എന്ത് കഴിച്ചാലും വയറ്റിൽ ​ഗ്യാസ് കയറും, ഭക്ഷണം കഴിക്കുന്ന രീതിയിലുമുണ്ട് കാര്യം

ദഹനം ശരിയായ രീതിയിൽ നടക്കാതെ പോകുന്നതാണ് വയറ്റിൽ ​ഗ്യാസു കയറാനുള്ള ഒരു പ്രധാന കാരണം.
Bloting in stomach
Bloting in stomachMeta AI Image
Updated on
1 min read

യറ്റിൽ ​ഗ്യാസ് കയറുന്നത് സ്ഥിരമാണോ? ​ഇത് പേടിച്ച് ഇഷ്ടഭക്ഷണങ്ങളിൽ പലതും ഒഴിവാക്കേണ്ടതായി വരാറുണ്ടോ? ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ ഭക്ഷണത്തിന്റെ പുറത്താണ് കുറ്റം ചുമത്തുക. എന്നാൽ ഭക്ഷണത്തിന്റെ മാത്രമായിരിക്കില്ല, ചിലപ്പോൾ നമ്മൾ കഴിക്കുന്ന രീതിയിലാകും പിഴവ്.

ദഹനം ശരിയായ രീതിയിൽ നടക്കാതെ പോകുന്നതാണ് വയറ്റിൽ ​ഗ്യാസു കയറാനുള്ള ഒരു പ്രധാന കാരണം. ഭക്ഷണശീലത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.

ഭക്ഷണം കഴിച്ച ശേഷം നടക്കാം

ഭക്ഷണ ശേഷം നടക്കുന്നത് ദഹനത്തെ പ്രോത്സാഹിപ്പിക്കും. ഇത് വയറ്റിലെ ​ഗ്യാസ് പെട്ടെന്ന് നീങ്ങാനും ഭക്ഷണം ദഹിക്കാനും സഹായിക്കുന്നു. തീവ്രമായ രീതിയിൽ നടക്കേണ്ടതില്ല, വീടിനുള്ളിൽ ഒരു 10-15 മിനിറ്റ് സാവധാനത്തിൽ നടന്നാൽ മതിയാകും.

ഭക്ഷണം കഴിക്കുമ്പോൾ ഇരിപ്പ് ശ്രദ്ധിക്കണം

ടിവി അല്ലെങ്കിൽ ഫോൺ പോലുള്ളവ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം മാറ്റിയെടുക്കണം. കുനിഞ്ഞിരിക്കുമ്പോൾ ഭക്ഷണത്തിന് സു​ഗമമായി നീങ്ങാൻ തടസ്സമായിരിക്കും. നട്ടെല്ല് നിവർത്തി ശാന്തമായി ഇരുന്ന് വേണം ഭക്ഷണം കഴിക്കാൻ.

ഭക്ഷണത്തിനൊപ്പം വെള്ളം

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഭക്ഷണം കഴിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കുന്നത് കുടലിലെ ദഹനരസങ്ങളുടെ വീര്യം കുറയാൻ കാരണമാകുന്നു. ഇത് ദഹനം മെച്ചപ്പെട്ട രീതിയിൽ നടക്കാതെ വരികയും വയറു വീർക്കാൻ കാരണമാവുകയും ചെയ്യുന്നു.

ഭക്ഷണം ചവച്ചുകഴിക്കാം

തിരക്കുപിടിച്ചു ഭക്ഷണം കഴിക്കുമ്പോൾ വയറ്റിൽ ​ഗ്യാസു കയറാനുള്ള സാധ്യത കൂടുതലാണ്. ഇത് ദഹനം ശരിയായി നടക്കുന്നതും തടസപ്പെടുത്തുന്നു. ഭക്ഷണം സാവധാനത്തിൽ നന്നായി ചവച്ചരച്ചു ആസ്വദിച്ചു കഴിക്കുക.

Bloting in stomach
വാഴപ്പിണ്ടി തോരൻ കഴിച്ചിട്ടുണ്ടോ? കിഡ്നി സ്റ്റോണിന് ബെസ്റ്റാ

അത്താഴം മിതമാക്കാം

പകൽ സമയത്തെ അപേക്ഷിച്ച് രാത്രികാലങ്ങളിൽ ദഹനവ്യവസ്ഥയുടെ വേ​ഗത കുറവായിരിക്കും. അതുകൊണ്ട് തന്നെ അത്താഴം ലളിതമാക്കാൻ ശ്രദ്ധിക്കണം. ഇത് രാവിലെ ഉണരുമ്പോൾ അനുഭവപ്പെടുന്ന വയറിലെ അസ്വസ്ഥതകൾ ഒഴിവാക്കാം.

Bloting in stomach
കുഴിനഖങ്ങൾ എങ്ങനെ തടയാം, ഇക്കാര്യങ്ങൾ വിട്ടു പോകരുത്

ഭക്ഷണം കഴിഞ്ഞ ഉടനെ കിടക്കരുത്

ഭക്ഷണം കഴിച്ചതിന് പിന്നാലെ കിടക്കുന്നതും വിശ്രമിക്കുന്നതുമൊക്കെ പലരുടെയും ശീലമാണ്. ഇത് ആസിഡ് റിഫ്ലക്സിനും വയറിൽ സമ്മർദം കൂടാനും കാരണമാകും. കുറഞ്ഞത് 20-30 മിനിറ്റെങ്കിലും കഴിഞ്ഞ ശേഷം മാത്രം ഉറങ്ങാൻ പോകുക.

കൃത്യസമയത്ത് ഭക്ഷണം കഴിക്കുക

ഓരോ ദിവസവും ഓരോ സമയത്ത് ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയെ ആശയക്കുഴപ്പത്തിലാക്കും. കൃത്യമായ സമയക്രമം പാലിക്കുന്നത് ശരീരത്തിന് എൻസൈമുകൾ കൃത്യസമയത്ത് ഉത്പാദിപ്പിക്കാനും ഭക്ഷണം കാര്യക്ഷമമായി ദഹിപ്പിക്കാനും സഹായിക്കും.

Summary

Eating Habits: How to reduce acidity in stomach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com