ഈന്തപ്പഴം പല വെറൈറ്റിയുണ്ട്, വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈന്തപ്പഴം വാങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
How to pick better dates
How to pick better datesMeta AI Image
Updated on
1 min read

രുമ്പിന്റെ അംശം പ്രധാനമായും അടങ്ങിയ ഈന്തപ്പഴം ഡയറ്റിൽ ചേർക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ഇന്തപ്പഴത്തിന് പല വെറൈറ്റിയുണ്ട്. മധുരമൂറുന്ന മെജൂൾ മുതൽ ചോക്കലേറ്റ് ഈന്തപ്പഴം വരെ ആ പട്ടികയിൽ പെടും.

സൗദി, ഇറാൻ, യുഎഇ, ഇസ്രായേൽ എന്നിവിടങ്ങളിൽ നിന്നാണ് ഈന്തപ്പഴത്തിന്റെ കയറ്റുമതി പ്രധാനമായും നടക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈന്തപ്പഴം വാങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ആകൃതി

ഈന്തപ്പഴം വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ രൂപമാണ്. നന്നായി വിളഞ്ഞതും ഗുണമേന്മയുള്ളതുമായ ഈന്തപ്പഴം പൊതുവെ തടിച്ചതും വൃത്താകൃതിയിലുള്ളതുമായിരിക്കും. കൂടാതെ, ഇതിന് നല്ല തിളക്കവും ഒരേപോലെയുള്ള നിറവുമായിരിക്കും.

How to pick better dates
ദേഷ്യം വന്നാല്‍ അസിഡിറ്റി, ഉത്കണ്ഠ തോന്നിയാല്‍ വയറിളക്കം, നമ്മുടെ മൂഡ് അനുസരിച്ച് വയറിന്‍റെ സ്വഭാവവും മാറും

തൊട്ടുനോക്കാം

നല്ല ഈന്തപ്പഴം മൃദുവായിരിക്കും. കൈകൊണ്ട് തൊട്ട് നോക്കുമ്പോൾ അധികം കട്ടിയോ വരണ്ട ആയിരിക്കില്ല. നേരിയ ഒട്ടിപ്പിടിക്കലും മൃദുത്വവും നല്ല ഈന്തപ്പഴത്തിൻ്റെ ലക്ഷണമാണ്.

മണം

നല്ല ഈന്തപ്പഴത്തിന് നേരിയ മധുരമുള്ള സുഗന്ധമുണ്ടാകും. എന്നാൽ കെട്ടതോ, പൂപ്പൽ പിടിച്ചതോ ആയ മണം തോന്നുകയാണെങ്കിൽ അത് കേടായതിൻ്റെ സൂചനയാണ്.

How to pick better dates
രാവിലെ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം, ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാം

തുറന്നു വെച്ചവ വാങ്ങരുത്

തുറന്നുവെച്ച ഈന്തപ്പഴങ്ങള്‍ വാങ്ങുന്നതിനെക്കാള്‍ വിശ്വസ്തമായ ബ്രാൻഡുകളുടെ പാക്കറ്റിൽ അടച്ച ഈന്തപ്പഴം വാങ്ങുന്നതാണ് നല്ലത്. പാക്കറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ, അതിൻ്റെ എക്സ്പയറി ഡേറ്റും പാക്കിങ്ങും ഡേറ്റും നിർബന്ധമായും പരിശോധിക്കുക. കൂടാതെ, പാക്കറ്റിൽ ദ്വാരങ്ങളോ, ഈർപ്പം കാരണം ഒട്ടിപ്പിടിച്ച പാടുകളോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഈന്തപ്പഴത്തിൻ്റെ പുറത്ത് ചെറിയ ദ്വാരങ്ങൾ കാണുന്നത് പ്രാണികൾ കയറിയതിന്റെ സൂചനയാകാം.

Summary

Health Benefits of Dates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com