്നത് ആരോഗ്യകരമായ പരിധി. എന്നാൽ പ്രമേഹം, ഉയർന്ന രക്തസമ്മർദം, പുകവലി, അമിതവണ്ണം, മുൻപ് ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടായിട്ടുള്ളത്, ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിട്ടുള്ളത് തുടങ്ങിയ സാഹചര്യങ്ങളിൽ 70 mg/dL അല്ലെങ്കിൽ 55 mg/dL-ൽ താഴെയോ ആയിരിക്കണം LDL അളവ്.

Cholestrol test
എത്ര നാൾ കൂടുമ്പോൾ വാഷിങ് മെഷീൻ വൃത്തിയാക്കണം, വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പവഴികൾ

എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ

ശേഷം HDL (High-Density Lipoprotein) അഥവാ നല്ല കൊളസ്ട്രോൾ പരിശോധിക്കണം. സാധാരണയായി പുരുഷന്മാരിൽ 40 mg/dL-ലും സ്ത്രീകളിൽ 50 mg/dL-ലും മുകളിൽ HDL ഉണ്ടായിരിക്കണം. എന്നാൽ HDL ഉയർന്നാൽ LDL കൂടുതലായാലും പ്രശ്നമില്ല എന്ന് കരുതുന്നത് ശരിയല്ല, അത് വെറും തെറ്റിദ്ധാരണയാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. HDL നല്ല നിലയിൽ ഉണ്ടായിരിക്കുന്നത് നല്ലതാണെങ്കിലും, ഉയർന്ന LDL മൂലമുള്ള ഹൃദയസംബന്ധമായ അപകടസാധ്യത അത് ഇല്ലാതാക്കുന്നില്ല. അതായത്, LDL നിയന്ത്രിക്കുന്നതിനൊപ്പം ആരോഗ്യകരമായ HDL നിലനിർത്തുകയും വേണം.

എന്താണ് ട്രൈഗ്ലിസറൈഡ്സ് ?

രക്തത്തിലെ മറ്റൊരു പ്രധാന കൊഴുപ്പ് ഘടകമാണ് ട്രൈഗ്ലിസറൈഡ്സ്. അമിതവണ്ണം, അമിത എണ്ണ അടങ്ങിയ ഭക്ഷണം, അമിതമായ പഞ്ചസാരയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണം, പ്രമേഹം, അമിത മദ്യപാനം തുടങ്ങിയവ ട്രൈഗ്ലിസറൈഡ് ഉയരാൻ കാരണമാകാം. ട്രൈഗ്ലിസറൈഡ് തുടർച്ചയായി ഉയർന്നു നിൽക്കുന്നത് ഹൃദയസംബന്ധമായ അപകടസാധ്യത വർധിപ്പിക്കാം. കൂടാതെ വളരെ ഉയർന്ന ട്രൈഗ്ലിസറൈഡ് അളവ് പാൻക്രിയാസിൽ വീക്കം (പാൻക്രിയാറ്റൈറ്റിസ്) ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കും.

കൊളസ്ട്രോൾ അറിയാൻ ഏത് പരിശോധന

കൊളസ്ട്രോൾ പരിശോധിക്കാൻ ലാബിൽ പോകുമ്പോൾ ലിപ്പിഡ് പ്രൊഫൈൽ (Lipid Profile) പരിശോധനയാണ് ആവശ്യപ്പെടേണ്ടത്. ഇതിൽ എൽഡിഎൽ, എച്ച്ഡിഎൽ, ട്രൈഗ്ലിസറൈഡ്സ് അളവ് കൃത്യമായി വിലയിരുത്തും.

ഫാസ്റ്റിങ് വേണമോ?

ലിപ്പിഡ് പ്രൊഫൈൽ പരിശോധനയ്ക്ക് ഫാസ്റ്റിങ് നിർബന്ധമല്ല. എങ്കിലും ഫാസ്റ്റിങ് ലിപ്പിഡ് പ്രൊഫൈൽ ആണ് നല്ലത്. ഇത് ട്രൈഗ്ലിസറൈഡ് കൃത്യമായി വിലയിരുത്താൻ സഹായിക്കും.

Cholestrol test
നിങ്ങൾ വാങ്ങുന്ന ചായപ്പൊടി മായമില്ലാത്തതാണോ? വീട്ടിൽ പരിശോധിക്കേണ്ടത് ഇങ്ങനെ
Cholestrol test
നിങ്ങൾ വാങ്ങുന്ന ചായപ്പൊടി മായമില്ലാത്തതാണോ? വീട്ടിൽ പരിശോധിക്കേണ്ടത് ഇങ്ങനെ
Cholestrol test
വെയിൽ കൊണ്ട ശേഷമുള്ള തലവേദന നിസാരമാക്കരുത്; ചൂടു കൂടുമ്പോൾ ശ്രദ്ധിക്കണം
Summary

How to check Cholestrol, what is triglycerides

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com