

വെയിലത്തിറങ്ങിയാലുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ടാൻ ആണ്. ഇത് ചർമത്തിൻ്റെ തിളക്കവും നിറവും മങ്ങാൻ കാരണമാകുന്നു. ഈ കരിവാളിപ്പ് മാറ്റാൻ വിപണിയിൽ കിട്ടുന്ന വിലകൂടിയ സ്കിൻ കെയർ വസ്തുക്കളും വാരിക്കൊരി ഉപയോഗിക്കാറുണ്ട്.
അതിൽ പ്രധാനപ്പെട്ടതാണ് ബ്ലീച്ച്. എന്നാൽ വിപണിയിൽ ലഭ്യമായ ബ്ലീച്ചുകൾ ചർമത്തിന്റെ നിറം വർധിപ്പിക്കുമെങ്കിലും അവയിൽ അടങ്ങിയ കെമിക്കലുകൾ ചർമത്തിന് ദോഷകരമായിരിക്കാം. എന്നാൽ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് നാച്ചുറലായി ബ്ലീച്ച് ഉണ്ടാക്കിയാലോ?
കടലമാവ് – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
നാരങ്ങാനീര് – 2-3 തുള്ളി
തേൻ – 1 ടീസ്പൂൺ
തൈര് അല്ലെങ്കിൽ റോസ് വാട്ടർ – 2 ടീസ്പൂൺ
ഈ സാധനങ്ങളെല്ലാം ആദ്യം പ്രത്യേകം അളന്നു മാറ്റിവയ്ക്കുക.
തയ്യാറാക്കുന്ന വിധം
ബ്ലീച്ച് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ കടലമാവ് എടുക്കാം. ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ തേൻ, 2-3 തുള്ളി നാരങ്ങാനീര്, രണ്ട് ടീസ്പൂൺ തൈര് അല്ലെങ്കിൽ റോസ് വാട്ടർ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രതം പേസ്റ്റ് രൂപത്തിലാക്കുക. ഇത്രയേയുള്ളൂ! നിങ്ങളുടെ നാച്ചുറൽ ബ്ലീച്ച് തയ്യാറായിക്കഴിഞ്ഞു.
ഉപയോഗിക്കേണ്ട വിധം
ബ്ലീച്ച് പുരട്ടി 15-20 മിനിറ്റിന് ശേഷം വെള്ള നനച്ച് ചെറിയ രീതിയിൽ മസാജ് ചെയ്തു പേസ്റ്റ് നീക്കം ചെയ്യാം. ശേഷം മുഖം കഴുകി ഒരു മോയിസ്ചറൈസർ പുരട്ടുക. ബ്ലീച്ച് പുരട്ടുമ്പോൾ കണ്ണിനും ചുണ്ടിനും ചുറ്റും ബ്ലീച്ച് പുരട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
നാച്ചുറൽ ബ്ലീച്ച് ചർമത്തെ സ്വാഭാവികമായി എക്സ്ഫോളിയേറ്റ് (Exfoliate) ചെയ്യുന്നു. ഇത് അണുബാധകളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും ചർമത്തെ സംരക്ഷിക്കാനും മികച്ചതാണ്. കൂടാതെ ചർമത്തിൽ ഈർപ്പം നിലനിർത്താനും തിളക്കമുള്ളതാക്കാനും സഹായിക്കുകയും ചെയ്യും.
മഞ്ഞളും നാരങ്ങാനീരും ചർമത്തിലെ കറുത്ത പാടുകൾ (Pigmentation) കുറയ്ക്കാൻ സഹായിക്കുന്നു. കെമിക്കലുകൾ ഏൽക്കാതെ തന്നെ ചർമത്തിന് സ്വാഭാവിക തിളക്കം നൽകാൻ ഈ ബ്ലീച്ച് സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates