അസിഡിറ്റി പതിവാണോ? കുറയ്ക്കാൻ ചില പൊടിക്കൈകൾ

ആസിഡ് റിഫ്ലക്സ് സാധാരണമെന്ന് കരുതി നിസ്സാരമാക്കുന്നവർ ഏറെയാണ്.
Acidity after meals
Acidity after mealsMeta AI Image
Updated on
1 min read

സിഡിറ്റി ഇന്ന് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ നെഞ്ചെരിച്ചിലോ, സമാനമായ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ അത് ഗ്യാസ്ട്രോഈസോഫേജിയൽ റിഫ്ലക്സ് ഡിസീസ് ( (GERD) ആവാനുള്ള സാധ്യതയുണ്ട്. ആമാശയത്തിലെ ആസിഡ് തുടർച്ചയായി മുകളിലേക്ക് വരുന്നതാണ് ഈ പ്രശ്നത്തിലേക്ക് നയിക്കുന്നത്.

നെഞ്ചുവേദന, നെഞ്ചെരിച്ചിൽ, തൊണ്ടയിൽ അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ ആസിഡ് റിഫ്ലക്സിന്റെ ലക്ഷണങ്ങളാണ്. ആസിഡ് റിഫ്ലക്സ് പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് പെരുഞ്ചീരകം. ആസിഡ് റിഫ്ലക്സിന് ഏറ്റവും അനുകൂലമായ പ്രോട്ടീൻ മുട്ടയാണെന്നും ഡോക്ടർ പറയുന്നു. ഇത്തരക്കാർക്ക് സ്നാക്സ് ആയി ബദാമും കക്കരിയും കഴിക്കാം. ആസിഡ് റിഫ്ലക്സിന് വെള്ളം ധാരാളം കുടിക്കേണ്ടതും പ്രധാനമാണ്.

ആസിഡ് റിഫ്ലക്സ് സാധാരണമെന്ന് കരുതി നിസ്സാരമാക്കുന്നവർ ഏറെയാണ്. എന്നാൽ കാലക്രമേണ ഇത് അന്നനാളത്തിൽ നീർവീക്കത്തിന് കാരണമാകാം. ചെറിയ പുകച്ചിലായി തുടങ്ങുന്ന പ്രശ്നം പിന്നീട് അൾസർ, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, അന്നനാളത്തിലെ അർബുദം എന്നിവയിലേക്ക് നയിച്ചേക്കാം.

Acidity after meals
മുള വന്ന ഉരുളക്കിഴങ്ങ് സുരക്ഷിതമോ?

അസിഡിറ്റി കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

  • ചെറിയ അളവിൽ ഭക്ഷണം കഴിക്കുക.

  • രാത്രി ഏഴ് മണിക്കുള്ളിൽ അത്താഴം കഴിക്കണം.

  • രാത്രി വൈകി എണ്ണമയമുള്ളതും, എരിവുള്ളതും, അസിഡിറ്റിയുള്ളതും, വറുത്തതുമായ ഭക്ഷണങ്ങൾ കുറയ്ക്കുക.

Acidity after meals
ഫോൺ കോളുകൾ വരുമ്പോൾ നെഞ്ചിടിപ്പ് കൂടാറുണ്ടോ? എന്താണ് ജെൻ സി നേരിടുന്ന ടെലിഫോബിയ?
  • ശരീരത്തിൽ ജലാംശം നിലനിർത്തുക.

  • നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

  • ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ അസിഡിറ്റി ഉണ്ടായാൽ വൈദ്യസഹായം തേടാം.

Summary

How to Handle Acidity and how to reduce it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com