'കോവിഡിന് പ്രതിവിധിയുണ്ട്, ഡോക്ടര്‍മാര്‍ പറയുന്നു

രാജ്യത്ത് ഭൂരിപക്ഷം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഏകദേശം എട്ടുമുതല്‍ പത്തുമാസം വരെ സമയം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
3 min read

രോഗ ചരിത്രത്തില്‍ ആദ്യമായാണ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വ്യാപനം ഉണ്ടാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കുന്ന ആശങ്കപ്പെടുത്തുന്ന സാഹചര്യം ഉണ്ടായത്. സമീപഭാവിയില്‍ തന്നെ ഇന്ത്യയില്‍ മൂന്നാമത്തെ കോവിഡ് തരംഗം ഉണ്ടാവുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പ്രവചിക്കുന്നത്. കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിന് വേണ്ടി സര്‍ക്കാര്‍ വാക്‌സിനേഷന് കൂടുതല്‍ പ്രാധാന്യം നല്‍കിവരുകയാണ്. എന്നാല്‍ കോവിഡിനെ നേരിടാന്‍ ഇതുമാത്രമാണോ ഏക മാര്‍ഗം?

രാജ്യത്ത് ഭൂരിപക്ഷം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഏകദേശം എട്ടുമുതല്‍ പത്തുമാസം വരെ സമയം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. ഈസമയത്ത് വാക്‌സിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് രോഗം വരാനുള്ള അപകടസാധ്യത കൂടുതലാണ്. ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചാല്‍ വീണ്ടും വൈറസ് വ്യാപനം ഉണ്ടാവാം. കോവിഡ് മൂന്നാംതരംഗത്തിന് മുന്‍പ് വൈറസ് വ്യാപനം തടയുന്നതിന് മറ്റു മാര്‍ഗങ്ങളും തേടേണ്ടതുണ്ട്.

1979ല്‍ ശാസ്ത്രജ്ഞരായ ക്യാമ്പെലും ഒമുറയും ചേര്‍ന്നാണ് ഐവര്‍മെക്ടിന്‍ മരുന്ന് കണ്ടെത്തിയത്.നിരവധി അണുബാധകള്‍ക്ക് ഇത് ഫലപ്രദമാണ് എന്ന് കണ്ടെത്തി. മെര്‍ക്ക് കമ്പനിയാണ് മരുന്ന് ഉല്‍പ്പാദിപ്പിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി മരുന്ന് ഉപയോഗത്തിലുണ്ട്. ലോകമൊട്ടാകെ 370 കോടി ഗുളികകളാണ് ചികിത്സയ്ക്കായി ഉപയോഗിച്ചത്. ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയില്‍ ഐവര്‍മെക്ടിന്‍ ഉണ്ട്. ഈ മരുന്നിന്റെ കണ്ടുപിടിത്തത്തിന് രണ്ടു ശാസ്ത്രജ്ഞര്‍ക്കും രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചു. പാരസെറ്റമോള്‍, പെനിസിലിന്‍, ആസ്പിരിന്‍ തുടങ്ങിയ മരുന്നുകളെക്കാള്‍ കൂടുതല്‍ ഫലപ്രദവും സുരക്ഷിതവുമാണ് ഐവര്‍മെക്ടിന്‍. ഇന്ത്യയില്‍ ഈ മരുന്ന് സാധാരണമാണ്. കുട്ടികളില്‍ ഈ മരുന്ന് സുരക്ഷിതമാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ പരാദജീവികള്‍ മൂലമുള്ള അണുബാധകള്‍ വിനാശഹേതുവായാണ് കാണുന്നത്. ഉല്‍പ്പാദകരെ സംബന്ധിച്ച് ഇത് ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന മരുന്നായിട്ടല്ല ഇതിനെ കാണുന്നത്. അതുകൊണ്ട്് തന്നെ തുടക്കത്തിന് ശേഷം പേറ്റന്റ് പുതുക്കാന്‍ വേണ്ട നടപടികള്‍ മെര്‍ക്ക് സ്വീകരിച്ചില്ല. നിലവില്‍ വിവിധ കമ്പനികള്‍ ഈ മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

2020ല്‍ മഹാമാരിയുടെ തുടക്കത്തില്‍ ഐവര്‍മെക്ടിന്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ കോവിഡിനെതിരെ ഫലപ്രദമാണ് എന്ന് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍ ശ്രദ്ധയില്‍പ്പെട്ട ബംഗ്ലാദേശ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഐവര്‍മെക്ടിന്‍ അറുപത് രോഗികളില്‍ പരീക്ഷിച്ചു. ചികിത്സ ഫലപ്രദമാണ് എന്ന് തെളിഞ്ഞതിന് പുറമേ ആര്‍ക്കും തന്നെ മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായില്ല.

കോവിഡിനെതിരെയുള്ള ചികിത്സയില്‍ ഫലപ്രദമാണ് എന്ന് കണ്ടെത്തിയതോടെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങി. അസാധാരണമായ ഫലമാണ് പുറത്തുവന്നത്. രോഗത്തിന്റെ തുടക്കത്തില്‍ തന്നെ മരുന്ന് നല്‍കിയപ്പോള്‍ മികച്ച ഫലമാണ് ലഭിച്ചത്. ഇതോടൊപ്പം വിറ്റാമിന്‍ ഗുളികകളും നല്‍കിയിരുന്നു. വില കൂടിയ മരുന്നുകളെക്കാള്‍ ഇത് കൂടുതല്‍ ഫലപ്രദമാണ് എന്നതായിരുന്നു കണ്ടെത്തല്‍. രോഗത്തിന്റെ അവസാനഘട്ടത്തിലും ഇത് മികച്ച ഫലമാണ് നല്‍കിയത്. ഇതില്‍ അടങ്ങിയിരിക്കുന്ന അണുബാധയ്‌ക്കെതിരെയുള്ള ഘടകങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് രോഗികളെ രക്ഷിച്ചു.

2020 ഓഗസ്‌റ്റോടെ കൂടുതല്‍ രാജ്യങ്ങളില്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങി. ബംഗ്ലാദേശ്, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് ഈ മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയത്.  ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലെ ഒരു ഡോക്ടര്‍ ആറായിരം കോവിഡ് രോഗികളെയാണ് ഐവര്‍മെക്ടിന്‍ നല്‍കി ചികിത്സിച്ച് ഭേദമാക്കിയത്. മുംബൈയിലെ കണ്ടിവാലിയില്‍ ആറായിരം രോഗികളെയാണ് ചികിത്സിച്ചത്. നാലായിരം രോഗികളില്‍ ഐവര്‍മെക്ടിന്‍ മികച്ച ഫലം നല്‍കിയതായി മംഗലൂരുവിലെ ഇഎന്‍ടി ഡോക്ടര്‍ അവകാശപ്പെടുന്നു. ഇതിന് പുറമേ നിരവധി ഡോക്ടര്‍മാര്‍ കോവിഡ് ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മികച്ച ഫലമാണ് ലഭിക്കുന്നത്. 

രോഗം വരാന്‍ സാധ്യതയുള്ളവര്‍ക്ക് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായും  മരുന്ന് നല്‍കാവുന്നതാണ്. കോവിഡ് രോഗം ബാധിച്ചവരുടെ ബന്ധുക്കള്‍, മുന്‍നിരപ്പോരാളികള്‍ തുടങ്ങിയവര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. കോവിഡാനന്തര ചികിത്സയ്ക്കും ഇത് ഫലപ്രദമാണ്. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാന്‍ ഇത് വഴി സാധിക്കും. തുടക്കത്തില്‍ ഉപയോഗിക്കുമ്പോഴാണ് കൂടുതല്‍ ഫലപ്രാപ്തി കാണിക്കുന്നത്. രാജ്യം മുഴുവന്‍ ഐവര്‍മെക്ടിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണം. ആശ വര്‍ക്കര്‍മാര്‍ക്കും മരുന്ന് നല്‍കണം. കൃത്യമായ നിര്‍ദേശങ്ങളോടെ ഹെല്‍ത്ത് കിറ്റില്‍ ഇത് ഉള്‍പ്പെടുത്താന്‍ അനുവദിക്കണം.വാകസിന്‍ ഇതുവരെ ലഭിക്കാത്തവര്‍ക്കും ഒരു ഡോസ് മാത്രം ലഭിച്ചവര്‍ക്കും ഐവര്‍മെക്ടിന്‍ നല്‍കണം. തുടര്‍ച്ചയായി മൂന്ന് ദിവസം ഒന്നുവീതം കഴിച്ച ശേഷം ആഴ്ചയില്‍ 12 എംജിയുള്ള ഒരു ഗുളിക വീതം ഉപയോഗിച്ചാല്‍ മികച്ച ഫലം ലഭിക്കും. വാക്‌സിന് വേണ്ടി കാത്തിരിക്കുന്ന സമയത്ത് വിലകുറഞ്ഞതും സുരക്ഷിതവുമായ മരുന്ന് ലഭിച്ചാല്‍ അതു ഉപയോഗിക്കേണ്ട എന്ന് പറയുന്നതിന് എന്തെങ്കിലും കാരണമുണ്ടോ?, വിപുലമായ രീതിയില്‍ പ്രതിരോധ മരുന്ന് നല്‍കുന്നത് വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍ ഐവര്‍മെക്ടിന്റെ വ്യാപകമായ ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കണം. കോവിഡ് വ്യാപനത്തിന് രാജ്യാന്തര മാനങ്ങള്‍ കൂടി ഉണ്ട് എന്ന കാര്യം ഓര്‍ക്കണം.

2020ല്‍ ആരോഗ്യവിദഗ്ധരുടെ സംഘം രാജ്യാന്തര കൂട്ടായ്മയ്ക്ക് രൂപം നല്‍കി. ബ്രിട്ടനിലും സമാനമായ കൂട്ടായ്മ സംഘടിപ്പിച്ചു. ഇതുവരെ 25000 രോഗികളിലായി നൂറോളം പരീക്ഷണങ്ങളാണ് നടത്തിയത്. ആരോഗ്യവിദഗ്ധരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത് ഇതിന്റെ സാര്‍വത്രിക ഉപയോഗമാണ്. 

എന്നാല്‍ മറ്റൊരു വിഷമസന്ധി നില്‍നില്‍ക്കുന്നുണ്ട്. വാക്‌സിന്‍ നിര്‍മ്മാണത്തിന് ലോകമൊട്ടാകെ പ്രമുഖ കമ്പനികള്‍ കോടികളാണ് ചെലവഴിച്ചത്. എല്ലാ രാജ്യങ്ങളിലും വാക്‌സിന്‍ വിറ്റഴിച്ച് നഷ്ടം നികത്തണമെന്നും ലാഭം ഉണ്ടാക്കണമെന്നതുമാണ് കമ്പനികളുടെ ലക്ഷ്യം. ഇത് എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുന്നതാണ്. എന്നുകരുതി ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ വെച്ച് പന്താടാം എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. എന്നാല്‍ സംഭവിക്കുന്നത് ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. ലോകാരോഗ്യസംഘടനയും ലോകമെമ്പാടുമുള്ള ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റികളും ഐവര്‍മെക്ടിന്റെ ഫലപ്രാപ്തിയെ തള്ളിപ്പറയുന്ന സ്ഥിതിയാണ്. ഇതില്‍ ആരോഗ്യരംഗത്തെ പ്രമുഖ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധര്‍ക്ക് അതൃപ്തിയുണ്ട്. ഏറ്റവും സങ്കടകരമായ കാര്യം ഒരു നാണയത്തിന്റെ ഒരു വശം മാത്രമാണ് രാജ്യത്തെ മാധ്യമങ്ങളും കാണുന്നത്. എന്നിട്ട് വിലകൂടിയ റെംഡിസിവിര്‍ പോലുള്ള മരുന്നുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുന്നു. എന്നാല്‍ ഐവര്‍മെക്ടിന്റെ ഫലപ്രാപ്തിയെ കുറിച്ചോ സുരക്ഷിതത്വത്തെ കുറിച്ചോ ഒരക്ഷരം പോലും മിണ്ടുന്നില്ല. 

കോവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയിലിരിക്കുമ്പോള്‍ ഒരു ഐവര്‍മെക്ടിന്‍ ഗുളിക കഴിച്ചാല്‍ തന്നെ ഉടന്‍ രോഗമുക്തി ലഭിക്കും. കൂടാതെ സമ്പൂര്‍ണ വാക്‌സിനേഷന് വേണ്ടി കാത്തിരിക്കാതെ ലോക്ക്്ഡൗണ്‍ പൂര്‍ണമായി ഉപേക്ഷിച്ച് സ്‌കൂളുകളും കോളജുകളും തുറന്ന് സാധാരണനിലയിലേക്ക് ജീവിതം നയിക്കാനും ഇതിന്റെ ഉപയോഗം വഴി സാധിക്കും.


(കര്‍ണാടകയിലെ പ്രമുഖ സര്‍ജനും എഴുത്തുകാരിയുമാണ് ഡോ. കാവേരി നമ്പീശന്‍. മുംബൈ കണ്ടിവാലിയിലെ ടെലിമെഡിസിന്‍ പ്രാക്ടീഷണറാണ് ഡോ. ഡാരെല്‍ ഡെമെല്ലോ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com