

ഭക്ഷണം പാകം ചെയ്യുമ്പോൾ സാധാരണയായി സംഭവിക്കുന്ന ഒരു അബദ്ധമാണ് ഭക്ഷണം പാത്രത്തിന്റെ അടിയിൽ അല്ലെങ്കിൽ കരിഞ്ഞു പിടിക്കുന്നത്. മിക്കവാറും അവസരങ്ങളിൽ ഇങ്ങനെ അടിയിൽപിടിച്ച ഭക്ഷണം അപ്പാടെ ഒഴിവാക്കുകയാവും പതിവ്. ഭക്ഷണത്തിന് പുകച്ചുവ ഉള്ളതു കൊണ്ട് തന്നെ അവ കഴിക്കാൻ ബുദ്ധിമുട്ടായിരിക്കും.
എന്നാൽ കരിഞ്ഞ ഭാഗം നീക്കിയ ശേഷം, ബാക്കിയുള്ള ഭക്ഷണത്തിന്റെ പുകച്ചുവ ഒഴിവാക്കി, രുചികരമാക്കാൻ ചില സിംപിൾ ടിപ്സ് ഇതാ:
കരിഞ്ഞുപിടിച്ച ഭാഗം നീക്കി, കറിയിൽ അൽപം സവാളയും തക്കാളിയും വഴറ്റി ചേർക്കുക. ഇത് പുകച്ചുറ കുറയ്ക്കാൻ സഹായിക്കും.
തേങ്ങാപ്പാൽ ചേർത്ത കറിയാണെങ്കിൽ, കുറച്ചുകൂടി തേങ്ങപ്പാൽ ചേർക്കാം. ഇത് കറി രുചികരമാക്കാൻ സഹായിക്കും.
ബിരിയാണിയാണ് കരിഞ്ഞു പിടിച്ചിരിക്കുന്നതെങ്കിൽ, കരിഞ്ഞ ഭാഗം നീക്കിയെ ശേഷം മുകൾഭാഗത്തെ ബിരിയാണിയിലേക്ക് ഒരു കഷ്ണം ബ്രെഡ് അല്ലെങ്കിൽ രണ്ടായിട്ട് മുറിച്ച ഒരു കഷണം സവാളയോ വെച്ച് 10 മിനിറ്റ് അടച്ചുവെക്കുക. പുകച്ചുവ വലിച്ചെടുക്കാൻ ഇവയ്ക്ക് സാധിക്കും. ശേഷം കുറച്ച് ബേലീഫ് ചേർത്തു നന്നായിട്ട് സ്റ്റീം ചെയ്യുകയാണെങ്കിൽ കരിഞ്ഞ മണവും ചുവയും കുറച്ചു കൂടി കുറയും.
ചിക്കനോ ബീഫ് പോലെയുള്ള ഇറച്ചിയാണ് അടിയിൽ പിടിച്ചതെങ്കിൽ അടിയിൽ പിടിച്ച ഭാഗം നീക്കിയ ശേഷം ഒരു കഷ്ണം ബട്ടറോ അല്ലെങ്കിൽ ഒരു മുറി നാരങ്ങനീരോ പിഴിഞ്ഞൊഴിക്കാം. സേർവ് ചെയ്യുമ്പോൾ ഇതിനോടൊപ്പം ഗാർലിക് ഡിപ്പോ അല്ലെങ്കിൽ സോസോ ചേർത്ത് കൊടുക്കുക.
യോഗർട്ട് അല്ലെങ്കിൽ ക്രീമോ ചേർത്തുള്ള കറികളാണ് അടിയിൽ പിടിച്ചതെങ്കിൽ ഇതുപോലെ തന്നെ അടിയിൽ പിടിക്കാത്ത ഭാഗം നീക്കിയ ശേഷം കുറച്ചുകൂടി യോഗർട്ടും അല്ലെങ്കിൽ കുറച്ചുകൂടി ക്രീമും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യാവുന്നതാണ്.
ഇതൊന്നുമല്ലെങ്കിൽ ഒരു ഉരുളക്കിഴങ്ങിന്റെ കഷണം കറിയിലിട്ട് വച്ചാൽ ആ ഉരുളക്കിഴങ്ങ് കഷണം പുകച്ചുവ മുഴുവനും വലിച്ചെടുക്കുകയും കറിക്ക് പഴയ രുചി തിരിച്ചുകിട്ടുകയും ചെയ്യും. കറി വിളമ്പുന്നതിനു മുൻപ് ഈ കിഴങ്ങ് കഷണം എടുത്ത് മാറ്റിയാൽ മതി.
മീൻ കറിയാണ് കരിഞ്ഞു പിടിച്ചതെങ്കിൽ തേങ്ങയുടെ ഒന്നാം പാൽ കുറച്ച് ചേർക്കുക. മുളകിട്ട മീൻകറിയാണെങ്കിൽ പുളി വെള്ളം കുറച്ച് കൂടി ചേർക്കുക അല്ലെങ്കിൽ രണ്ട് തക്കാളി കഷണം ഇട്ട് 5–7 മിനിറ്റ് അടച്ച് വേവിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates