തണുപ്പായാൽ കടുപ്പമാകും, ശർക്കര സൂക്ഷിക്കേണ്ടതിങ്ങനെ

ശൈത്യകാലത്ത് തണുത്തതും വരണ്ടതുമായ വായും ഈ ഈർപ്പം വലിച്ചെടുക്കുന്നു.
Jaggery
JaggeryMeta AI Image
Updated on
1 min read

ഞ്ചസാരയ്ക്ക് പകരം ഇപ്പോൾ പലരും ശർക്കരയാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ തണുപ്പായാൽ ശർക്കര കട്ട പിടിക്കാൻ തുടങ്ങും. ഇത് ശർക്കരയുടെ ഉപയോഗം പ്രയാസമാക്കുന്നു. എന്നാൽ തണുപ്പായാലും ഇനി ശർക്കര സോഫ്റ്റായിരിക്കാന്‌‍ വഴിയുണ്ട്. ശർക്കരയിൽ സ്വാഭാവികമായും ഈർപ്പം അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്ത് തണുത്തതും വരണ്ടതുമായ വായും ഈ ഈർപ്പം വലിച്ചെടുക്കുന്നു. ഇത് ശർക്കരയുടെ കട്ടികൂടാൻ കാരണമാകുന്നു.

ശൈത്യകാലത്ത് ശർക്കര എങ്ങനെ സൂക്ഷിക്കണം

ഗ്ലാസ് പാത്രം

ശർക്കര കട്ടിയാകാതിരിക്കാൻ വായു കടക്കാത്ത ​ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കാം. ​ഗ്ലാസ് ശർക്കരയുമായി പ്രതിപ്രവർത്തിക്കുന്നില്ല. മാത്രമല്ല സ്ഥിരമായ താപനില നിലനിർത്താൻ സഹായിക്കുകയും ചെയ്യും. വായു കടക്കാത്ത സീൽ തണുത്ത വായു പ്രവേശിക്കുന്നത് തടയുകയും ഈർപ്പം നഷ്ടപ്പെടുന്നത് തടയുന്നതോടെ ശർക്കര മൃദുവായിയിരിക്കാൻ സഹായിക്കുന്നു.

ശർക്കര പാത്രത്തിൽ ബ്രെഡ്

ശർക്കര സൂക്ഷിക്കുന്ന പാത്രത്തിൽ ഒരു ചെറിയ കഷ്ണം ഫ്രഷ് ആയ ബ്രെഡ് സൂക്ഷിക്കുന്നത് ശർക്കരയുടെ ഈർപ്പം സംരക്ഷിക്കാൻ സഹായിക്കും. ഇത് ശർക്കരയുടെ രുചി മാറാതെയും മൃദുവായിരിക്കാനും സഹായിക്കും. രണ്ടോ മൂന്നോ ദിവസത്തിൽ ബ്രെഡ് മാറ്റാവുന്നതാണ്.

മൺ പാത്രത്തിൽ ശർക്കര സൂക്ഷിക്കാം

മൺ പാത്രത്തിൽ സ്വാഭാവികമായും സുഷിരങ്ങളുണ്ട്, ഇതിൽ ശർക്കര സൂക്ഷിക്കുന്നത് അവയുടെ ഈർപ്പം സംരക്ഷിക്കാൻ സഹായിക്കും. ഇത് ദീർഘകാലം ശർക്കര സൂക്ഷിക്കാനും അതിന്റെ ഘടന നഷ്ടപ്പെടാതിരിക്കാനും സഹായിക്കും.

നേരിട്ട് ചൂടേൽക്കുന്നത് തടയുക

ശർക്കര അടുപ്പിന് സമീപനോ സ്റ്റൗവിന് സമീപമോ സൂക്ഷിക്കരുത്. ചൂടും തണുപ്പും മാറിമാറി വരുന്നത് ശർക്കര പെട്ടെന്ന് ഉണങ്ങാനും കട്ടിയാകാനും കാരണമാകും. താപനില സ്ഥിരമായി നിലനിൽക്കുന്നിടത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

ശർക്കര മൃദുവാക്കാനുള്ള പൊടിക്കൈകൾ

  • ഒന്നോ രണ്ടോ മിനിറ്റ് ചെറുതായി മൃദുവാകുന്നതു വരെ ആവിയിൽ വേവിക്കുക, തുടർന്ന് ശരിയായി സൂക്ഷിക്കുക.

  • 8–10 സെക്കൻഡ് മൈക്രോവേവിൽ വയ്ക്കുക (മൈക്രോവേവ് സുരക്ഷിതമായ പാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക).

  • ശർക്കര സൂക്ഷിക്കുമ്പോൾ ഈ അബ​ദ്ധങ്ങൾ ചെയ്യരുത്

Jaggery
ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിയുന്നത് കാൻസറിന് കാരണമാകുമോ? യഥാർഥ്യം ഇതാണ്
  • ശർക്കര പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കരുത്. ഇത് ക്രമേണ ശർക്കര ഒട്ടിപ്പിടിക്കുകയോ പുളിക്കുകയോ ചെയ്യാൻ കാരണമാകും

  • ശർക്കര ഒരിക്കലും തുറന്ന് സൂക്ഷിക്കരുത്. ഇത് ശർക്കര പെട്ടെന്ന് കടുപ്പമുള്ളതാകാൻ കാരണമാകും.

  • അടുപ്പിനോ ​​ജനാലകൾക്കോ ​​സമീപം ശർക്കര സൂക്ഷിക്കുന്നത് ഒഴിവാക്കുക.

Jaggery
മൂക്കുമുട്ടെ കഴിച്ചശേഷം ഒരു ലൈം ജ്യൂസ്! വയറു നിറയ്ക്കാനല്ല, അതിന് പിന്നിലൊരു രഹസ്യമുണ്ട്
  • നനഞ്ഞ കൈകൾ കൊണ്ട് ശർക്കര എടുക്കരുത്. നനവ് ശർക്കരയിൽ ഫം​ഗസും ബാക്ടീരിയും ഉണ്ടാകാനും പെട്ടെന്ന് മോശമാകാനും കാരണമാകും. ശർക്കര കൈകാര്യം ചെയ്യുമ്പോൾ എല്ലായ്പ്പോഴും വരണ്ടതും വൃത്തിയുള്ളതുമായ കൈകളോ ഒരു സ്പൂണോ ഉപയോഗിക്കുക.

  • ശർക്കര സൂക്ഷിക്കുന്നതിന് മുൻപ് ചെറിയ കഷ്ണങ്ങളാക്കിയ ശേഷം പാത്രത്തിൽ അടച്ചു സൂക്ഷിക്കാവുന്നതാണ്.

Summary

How To Keep Jaggery in Winter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com