ചക്ക ചിപ്സ് ഉണ്ടാക്കുമ്പോൾ ക്രിസ്പി ആക്കാൻ ഒരു പൊടിക്കൈ

ചക്ക ഇങ്ങനെ എണ്ണയിൽ വറുത്തു കോരിയെടുക്കുമ്പോൾ ക്രിസ്പ്പിയാകുന്നില്ലെന്നതാണ് പലരുടെയും പ്രധാന പരാതി
Jackfruit Chips
Jackfruit ChipsPinterest
Updated on
1 min read

ക്ക സീസൺ ആയാൽ പിന്നെ നാട്ടിൽ ചക്കവിഭവങ്ങൾ കൊണ്ട് നിറയും. ചക്ക വേവിച്ചത്, ചക്ക അപ്പം, ചക്ക വറുത്തത് അങ്ങനെ പോകും ആ പട്ടിക. കൂട്ടത്തിൽ ചക്ക വറുത്തതിനോടാണ് കുറച്ചു കൂടി പ്രിയം. മൂപ്പെത്തിയ ചക്ക ചുളകൾ നീളത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്തു കോരിയെടുക്കും. നാലു മണിക്ക് കാപ്പിക്കൊപ്പം ബെസ്റ്റാണ്.

എന്നാൽ പലപ്പോഴും ചക്ക ഇങ്ങനെ എണ്ണയിൽ വറുത്തു കോരിയെടുക്കുമ്പോൾ ക്രിസ്പ്പിയാകുന്നില്ലെന്നതാണ് പലരുടെയും പ്രധാന പരാതി. പലർക്കും ഇത് വലിയൊരു ടാസ്ക് ആണ്.

നല്ല ക്രിസ്പിയായി ചക്ക വറുത്തെടുക്കാം

പച്ച ചക്ക മുറിച്ച് കുരു കളഞ്ഞ് ചുള പറിച്ചു നന്നായി വൃത്തിയാക്കിയെടുക്കുക. ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് രണ്ട് മണിക്കൂർ വയ്ക്കാം. ഈ സമയം കൊണ്ട് ചക്കയിലെ ജലാംശം വാർന്ന് പോകും.

ഇനി ചുവട് കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം രണ്ട് മണിക്കൂർ വിശ്രമിക്കാൻ വെച്ച ചക്ക വറുത്തെടുക്കാം. ചക്ക വറുത്തത് നല്ല ക്രിസ്പിയായി വരുന്നതു കാണാം. വായു കടക്കാതെ നല്ല കണ്ടെയ്നറുകളിൽ അടച്ചുവച്ചാൽ ചക്ക ചിപ്സ് മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.

Summary

Cooking tips: How to cook crispy jackfruit chips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com