ഗുണത്തിലും ലുക്കിലും സൂപ്പർ, കിവിപ്പഴം ഫ്രഷ് ആയി സൂക്ഷിക്കാൻ ചില ടെക്നിക്കുകൾ

കിവിപ്പഴം കൂടുതല്‍ സമയം ഫ്രഷ് ആയി നിലനിര്‍ത്താന്‍ ചില പൊടിക്കൈകളുണ്ട്.
Kiwi Fruits
Kiwi FruitsMeta AI Image
Updated on
1 min read

ചില പഴങ്ങൾ കാണുമ്പോൾ തന്നെ കണ്ണിനൊരു കുളിർമയാണ്. അക്കൂട്ടത്തിൽ പെടുന്നതാണ് കറുത്ത ചെറിയ കുരുക്കളുള്ള കവിപ്പഴങ്ങൾ. ഭംഗിക്കുപുറമേ വിലയൽപ്പം കൂടുതലാണെങ്കിലും പോഷകങ്ങളാൽ സമ്പന്നമായ ഫലമാണ് കിവി. വിറ്റാമിൻ സി, വിറ്റാമിൻ കെ, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നവുമാണ്. ദൈനംദിന ഭക്ഷണത്തിൽ കിവി ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

എന്നാൽ മിക്ക പഴങ്ങളെയും പോലെ കിവിയും പെട്ടെന്ന് നനഞ്ഞുകുഴഞ്ഞ പരുവമായി പോകാറുണ്ട്. ഇത് സ്വാഭാവികമായ ഒരു പ്രവര്‍ത്തനമായതു കൊണ്ട് ഒഴിവാക്കാന്‍ കഴിയില്ല. പക്ഷെ കിവിപ്പഴം കൂടുതല്‍ സമയം ഫ്രഷ് ആയി നിലനിര്‍ത്താന്‍ ചില പൊടിക്കൈകളുണ്ട്.

കിവിപ്പഴം എങ്ങനെ ഫ്രഷ് ആയി സൂക്ഷിക്കാം

  • കിവി വാങ്ങുമ്പോള്‍ നല്ല ഗുണനിലവാരമുള്ളവ നോക്കി വാങ്ങാന്‍ ശ്രദ്ധിക്കണം, ഇതിനായി കുറച്ചുസമയം മാറ്റിവയ്ക്കുന്നതിലും തെറ്റില്ല. സ്പർശിക്കുമ്പോള്ർ വളരെ മൃദുവായി തോന്നുന്നവ ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായി പാകമായതിൻ്റെ ലക്ഷണമാണ് അത്. എന്നാല്‍, നല്ല കട്ടിയുള്ള കിവികള്‍ വാങ്ങുകയും ചെയ്യരുത്.

Kiwi Fruits
അരിക്കുള്ളിലെ ചെള്ളും പ്രാണികളും, തുരത്താൻ മൂന്ന് സിമ്പിൾ ടെക്നിക്കുകൾ
  • കിവി ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഫ്രിഡ്ജിലെ താപനിലയും പ്രധാനമാണ്. തീവ്രമായ താപനില കിവിയുടെ ഘടനയെ നശിപ്പിക്കും. അതുപോലെ പഴുക്കാത്ത കിവി ആണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തുവച്ച് പഴുക്കാന്‍ തുടങ്ങുമ്പോള്‍ ഇവ ഫ്രിഡ്ജിലേക്ക് മാറ്റാം.

Kiwi Fruits
പഴം കഴിച്ചാൽ കഫക്കെട്ട് ഉണ്ടാകുമോ?
  • ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ കിവി സിപ്-ലോക്ക് കവറില്‍ വേണം സൂക്ഷിക്കാന്‍. എയര്‍ ടൈറ്റ് ആയിട്ടുള്ള പാത്രങ്ങളും ഇതിനായി തെരഞ്ഞെടുക്കാം. വായുവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടഞ്ഞാന്‍ ഏറെ നാള്‍ ഫ്രഷ് ആയി സൂക്ഷിക്കാനാകും.

  • കിവി മറ്റ് പഴങ്ങള്‍ക്കൊപ്പം സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കിവിയിലും മറ്റ് പളങ്ങളിലും എഥിലീന്‍ എന്ന വാതകം അടങ്ങിയിട്ടുണ്ട്. ഒന്നിച്ചു സൂക്ഷിക്കുമ്പോള്‍ ഇവ പെട്ടെന്ന് പഴുക്കാനും ചീഞ്ഞുപോകാനുമൊക്കെ സാധ്യതയുണ്ട്.

Summary

How to keeep Kiwi fruits fresh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com