ബ്രോക്കോളി തിളപ്പിക്കരുത്, പകരം ഇങ്ങനെ ചെയ്യാം

പലരും ചെയ്യുന്ന അബദ്ധമാണ് ബ്രോക്കോളി വെള്ളത്തിലിട്ട് തിളപ്പിക്കുന്നത്.
Boiling broccoli
Boiling broccoliMeta AI Image
Updated on
1 min read

പോഷകങ്ങളുടെ കലവറയായ ബ്രോക്കോളി ഇന്ന് നമ്മുടെയൊക്കെ പതിവു ഡയറ്റിന്റെ ഭാ​ഗമാണ്. ധാരാളം നാരുകളും വിറ്റാമിനും ധാതുക്കളും ആന്റിഓക്സിഡൻ്റുകളും അടങ്ങിയ ബ്രോക്കോളി വെറുതെ കറിവെച്ച് കഴിച്ചാൽ അവയുടെ മുഴുവൻ ​ഗുണങ്ങളും കിട്ടണമെന്നില്ല. പാകം ചെയ്യുമ്പോഴുള്ള താപനിലയും വെള്ളവും സമയവുമൊക്കെ ബ്രോക്കോളിയിലെ പോഷകങ്ങളുടെ അളവിനെ ബാധിക്കും. അതുകൊണ്ട് തന്നെ ബ്രോക്കോളി പാകം ചെയ്യുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പലരും ചെയ്യുന്ന അബദ്ധമാണ് ബ്രോക്കോളി വെള്ളത്തിലിട്ട് തിളപ്പിക്കുന്നത്. അതിലടങ്ങിയ പ്രാണികളെ നീക്കം ഇത് സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് അവയുടെ പോഷക​ഗുണത്തെയും ബാധിക്കും. ഇതിലെ വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും ആ വെള്ളത്തിലേക്ക് അലിഞ്ഞുപോകും. കൂടാതെ ബ്രോക്കോളിയുടെ കടും പച്ചനിറം മാറാനും ഇത് കാരണമാകും.

Boiling broccoli
കോളിഫ്ലവര്‍ എങ്ങനെ വൃത്തിയാക്കാം?

ബ്രോക്കോളി പാചകം ചെയ്യാൻ ഏറ്റവും ഉചിതം ആവിയിൽ വേവിക്കുന്നതാണ്. ഇത് നേരിട്ട് വെള്ളത്തിൽ ഇടാത്തതുകൊണ്ട് വിറ്റാമിൻ സിയും മറ്റ് ഗുണങ്ങളും അതിൽ തന്നെ നിലനിൽക്കും. അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ മാത്രം ആവി കൊള്ളിക്കുന്നതാണ് രുചി നിലനിർത്താൻ ഏറ്റവും നല്ലത്. ആവിയിൽ വേവിച്ച ഉടൻ തന്നെ ബ്രോക്കോളി കഷ്ണങ്ങൾ ഐസ് വെള്ളത്തിൽ ഒന്ന് കഴുകുന്നത് അതിന്റെ കടും പച്ചനിറം മാറാതെ ഇരിക്കാൻ സഹായിക്കും.

Boiling broccoli
അടുക്കള എപ്പോഴും വൃത്തിയായിയിരിക്കാൻ, ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം

മൈക്രോവേവിലോ ഓവനിലോ വച്ച് റോസ്റ്റ് ചെയ്യുന്നത് ബ്രോക്കോളിയുടെ രുചി വർധിപ്പിക്കാൻ സഹായിക്കും. തിളപ്പിക്കുന്നതിനേക്കാൾ ഭേദമാണെങ്കിലും ആവിയിൽ വേവിക്കുന്ന അത്ര ഗുണം ഇതിൽ കിട്ടില്ല.

Summary

How to cook broccoli with out lossing its nutrients

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com