

തൈര് കഴിക്കുന്നവരാണ് മിക്കവാറും ആളുകൾ. പൊതുവെ തണുത്ത സ്വഭാവമാണെന്ന് കരുതുന്ന തൈര് പക്ഷെ നല്ല ചൂടനാണ്. വേനൽക്കാലത്തും ചില ഭക്ഷണങ്ങൾക്കൊപ്പവും തൈര് കഴിക്കുന്നത് സൂക്ഷിക്കണമെന്നാണ് ആയുവേദ ഡോക്ടർ ആയ ഡോ. ഷാബു പട്ടാമ്പി ഫേയ്സ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു. തൈര് ദിവസവും കഴിക്കാൻ പാടില്ല, പ്രത്യേകിച്ച് ബിരിയാണിക്കൊപ്പമോ ഇറച്ചിക്കൊപ്പമോ തൈര് സ്ഥിരം കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും ഡോക്ടർ പറയുന്നു.
ഡോ. ഷാബു പട്ടാമ്പിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്
തൈര്, പലരുടേയും പ്രിയപ്പെട്ട ഒരു ഭക്ഷണമാണ്...
തൈരില്ലാതെ ചോറിറങ്ങാത്തവരും ഏറെ..!
തൈര്, തണുപ്പല്ലേ,
അത് കൊണ്ട്
ചൂട് കാലത്ത് കഴിക്കാൻ നല്ലതാവില്ലേ എന്നൊക്കെ
പലരും ചോദിക്കാറുണ്ട്..
അതു കൊണ്ട്,
ചെറിയ രീതിയിൽ ഒരു
" തൈര് വിചാരം" ആവാം എന്ന് തോന്നുന്നു..
ദധി എന്ന് ആയുർവേദത്തിൽ പറയുന്ന തൈര്, വീര്യത്തിൽ ചൂടാണ്/ ഉഷ്ണം..
തൈര് തണുപ്പാണ് എന്ന തെറ്റിദ്ധാരണ കൊണ്ട് പലർക്കും പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്..
തൈര് ഗുരുവാണ്-
സ്നിദ്ധമാണ്.
അഗ്നി ദീപനമാണ്.
ബലത്തെ വർദ്ധിപ്പിക്കും.
വാത ശമനമാണ്.
ശരീരത്തെ തടിപ്പിക്കുകയും ചെയ്യും.
ഒരു പാട് ഗുണങ്ങൾ ഉണ്ടെങ്കിലും, ഇത് കഴിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം.
# എല്ലാ ദിവസവും തൈര് കഴിക്കരുത്.
# രാത്രി ഒരു കാരണവശാലും തൈര് കഴിക്കരുത്.
# ചൂട് കാലത്ത് തൈര് പൊതുവേ പാടില്ല.
ശരത്, വസന്ത കാലത്തും നിഷിദ്ധമാണ്.
# ചൂടുള്ളതിനോട് ചേർത്തോ ചൂടാക്കിയോ ഉപയോഗിക്കരുത്.
ഇങ്ങനെ തെറ്റായ രീതിയിൽ നിരന്തരം ഉപയോഗിക്കുമ്പോൾ അത് കഫ- പിത്ത രക്ത ദുഷ്ടിയെ ഉണ്ടാക്കാം...
നിരന്തരമായി തൈര് ഉപയോഗിക്കുമ്പോൾ
പല തരം ത്വക്ക് രോഗങ്ങൾക്ക് കാരണമാകും പ്രത്യേകിച്ച് അലർജി സംബന്ധമായ ത്വക്ക് രോഗങ്ങൾ.
ആസ്ത്മ- തുമ്മൽ ഉള്ളവർ ഉപയോഗിക്കുമ്പോൾ അസുഖവർദ്ധനവിന് സാധ്യതയുണ്ട്.
രക്തവാത രോഗികൾ,
മഞ്ഞപ്പിത്തം ഉള്ളവർ, തൈര് ഒഴിവാക്കുന്നതാണ് നല്ലത്.
Probiotic ആണെന്ന് വിചാരിച്ച് യുക്തിവിചാരണമില്ലാതെ പല രോഗാവസ്ഥകളിലും ഉപയോഗിക്കുമ്പോൾ അസുഖം കൂടുന്നതായി കണ്ടിട്ടുണ്ട്.
അസുഖം ഇല്ലാത്തവർ തൈര് കഴിക്കുമ്പോൾ,
ആദ്യം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധിക്കണം..
ഒപ്പം,തൈരിനോട് ഉചിതമായ ദ്രവ്യങ്ങൾ ചേർത്ത് കഴിക്കുന്നതിലും
ശ്രദ്ധ വക്കണം.
# തൈര്- കൽക്കണ്ടം/ പഞ്ചസാര ചേർത്ത് കഴിക്കുന്നത്, ചുട്ടു നീറലിന് നല്ലതാണ്.
# രക്ത വാത രോഗികൾ
തൈര് കഴിക്കുന്നു എങ്കിൽ, ചെറു പയർ ചേർത്ത് മാത്രമേ കഴിക്കാവൂ.
# തൈര്, തേൻ ചേർത്ത് കഴിക്കുന്നത് രുചികരമാണ്..
# തൈരും നെല്ലിക്കയും നല്ല Combination ആണ്. പല തരം Modified കറികൾ പരീക്ഷിക്കാം. ചമ്മന്തികൾ ഉൾപ്പടെ.
ഇത് ദോഷ ഹരത്വം ചെയ്യും.
# തൈര്, ഇഞ്ചിയും Spices ഉം ചേർത്ത് കഴിക്കുന്നത് രുചികരവും ദഹന ശക്തി കൂട്ടുന്നതുമാണ്.
# തൈര് "രസാള" എന്ന പ്രത്യേക വിഭവമായും ഉപയോഗപ്പെടുത്താം.
ഏറെ രുചികരവും,
പീനസ/ ജലദോഷ രോഗങ്ങളിൽ ഏറ്റവും മികച്ചതുമാണ്..
തൈരിൻ്റെ ദുരുപയോഗം
വളരെ ഏറെ അസുഖങ്ങളിലേക്ക് നയിക്കുന്ന കാലമാണ്..
പ്രത്യേകിച്ച്,
ബിരിയാണിയും തൈരും..
ഇറച്ചികളും തൈരും..
എല്ലാം wrong Combinations ആണ്.
ഇടയ്ക്ക് എപ്പോഴെങ്കിലും കഴിക്കുമ്പോൾ കുഴപ്പമില്ല..
ശീലിക്കുന്നത് ക്രമേണ രോഗങ്ങളിലേക്ക് നയിക്കാം..!
വിട്ടു മാറാത്ത ത്വഗ് രോഗങ്ങളിലേക്കും
ഇത് ക്രമേണ വഴിവക്കും... !
തെരുപയോഗത്തിൽ
വിവേചന ബുദ്ധി പുലർത്തിയിൽ
ആരോഗ്യ ജീവിതത്തിന് അതേറെ
സഹായിക്കും..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates