

കുട്ടികൾക്കെന്ത് മാനസിക സമ്മർദം! ഇങ്ങനെയാണോ നിങ്ങളും ചിന്തിക്കുന്നത്? ഇന്നത്തെ വിദ്യാഭ്യാസ രീതിയിൽ കുട്ടികൾ നേരിടുന്ന മത്സരം, പഠനഭാരം, സാമൂഹിക പ്രതീക്ഷകൾ എന്നിവ അവരിൽ മാനസിക അസ്വസ്ഥതകളും സ്കൂൾ ആൻക്സൈറ്റിയും ഉണ്ടാക്കാം. സ്കൂളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭീതിയും ഉത്കണ്ഠയും അമിത സമ്മർദവുമൊക്കെ പൊതുവെ അറിയപ്പെടുന്നത് സ്കൂൾ ആങ്സൈറ്റി (School Anxiety) എന്നാണ്.
സ്കൂൾ ആങ്സൈറ്റി ചിലപ്പോൾ ഒരു സാധാരണ ആശങ്കയായി തോന്നുമെങ്കിലും ദീർഘകാലം തുടർന്നാൽ കുട്ടിയുടെ പഠനം, ആത്മവിശ്വാസം, സാമൂഹിക ബന്ധങ്ങൾ, ഉറക്കം എന്നിവയെ ബാധിക്കാം. സ്കൂളിൽ പോകാൻ ബുദ്ധിമുട്ട്, പരീക്ഷയെക്കുറിച്ച് അതിയായ ആശങ്ക, അധ്യാപകരെ നേരിടാനുള്ള പേടി, കൂട്ടുകാരുമായി ഇടപഴകാൻ മടിക്കുക തുടങ്ങിയ അവസ്ഥകളാണ് സ്കൂൾ ആങ്സൈറ്റിയുടെ ലക്ഷണങ്ങൾ. മിക്ക കുട്ടികളും ഇത് തുറന്നു പറയില്ലെന്നാതാണ് വേദനിപ്പിക്കുന്ന യാഥാർഥ്യം. പകരം വയറുവേദന, തലവേദന, ക്ഷീണം, കരച്ചിൽ, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങളിലൂടെയാകും പ്രകടിപ്പിക്കുക.
രാവിലെ സ്കൂളിൽ പോകാൻ വിസമ്മതിക്കുക
വയറുവേദന അല്ലെങ്കിൽ തലവേദന പറയുക
ഉറക്കക്കുറവ്
ഭക്ഷണത്തിൽ താൽപര്യം കുറയുക
പരീക്ഷയെക്കുറിച്ച് അമിത ഭയം
ആത്മവിശ്വാസക്കുറവ്
ഒറ്റപ്പെടാൻ ശ്രമിക്കുക
ചെറിയ കാര്യങ്ങൾക്കും കരയുക
ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്
പഠന സമ്മർദ്ദം
കൂടുതൽ മാർക്ക് നേടണമെന്ന പ്രതീക്ഷ കുട്ടികളിൽ സമ്മർദ്ദം സൃഷ്ടിക്കും.
താരതമ്യം
“അവൻ ഇത്ര മാർക്ക് നേടി, നിനക്ക് എന്തുകൊണ്ട് ഇല്ല?” എന്ന രീതിയിലുള്ള താരതമ്യം കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കും. രക്ഷിതാക്കളുടെ അമിത പ്രതീക്ഷ കുട്ടികളിൽ മാനസിക ഭാരം വർധിപ്പിക്കും.
സാമൂഹിക സമ്മർദ്ദം
കൂട്ടുകാരുടെ ഇടപെടൽ, ബുള്ളിയിങ്, അംഗീകരിക്കപ്പെടാത്തതിന്റെ തോന്നൽ എന്നിവയും കാരണമാകാം.
മാതാപിതാക്കൾ കുട്ടികളോട് ദിവസവും സംസാരിക്കുക
മാർക്കിനേക്കാൾ പരിശ്രമത്തെ പ്രശംസിക്കുക
ഭയം പറയുമ്പോൾ ശ്രദ്ധയോടെ കേൾക്കുക
ഉറക്കം, ഭക്ഷണം, വിശ്രമം ഉറപ്പാക്കുക
താരതമ്യം ഒഴിവാക്കുക
അധ്യാപകർ എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിക്കുകയും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. സൗഹൃദപരമായ ക്ലാസ് അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് കുട്ടികളെ പാഠ്യവിഷയങ്ങളിൽ തൽപര്യമുള്ളവരാക്കാം.
ഉത്കണ്ഠ ദിവസങ്ങളോളം അല്ലെങ്കിൽ ആഴ്ചകളോളം തുടരുക, സ്കൂളിൽ പോകാൻ സ്ഥിരമായി വിസമ്മതിക്കുക, ഉറക്കവും ഭക്ഷണവും ബാധിക്കുക, അമിത കരച്ചിൽ അല്ലെങ്കിൽ ഭയം എന്നിവ ഉണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നത് നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates