

ബിരിയാണി ഇല്ലാതെ ഒരു ഈദ് ആഘോഷവും പൂർത്തിയാകില്ല. ഹൈദരാബാദി മുതൽ ഇങ്ങ് തലശ്ശേരി വരെ പടർന്നു കിടക്കുന്ന ബിരിയാണി വെറൈറ്റികൾ. അരിയും മാംസവും സുഗന്ധവ്യഞ്ജനങ്ങളും നെയ്യും മസാലയുമൊക്കെ ചേർത്ത് സമൃദ്ധമായ ഒരു മീൽ. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതാണെന്ന അഭിപ്രായം പലർക്കുമില്ല.
എന്നുകരുതി ബിരിയാണി കൊതി അടക്കിപ്പിടിക്കേണ്ട, ചില പൊടിക്കൈകൾ പ്രയോഗിച്ച് ബിരിയാണിയെ ഒരു ഹെൽത്തി മീൽ ആക്കാം. സാധാരണ ബിരിയാണിയുടെ ഒപ്പം സാലഡ് കൂടി ചേരുമ്പോൾ തന്നെ അതൊരു കംപ്ലീറ്റ് മീൽ ആകും. അതിന് പുറമെ ജ്യൂസ് അല്ലെങ്കില്‍ കബാബ്, ഷേക്ക് പോലുള്ളവ കഴിക്കുന്നത് ഒഴിവാക്കാം. കൂടാതെ ബിരിയാണിക്കൊപ്പം പപ്പടവും അച്ചാറും നിര്‍ബന്ധമില്ലെങ്കില്‍ ഒഴിവാക്കാവുന്നതാണ്.
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയെല്ലാം ചേരുന്നതാണ് ഒരു ബാലൻസ്ഡ് മീൽ. ബിരിയാണിയുടെ റൈസ് കുറച്ചുകൊണ്ട് ചിക്കൻ, മുട്ട പോലുള്ള പ്രോട്ടീൻ സ്രോതസ്സ് കൂടുതലായി എടുക്കുന്നതാണ് നല്ലത്. സാലഡിലെ തൈരിലുള്ള പ്രോബയോട്ടിക്, പച്ചക്കറിയിലെ ഫൈബർ എന്നിവ ചേരുമ്പോൾ ബിരിയാണി ടേസ്റ്റി മാത്രമല്ല ഹെൽത്തിയുമാകും.
ദം ബിരിയാണി തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഇത്തരത്തിൽ എണ്ണ കുറച്ച്, കൂടുതൽ സമയമെടുത്ത് പാകം ചെയ്യുന്ന ബിരിയാണി കഴിക്കുമ്പോൾ ഒരുപാട് ഹെവി ആയി തോന്നുകയുമില്ല. ബിരിയാണിയുടെ മസാലക്കൂട്ട് രുചിക്ക് വേണ്ടി മാത്രമല്ല, അവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
ഇഞ്ചി, ഏലയ്ക്ക, ഗ്രാംപു തുടങ്ങിയവ ദഹനത്തിന് ഏറെ സഹായിക്കും. എന്നാല്‍ അമിതമാകാതെ ശരിയായി അളവില്‍ ചേരുവകൾ ചേര്‍ക്കുന്നതാണ് നല്ലത്. ബിരിയാണി രാത്രി വൈകി കഴിക്കുന്നത് അത്ര ആരോഗ്യകരമല്ല. ഉച്ചയ്ക്കോ വൈകുന്നേരമോ ബിരിയാണി കഴിക്കുന്നതാണ് നല്ലത്. രാത്രിയായാൽ ദഹനം പതുക്കെയാവുകയും ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. ക്ഷീണവും, വയറു കമ്പിക്കലും, ഭാരം വർധിക്കുന്ന കുറയ്ക്കാനും നേരത്തെ ബിരിയാണി കഴിക്കുന്നതാണ് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates