old people in happy
ആന്റി-ഏജിങ് ടെക്നിക്

30 മിനിറ്റ് നീക്കിവെയ്ക്കാൻ ഉണ്ടോ? ആന്റി-ഏജിങ് ക്രീമുകളുടെ സഹായമില്ലാതെ പ്രായം കുറയ്ക്കാം

കോശതലത്തിൽ വാർദ്ധക്യത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന മികച്ച മാർ​ഗമാണ് വ്യായാമമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Published on

ണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ പ്രായം വെല്ലാതെ കൂടുന്നതായി സ്വയം ചോദിക്കാറുണ്ടോ? ചർമത്തിൽ ചുളിവുകൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ വീട്ടുമാറാത്ത രോ​ഗങ്ങളുമായി വാർദ്ധക്യം വാതിൽ മുട്ടുന്നുവെന്ന് തോന്നുവെങ്കിൽ പ്രായം കുറയ്ക്കാൻ ഒരു സീക്രട്ട് മന്ത്രം പറയാം.., വില കൂടിയ ആന്റി-ഏജിങ് സ്കിൻ കെയർ ഉൽപന്നങ്ങളൊക്കെ മറന്നേക്കൂ. എന്നിട്ട് രാവിലെ അര മണിക്കൂർ വ്യായാമത്തിനായി മാറ്റി വെയ്ക്കാം. മാസങ്ങൾകൊണ്ട് ശാരീരികമായും മാനസികമായും നിങ്ങള്‍ ചെറുപ്പക്കാരാകുന്നത് അനുഭവിച്ചറിയാമെന്ന് കാർഡിയോളജിസ്റ്റ് ആയ ഡോ. എറിക് ടോപോൾ പറയുന്നു.

വ്യായാമവും വാർദ്ധക്യവും

കോശതലത്തിൽ വാർദ്ധക്യത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന മികച്ച മാർ​ഗമാണ് വ്യായാമമെന്ന് ഡോ. എറിക് പറയുന്നു. ശാരീരിക-മാനസിക ആരോ​ഗ്യത്തിന് വ്യായാമം പ്രധാനമാണ്. ഇത് വാർദ്ധക്യത്തിൽ നിർണായകമാണ്. നമ്മുടെ ശരീരത്തിന് രണ്ട് വ്യത്യസ്ത പ്രായങ്ങളുണ്ട്.

കാലഗണനാ പ്രായം (ക്രൊണോളജിക്കൽ ഏയ്ജ്): നിങ്ങളുടെ ജനന വർഷം മുതൽ കണക്കാക്കിയ നിങ്ങളുടെ പ്രായമാണ് ക്രൊണോളജിക്കൽ ഏയ്ജ്.

ജൈവിക പ്രായം (ബയോളജിക്കൽ ഏയ്ജ്): നിങ്ങളുടെ ശാരീരികവും കോശപരവുമായ ആരോഗ്യത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ ശരീരത്തിന് എത്ര വയസ്സുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

ജൈവിക പ്രായം നിങ്ങളുടെ യഥാർഥ പ്രായത്തേക്കാൾ കുറവാണെങ്കിൽ, അതിനർത്ഥം നിങ്ങളുടെ ശരീരം പ്രായം കുറഞ്ഞ ഒരാളെപ്പോലെ പ്രവർത്തിക്കുന്നു എന്നാണ്. ഇത് മന്ദഗതിയിലുള്ള വാർദ്ധക്യ പ്രക്രിയയെ സൂചിപ്പിക്കുന്നു. ജൈവിക പ്രായം കുറയ്ക്കുന്നതിനുള്ള ഒരേയൊരു ഫലപ്രദമായ മാർഗം വ്യായാമമാണെന്ന് അദ്ദേഹം പറയുന്നു.

എത്ര സമയം വ്യായാമം ചെയ്യണം?

എയറോബിക് വ്യായാമം മാത്രമല്ല, ഓട്ടം, സൈക്കിങ്, എലിപ്റ്റിക്കൽ പോലുള്ള കാർഡിയോ വാസ്കുലാർ വ്യായാമങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് വീതം ചെയ്യണം. കൂടാതെ സ്ട്രെങ്ത്ത് ട്രെയിനിങ് ഒഴിവാക്കരുത്. ബാലൻസ് ആന്റ് പോസ്ചറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബോഡി വേയ്റ്റ് മൂവ്മെന്‍റ് നടത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com