ജീരകത്തിനും 'ഡ്യൂപ്ലിക്കേറ്റ്'? വ്യാജനെ കണ്ടെത്താൻ വഴിയുണ്ട്

കുടലിൽ കെട്ടിക്കിടക്കുന്ന ​ഗ്യാസിനെ പുറന്തള്ളാൻ സഹായിക്കുന്ന കാർമിനേറ്റീവ് ​ഗുണങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്.
cumin seeds
cumin seedsPinterest
Updated on
1 min read

ക്ഷണത്തിൽ ചേരുവയായി മാത്രമല്ല, വയറ്റിലെ അസ്വസ്ഥതകൾക്ക് ഔഷധം കൂടിയാണ് ജീരകം. കുടലിൽ കെട്ടിക്കിടക്കുന്ന ​ഗ്യാസിനെ പുറന്തള്ളാൻ സഹായിക്കുന്ന കാർമിനേറ്റീവ് ​ഗുണങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ദഹനസഹായികളായ മരുന്നുകളിലെല്ലാം പ്രധന ഘടകമായി ജീരകം ചേർക്കാറുണ്ട്.

ജീരകത്തിലുള്ള തൈമോൾ എന്ന ഘടകം ഉമിനീർ ഗ്രന്ഥികളെയും ദഹന ഗ്രന്ഥികളെയും ഉത്തേജിപ്പിച്ച് എൻസൈമുകളുടെ ഉൽപ്പാദനം വർധിപ്പിക്കുകയും ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കോശങ്ങളുടെ നാശം തടയുന്ന അപിജെനിൻ, ല്യൂട്ടിയോളിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളും ശരീരത്തിന് ആവശ്യമായ ഇരുമ്പും ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ രക്തക്കുറവ് ഉള്ളവർ ഭക്ഷണത്തിൽ ജീരകം ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്.

എന്നാൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന ജീരകം എത്രത്തോളം ശുദ്ധമാണെന്ന് സംശയമാണ്. മസാലപ്പൊടികളിലും എണ്ണയിലുമെന്ന പോലെ ജീരകത്തിലും വൻതോതിൽ മായം കലരാനുള്ള സാധ്യതയുണ്ട്. ശർക്കരപ്പാനി, കല്ല് പൊടിച്ചത്, മാരകമായ രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് പലപ്പോഴും കൃത്രിമ ജീരകം നിർമ്മിക്കുന്നത്. കാട്ടുപുല്ലിന്റെ വിത്തുകൾ ജീരകത്തോടൊപ്പം കലർത്തുന്ന രീതിയും വ്യാപകമാണ്.

cumin seeds
ഈ ഏഴ് പോഷകങ്ങൾ കുറഞ്ഞാൽ, ആരോ​ഗ്യം താറുമാറാകും

വ്യാജ ജീരകം എങ്ങനെ തിരിച്ചറിയാം

  • ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം ജീരകം ഇടുമ്പോൾ വെള്ളത്തിന്റെ നിറം പെട്ടെന്ന് മാറുന്നുണ്ടെങ്കിൽ അതിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം.

  • ജീരകം കൈവെള്ളയിൽ വെച്ച് നന്നായി ഉരസുമ്പോൾ കൈയിൽ കറുത്ത നിറമോ അഴുക്കോ പറ്റുന്നുണ്ടെങ്കിൽ അത് മായം ചേർത്തതാണ്.

  • യഥാർത്ഥ ജീരകത്തിന് പ്രത്യേകമായ സുഗന്ധമുണ്ടാകും. എന്നാൽ വ്യാജനാണെങ്കിൽ മണം കുറവായിരിക്കുകയോ അല്ലെങ്കിൽ മണ്ണെണ്ണയുടെയോ രാസവസ്തുക്കളുടെയോ മണം അനുഭവപ്പെടുകയോ ചെയ്യും.

cumin seeds
ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ മികച്ചതേത്?
  • വാങ്ങിയ ജീരകം ശാസ്ത്രീയമായി പരിശോധിക്കണമെന്നുണ്ടെങ്കിൽ സർക്കാർ അംഗീകൃത ലാബുകളെയും സമീപിക്കാവുന്നതാണ്. ചെറിയൊരു ഫീസ് അടച്ച് പൊതുജനങ്ങൾക്ക് തങ്ങൾ വാങ്ങിയ സാധനങ്ങൾ ഇവിടങ്ങളിൽ പരിശോധനയ്ക്ക് നൽകാം.

  • എപ്പോഴും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നും കൃത്യമായ ലേബലിങ് ഉള്ള സീൽ ചെയ്ത പാക്കറ്റുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Summary

How to identify fake Cumin seeds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com