Dosa in plate
DosaPexels

ദോശമാവിന് പുളി കൂടിയോ? കുറയ്ക്കാൻ ഇക്കാര്യം ചെയ്യാം

ചൂടുകൂടുതലുള്ളപ്പോഴാണ് മാവ് പെട്ടെന്ന് പുളിച്ചുപോവുന്നത്.
Published on

ലേന്ന് അരച്ചു വെച്ച മാവ് ദോശ ഉണ്ടാക്കാൻ എടുക്കുമ്പോഴായിരിക്കും ഒന്നുകിൽ പുളി കൂടിപോകും അല്ലെങ്കിൽ കുറഞ്ഞു പോകും. കാലാവസ്ഥ മാവിന്റെ പുളിപ്പ് നിർണയിക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്. തലേദിവസം അരച്ചുവെച്ച ദോശമാവ് പുളിക്കാൻ പുറത്തുവെക്കുകയാണെല്ലോ പതിവ്.

അങ്ങനെ വെയ്ക്കുമ്പോൾ, അധികം ചൂടില്ലാത്ത സ്ഥലം വേണം തിരഞ്ഞെടുക്കാൻ. ചൂടുകൂടുതലുള്ളപ്പോഴാണ് മാവ് പെട്ടെന്ന് പുളിച്ചുപോവുന്നത്. കൂടാതെ ദോശമാവ് ഒഴിച്ചുവെക്കുന്ന പാത്രം നന്നായി കഴുകി തുടച്ചെടുക്കണം. അതിൽ അല്പം പോലും വെള്ളമില്ലെന്ന് ഉറപ്പാക്കുകയും വേണം. പാത്രത്തിൽ വെള്ളമുണ്ടെങ്കിൽ, പെട്ടെന്ന് പുളിക്കാനിടയുണ്ട്.

Dosa in plate
ചോക്ലേറ്റ് അലര്‍ജി യാഥാർഥ്യമാണോ? മാരകമാകുന്നത് എപ്പോൾ

ഇനി പുളിപ്പ് കൂടിയാലും കുറയ്ക്കാൻ മാർ​ഗമുണ്ട്. ദോശമാവിന് പുളിപ്പ് കൂടിയാൽ അതിൽ അല്പംകൂടി അരിപ്പൊടിയോ റവ പൊടിച്ചതോ ചേർക്കുന്നതും നല്ലതാണ്. ഇത് ദോശ നല്ല ക്രിസ്പി ആകാനും സഹയായിക്കും. ദോശമാവിൽ ഒരു ചെറിയ സ്പൂൺ പഞ്ചസാര ചേർക്കുന്നത് നല്ലതാണ്. മാവിന് രുചികൂടും. മാവിൽ കറിവേപ്പിലയുടെ ഒരു തണ്ട് ഇട്ടുവെക്കുന്നതും, മാവ് പുളിച്ചു പോകാതിരിക്കാനും കൂടുതൽ കാലം സൂക്ഷിക്കാനും സഹായിക്കും.

Dosa in plate
ഇന്ത്യക്കാർ പൊണ്ണത്തടിയന്മാർ ആകുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങൾ

ദോശമാവ് തയ്യാറാക്കാം

നല്ല ദോശമാവ് തയ്യാറാക്കുന്നതിനായി അരിയും ഉഴുന്നും വെവ്വേറെ അരയ്ക്കുന്നതാണ് നല്ലത്. അരി അരയ്ക്കുമ്പോൾ അല്പം ചോറുകൂടി ഇതിലേക്ക് ചേർക്കാം. ഇനി അരച്ചെടുത്ത ഉഴുന്നും അരിയും നന്നായി യോജിപ്പിക്കുക. അവസാനം അരച്ച ഉലുവ കൂടി ചേർത്ത് മാവ് തയ്യാറാക്കാം. അരച്ചെടുത്ത മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പെട്ടെന്ന് പുളിച്ചുപോവില്ല. മാവൊഴിച്ച പാത്രത്തിൽ നിന്ന് ആവശ്യത്തിനുള്ളത് മാത്രം പുറത്തെടുത്താൽ മതി. എന്നിട്ട് നന്നായി തണുപ്പ് മാറുമ്പോൾ ഉപ്പുമിട്ട്, ദോശ ചുട്ടെടുക്കാം.

Summary

How to prevent sour dosa batter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com