

മേക്കപ്പ് ഒരു ആഢംബരമായി കണ്ടിരുന്ന കാലമൊക്ക കഴിഞ്ഞു. ഇന്ന് മുഖത്തിന് ഒരു പെര്‍ഫക്ട് ലുക്ക് കിട്ടുന്നതിനും ആളുകളുടെ കോണ്‍ഫിഡന്‍സ് വര്‍ധിപ്പിക്കുന്നതിലുമൊക്ക മേക്കപ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. മറ്റൊന്നും ഉപയോഗിച്ചില്ലെങ്കിലും ലിപ്സ്റ്റിക്ക്, അത് മസ്റ്റ് ആണ്. നല്ലൊരു ലിപ്സ്റ്റിക്ക് ഷേയ്ഡ് ഉപയോഗിക്കുന്നത്, നിങ്ങളുടെ ലുക്കിനെ കംപ്ലീറ്റ് ചെയ്യും.
ലിപ്സ്റ്റിക്ക് ട്രെന്‍ഡ് മാറും
ഗ്ലോസി ലിപ്സ്റ്റിക്കുകളില്‍ നിന്ന് ട്രെന്‍ഡ് ഇപ്പോള്‍ മാറ്റേ ലിപ്സ്റ്റിക്കുകളിലും ന്യൂഡ് ലിപ്സ്റ്റിക്കുകളിലും എത്തി നില്‍ക്കുകയാണ്. ഇതില്‍ ന്യൂഡിനാണ് ആരാധകര്‍ ഏറെയുള്ളത്. ചുണ്ടുകളുടെ സാധാരണ നിറവുമായി ചേര്‍ന്ന് നില്‍ക്കുന്നവയാണിത്. ഇത് ഒരേസമയം, ഒരു സീറോ മേക്കപ്പ് ലുക്കും ഫിനിഷിങ്ങും തരും.
ന്യൂഡ് ലിപ്സ്റ്റിക്ക് എങ്ങനെ തിരഞ്ഞെടുക്കാം
നമ്മുടെ ചര്‍മത്തിന്റെ അണ്ടര്‍ടോണ്‍ മനസിലാക്കി വേണം ന്യൂഡ് ലിപ്സ്റ്റിക്ക് തിരഞ്ഞെടുക്കാന്‍. എല്ലാവര്‍ക്കും എല്ലാ നിറവും യോജിക്കണമെന്നില്ല.
കൈതണ്ടയിലെ ഞരമ്പുകളുടെ നിറം നീലയാണെങ്കില്‍ നിങ്ങള്‍ കൂള്‍ അണ്ടര്‍ടോണുള്ളവരാണ്. ഇത് പിങ്ക് മേവ് അല്ലെങ്കില്‍ റോസ് നിറങ്ങള്‍ക്ക് അനുയോജ്യമാണ്.
കൈ ഞരമ്പുകള്‍ പച്ചനിറത്തിലാണെങ്കില്‍ നിങ്ങള്‍ വാം അണ്ടര്‍ടോണുള്ളവരാണ്. ഇവര്‍ക്ക് പീച്ച്, കാരമല്‍ അല്ലെങ്കില്‍ തവിട്ട് നിറങ്ങളിലുള്ള ന്യൂഡ് ലിപ്സ്റ്റിക്കുകള്‍ തിരഞ്ഞെടുക്കാം.
നീലയും പച്ചയും കലര്‍ന്നതായ ഞരമ്പുകളാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ക്ക് ബീജ് മുതല്‍ റോസ്-ബ്രൗണ്‍ വരെയുള്ള മിക്ക ന്യൂഡ് ഷേഡുകളും അനുയോജ്യമായിരിക്കും.
ചര്‍മത്തിന്‍റെ നിറത്തിന്‍റെ അടിസ്ഥാനത്തില്‍...
ബ്രൗണ്‍ ചര്‍മ ടോണുകള്‍ക്ക് പിങ്ക്, ബ്രൗണ്‍ നിറങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. വാം പീച്ച് ന്യൂഡുകള്‍, കാരമല്‍ ബീജ് ഷേഡുകള്‍, റോസി ബ്രൗണ്‍ എന്നിവയും നിങ്ങൾക്ക് ഉള്‍പ്പെടുത്താം. പീച്ചി ന്യൂഡിന് നിങ്ങളുടെ മുഖത്തിന് തിളക്കം നല്‍കാന്‍ കഴിയും. അതേസമയം കാരമല്‍ ന്യൂഡിന് ചിക് ദൈനംദിന ലുക്കിന് ആഴം കൂട്ടാന്‍ കഴിയും.
ഒലിവ് ചര്‍മത്തിന് പലപ്പോഴും സ്വാഭാവികമായ ഒരു സ്വര്‍ണ്ണ-പച്ച അണ്ടര്‍ ടോണ്‍ ഉണ്ട്. ഇത് മണ്ണിന്റെ നിറമുള്ള ന്യൂഡ് ഷേഡുമായി മനോഹരമായി ചേർന്ന് പോകും. വാം മോച്ച ഷേഡുകള്‍, ടെറാക്കോട്ട ന്യൂഡ്, മൃദുവായ കാരമല്‍ ബ്രൗണ്‍ എന്നിവയാണ് ഏറ്റവും മികച്ച ഷേഡുകള്‍. ഈ ഷേഡുകള്‍ ഒലിവ് ടോണുകളെ ഭംഗിയുള്ളതാക്കും. ഇത് നിങ്ങളുടെ ചുണ്ടുകള്‍ മങ്ങിയതായി കാണുന്നത് തടയുകയും ചെയ്യുന്നു.
ഇരുണ്ട ചര്‍മമുള്ളവർക്ക് നിറങ്ങള്‍ക്ക് ചോക്ലേറ്റ് ബ്രൗണ്‍, കാരമല്‍ അല്ലെങ്കില്‍ കോഫി ടോണുകള്‍, ആഴത്തിലുള്ള മൗവ് അല്ലെങ്കില്‍ ബെറി നിറമുള്ള ന്യൂഡുകൾ എന്നിവ തിരഞ്ഞെടുക്കാം. ഇത് ചർമ്മത്തെ കൂടുതൽ ഭംഗിയാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates