നഖങ്ങൾ പൊട്ടിപ്പോകുന്നുണ്ടോ? ശരീരം നൽകുന്ന ഈ സൂചന അവ​ഗണിക്കരുത്

ശരീരത്തിൽ ഇരുമ്പ്, ബയോട്ടിൻ, വിറ്റാമിൻ ബി12, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കുറവു നഖം കട്ടി കുറയ്ക്കാൻ കാരണമാകുന്നുണ്ട്.
brittle nail syndrome
brittle nail syndromeMeta AI Image
Updated on
1 min read

ഖങ്ങൾ പെട്ടെന്ന് പൊട്ടുകയോ അടർന്നു പോവുകയോ ചെയ്യുന്നതിനെയാണ് ബ്രിറ്റിൽ നെയിൽ സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. പല ഘടങ്ങൾ ഇതിന് പിന്നിലുണ്ടാകാം. പോഷകക്കുറവാണ് പ്രധാന കാരണം.

കൂടാതെ, ഹൈപ്പോതൈറോയിഡിസം, പെരിഫറൽ വാസ്കുലർ ഡിസീസ്, ല്യൂപ്പസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറുകൾ തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നുവെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഡെർമറ്റോളജി ക്ലിനിക്കുകളിലെ സർവേകൾ പ്രകാരം 20 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ ജീവിതത്തിൽ എപ്പോഴെങ്കിലും നഖം പൊട്ടുന്ന ഈ അവസ്ഥ അനുഭവപ്പെടാറുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലും കാണപ്പെടുന്നത്.

ശരീരത്തിൽ ഇരുമ്പ്, ബയോട്ടിൻ, വിറ്റാമിൻ ബി12, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കുറവു നഖം കട്ടി കുറയ്ക്കാൻ കാരണമാകുന്നുണ്ട്. ഇരുമ്പിന്റെ അഭാവം നഖങ്ങൾ കനം കുറഞ്ഞ് എളുപ്പത്തിൽ കോയിലോനിക്കിയ (koilonychia) എന്നറിയപ്പെടുന്ന സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. മുടി, ചർമം, നഖങ്ങൾ എന്നിവ രൂപപ്പെടുത്തുന്ന പ്രോട്ടീനായ ബയോട്ടിന്റെ കുറവാണ് മറ്റൊരു സാധാരണ കാരണം.

ഓനികോഷിസിയയ്ക്ക് ബയോട്ടിൻ സപ്ലിമെന്റുകൾ കഴിച്ച സ്ത്രീകളിൽ, ആറുമാസത്തിനു ശേഷം നഖത്തിന്റെ കട്ടിയിൽ 25 ശതമാനം വർധനവ് ഉണ്ടായതായി പഠനങ്ങൾ പറയുന്നു. ക്ഷീണം, മുടികൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ നഖത്തിന്റെ ഘടനയിൽ മാറ്റം വരുന്നതിന് മുമ്പ് പ്രത്യക്ഷപ്പെടാറുണ്ട്.

brittle nail syndrome
'രാവിലെ ചായ കുടിച്ചാലേ ടോയ്ലറ്റിൽ പോകാൻ ഒരു സുഖമുള്ളൂ'; അത്ര ആരോ​ഗ്യകരമല്ല, കുടലിനെ ശീലിപ്പിക്കേണ്ട ചില കാര്യങ്ങൾ

ഇതു കൂടാതെ, വെള്ളവുമായുള്ള നിരന്തര സമ്പർക്കം, അസെറ്റോൺ അടങ്ങിയ നെയിൽ പോളിഷ് റിമൂവറുകളുടെ ഉപയോഗം, വീര്യം കൂടിയ ഡിറ്റർജന്റുകൾ, കൃത്രിമ നഖങ്ങളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം കാലക്രമേണ നഖങ്ങളെ ദുർബലപ്പെടുത്താം. നനയുകയും ഉണങ്ങുകയും ചെയ്യുന്ന ഈ ആവർത്തന പ്രക്രിയ കെരാറ്റിൻ പാളികളെ വേർപെടുത്തുകയും നഖത്തിന്റെ അറ്റങ്ങൾ വരണ്ടതും പൊട്ടിപ്പോകാൻ സാധ്യതയുള്ളതുമാക്കുന്നു.

brittle nail syndrome
മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ ചെയ്യരുത്

ഇതിന് പ്രായവുമായി ബന്ധപ്പെട്ട ഒരു ഘടകം കൂടിയുണ്ട്. പ്രായമാകുമ്പോൾ, നഖം വളരുന്നതിന്റെ വേഗത കുറയുകയും ജലാംശത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു. സ്ത്രീകളിൽ, ആർത്തവവിരാമ സമയത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ നഖത്തിന്റെ കട്ടിയിലും ഘടനയിലും കൂടുതൽ സ്വാധീനം ചെലുത്തും.

Summary

How to prevent brittle nail syndrome

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com