ചുണ്ടിലെ കറുപ്പിന് പിന്നിലെ കാരണം അറിഞ്ഞു പരിഹരിക്കാം, ചില പൊടിക്കൈകൾ

ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്കും ലിപ്ബാമും ഒക്കെ സ്ഥിരമായി ഉപയോഗിക്കുന്നത് ചുണ്ടിന്റെ നിറം മങ്ങാൻ കാരണമാകും.
dark lips
dark lipsPinterest
Updated on
1 min read

പുലവലിച്ചില്ലെങ്കിലും ചിലരുടെ ചുണ്ടുകളിൽ കറുപ്പ് പ്രത്യക്ഷപ്പെടാം. ഇതിന്റെ പേരിൽ പലരും പരസ്യമായി തന്നെ അപമാനിക്കപ്പെടാറുമുണ്ട്. ചുണ്ടുകൾ ഇരുണ്ടു പോകാൻ പല കാരണങ്ങൾ ഉണ്ട്.

സ്ഥിരമായി വെയിൽ കൊള്ളുന്നത്

ചുണ്ടുകൾക്ക് പ്രകൃതിദത്തമായി മെലാനിനോ സൂര്യനെ ചെറുക്കാനുള്ള കവചമോ ഇല്ല. അതിനാൽ തന്നെ സ്ഥിരമായി വെയിൽ കൊള്ളുന്നത് അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കുന്നതൊക്കെ ചുണ്ടുകളിൽ കറുത്ത പാടുകളും കരുവാളിപ്പും ഉണ്ടാക്കും.

നിർജ്ജലീകരണം

ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ചുണ്ടുകളിൽ ഈർപ്പം നിലനിർത്തുന്ന തരം വസ്തുക്കൾ പുരട്ടാത്തതും ഒക്കെ ചുണ്ടിനെ ഇരുണ്ടതാക്കും.

ലിപ് കെയർ

ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്കും ലിപ്ബാമും ഒക്കെ സ്ഥിരമായി ഉപയോഗിക്കുന്നത് ചുണ്ടിന്റെ നിറം മങ്ങാൻ കാരണമാകും.

സ്ഥിരമായ സംരക്ഷണ രീതിയില്ലാത്തത്

ചുണ്ടുകളെ പരിപാലിക്കുന്ന സ്ഥിരമായൊരു രീതിയില്ലെങ്കിലും വൃത്തിയാക്കൽ കൃത്യമല്ലെങ്കിലും മൃതകോശങ്ങളും മെയ്ക്കപ്പിന്റെ അംശവും ഒക്കെ അടിഞ്ഞ് ചുണ്ടുകൾ നിറം കെടാം.

ജനിതക മാറ്റവും ഹോർമോൺ വ്യതിയാനവും

ചിലയാളുകൾക്ക് സ്ഥിരമായി ഇരുണ്ട ചുണ്ടുകളാണ്. അതിനു പിന്നിൽ ജനിതകപരമായ വ്യത്യാസങ്ങളും ഹോർമോണിൽ വരുന്ന ഏറ്റക്കുറവുകളുമാകാം.

വീട്ടിൽ തന്നെയുണ്ട് പരിഹാരം

  • തേനും പഞ്ചസാരയും കൂട്ടിയിളക്കിയ മിശ്രിതം കൊണ്ട് ചുണ്ടുകൾ സ്ക്രബ് ചെയ്യാം. ഇത് ആഴ്ച്ചയിൽ 2–3 തവണ ചെയ്യാം.

  • എസ് പി എഫ് 30 എങ്കിലും ഉള്ള ലിപ് ബാം സ്ഥിരമാക്കാം.

  • ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ശീലമാക്കാം.

  • ബീറ്റ്റൂട്ട് ചിരകിയതോ അതിന്റെ നീരോ 10–15 മിനിറ്റു നേരത്തേക്ക് ചുണ്ടിൽ പുരട്ടാം. ഇത് കരുവാളിപ്പു കുറച്ച് ചുണ്ടിന് തുടിപ്പു നൽകും.

dark lips
ചുണ്ടു വരണ്ടു പൊട്ടുന്നുണ്ടോ? നാവ് കൊണ്ട് നനയ്ക്കരുത്, പൊടിക്കൈകള്‍
  • നാരാങ്ങാ നീരും തേനും ചേർത്ത് നന്നായി യോജിപ്പിച്ചിട്ടു ചുണ്ടിൽ പുരട്ടാം.

  • കിടക്കും മുൻപ് സ്ഥിരമായി അൽപം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

  • പാൽപ്പാടയിൽ അൽപം കസ്തൂരി മഞ്ഞളിട്ട് അതു ചുണ്ടിൽ പുരട്ടി 10 മിനിറ്റ് നേരം വച്ചിട്ട് കഴുകി കളയാം. ഇത് ആഴ്ച്ചയിൽ 5 ദിവസം ചെയ്താൽ തന്നെ നല്ല വ്യത്യാസം വരും.

dark lips
മുഖത്തെ ടാൻ എളുപ്പത്തിൽ മാറ്റാം, ഓറഞ്ച് തൊലി കൊണ്ട് മൂന്ന് ഫേയ്സ് പാക്കുകൾ
  • കറ്റാർ വാഴയുടെ ജെൽ ചുണ്ടിൽ പുരട്ടി വയ്ക്കുന്നത് കരുവാളിപ്പു കുറച്ച് ചുണ്ടുകളെ ആരോഗ്യകരമാക്കി വയ്ക്കും.

  • റോസാപ്പൂവിന്റെ ഇതളുകൾ അരച്ചതിലേക്ക് അൽപം പാലും ചേർത്ത് ചുണ്ടിൽ പുരട്ടാം. ഇത് കരുവാളിപ്പു കുറച്ച് ചുണ്ടുകളെ മനോഹരമാക്കും.

Summary

How to reduce Darkness in lips. Home remedy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com