ദിവസവും സോഡ? കരൾ തകരാറിലാകാൻ അധിക സമയം വേണ്ട

കരളിന്റെ ആരോ​ഗ്യം നമ്മുടെ ഭക്ഷണക്രമത്തെയാണ് ആശ്രയിച്ചിരിക്കുന്നു.
Soda, Liver Health
Liver HealthPinterest
Updated on
1 min read

മ്മുടെ ശരീരത്തിൽ നിന്ന് വിഷാംശത്തെ പുറന്തള്ളാൻ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് കരൾ. കരൾ പണിമുടക്കിയാൽ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ വലിയതോതിൽ ബാധിക്കും. കരളിന്റെ ആരോ​ഗ്യം നമ്മുടെ ഭക്ഷണക്രമത്തെയാണ് ആശ്രയിച്ചിരിക്കുന്നു. ചില ഭക്ഷണശീലങ്ങൾ നമ്മുടെ കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കും.

ഈ മൂന്ന് ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കാം

കൃത്രിമ മധുരം

ദിവസവും കുടിക്കുന്ന സോഡ, എനർജി ഡ്രിങ്ക്, പാക്കറ്റ് ജ്യൂസ് എന്നിവ കരളിൻ്റെ ആരോഗ്യം മോശമാക്കും. ഇവയിലടങ്ങിയിരിക്കുന്ന ഫ്രക്ടോസ് അമിതമായ അളവിൽ ശരീരത്തിലെത്തുന്നത് കരളിന് താങ്ങാനാവില്ല. ഇത് ക്രമേണ കരൾ വീർക്കുന്നതിനും വീക്കത്തിനും കാരണമാകുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം മദ്യപാനത്തോളം തന്നെ കരളിന് ദോഷകരമാണ്.

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ

പാക്കറ്റുകളിൽ ലഭിക്കുന്ന പലഹാരങ്ങൾ, വറുത്ത സ്നാക്സുകൾ, റെഡി-ടു-ഈറ്റ് വിഭവങ്ങൾ എന്നിവ ഈ വിഭാഗത്തിൽ പെടുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ചീത്ത കൊഴുപ്പും രാസവസ്തുക്കളും കരൾ കോശങ്ങൾക്ക് വലിയ ആഘാതമുണ്ടാക്കുന്നു. ഇത്തരം ഭക്ഷണങ്ങൾ പതിവാക്കുന്നത് കരൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥയിലേക്ക് വരെ നയിച്ചേക്കാം.

Soda, Liver Health
കൊളസ്ട്രോൾ ഉണ്ടോ? മുട്ടയെ അകറ്റി നിർത്തേണ്ട, കഴിക്കേണ്ട രീതി ഇങ്ങനെ

മദ്യം

മദ്യപാനം കരളിനെ നേരിട്ട് ബാധിക്കുന്നു. തുടർച്ചയായ മദ്യപാനം സിറോസിസ് പോലുള്ള മാരകമായ രോഗങ്ങളിലേക്ക് നയിക്കുന്നു. കരൾ കോശങ്ങൾ നശിക്കാനും അവിടെ കലകൾ രൂപപ്പെടാനും ഇത് കാരണമാകുന്നു.

Soda, Liver Health
ആയുർവേദം കഴിക്കുമ്പോൾ പഥ്യം നോക്കണോ? ഡോക്ടറുടെ കുറിപ്പ്

എങ്ങനെ കരളിനെ സംരക്ഷിക്കാം?

ഭക്ഷണക്രമത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ കരളിനെ സംരക്ഷിക്കാൻ സാധിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടാതെ ആവശ്യത്തിന് വെള്ളം കുടിക്കുകയും കൃത്യമായ വ്യായാമം ശീലമാക്കുകയും ചെയ്യുന്നത് കരളിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.

Summary

How to Improve liver health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com