കറിവേപ്പിലയിൽ നിന്ന് 'വിഷം' എങ്ങനെ നീക്കം ചെയ്യാം

ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് ഉപ്പും വിനാഗിരിയും ചേർത്ത ലായനിയാണ്.
Curryleaves
CurryleavesPinterest
Updated on
1 min read

നാടൻ കറികളുടെ പ്രധാന ചേരുവയാണ് കറിവേപ്പില. ഇത് കറിയുടെ ​ഗുണവും മണവും കൂട്ടും. എന്നാവ്‍ ഇന്ന് വിപണിയിൽ നിന്ന് വാങ്ങുന്ന കറിവേപ്പിലയിൽ മാരകമായ കീടനാശിനികൾ തളിച്ചിട്ടുണ്ടാവും. ഇവ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വെറുതെ വെള്ളത്തിൽ കഴുകിയതു കൊണ്ട് മാത്രം ഈ രാസവസ്തുക്കളെ നീക്കം ചെയ്യാൻ കഴിയില്ല.

ഇലകളിൽ മെഴുക് പോലെ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനികൾ പതിവായി ശരീരത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വീട്ടിലുള്ള വസ്തുക്കൾ ഉപയോ​ഗിച്ചു തന്നെ കറിവേപ്പിലയിലെ കീടനാശിനികൾ നീക്കം ചെയ്യാൻ സാധിക്കും.

ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് ഉപ്പും വിനാഗിരിയും ചേർത്ത ലായനിയാണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ഉപ്പും രണ്ട് ടേബിൾസ്പൂൺ വിനാഗിരിയും കലർത്തി കറിവേപ്പില 15 മിനിറ്റ് മുക്കിവെക്കുക. ഉപ്പ് വിഷാംശങ്ങളെ ഇളക്കി മാറ്റുമ്പോൾ വിനാഗിരി അതിലെ രാസവസ്തുക്കളെ നിർവീര്യമാക്കുന്നു.

Curryleaves
കറിവേപ്പിലയും മല്ലിയിലയും ഇനി വാടില്ല, മാസങ്ങളോളം സൂക്ഷിക്കാൻ ചില വഴികൾ

ഇതുപോലെ തന്നെ പുളിവെള്ളവും മികച്ചൊരു ക്ലീനിങ് ഏജന്റാണ്. പുളിയിലെ അസിഡിറ്റി ഇലകളിലെ കീടനാശിനികളെ എളുപ്പത്തിൽ നീക്കം ചെയ്യും. 15 മിനിറ്റ് പുളിവെള്ളത്തിൽ വെച്ച ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ കറിവേപ്പില സുരക്ഷിതമായി ഉപയോഗിക്കാം.

Curryleaves
കറിയിൽ ഉപ്പ് കൂടിപ്പോയോ! ടെൻഷൻ വേണ്ട, വീട്ടിൽ ​ഗോതമ്പുപൊടിയുണ്ടോ?

മറ്റൊന്ന് ബേക്കിങ് സോഡയാണ്. അര ടീസ്പൂൺ ബേക്കിങ് സോഡ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകൾ അതിൽ കുറച്ചുനേരം ഇട്ടു വെക്കുക. രാസമാലിന്യങ്ങളെ വേരോടെ പിഴുതെറിയാൻ ബേക്കിംഗ് സോഡയ്ക്ക് പ്രത്യേക കഴിവുണ്ട്. ഏത് രീതി ഉപയോഗിച്ചാലും അവസാനം അല്പം ഇളം ചൂടുവെള്ളത്തിൽ കൂടി ഇലകൾ കഴുകുന്നത് അവശേഷിക്കുന്ന മാലിന്യങ്ങളെ പൂർണ്ണമായും നീക്കാൻ സഹായിക്കും. കഴുകിയെടുത്ത ഇലകൾ വെള്ളം വറ്റിയ ശേഷം ഒരു സിപ് ലോക്ക് കവറിലോ വായു കടക്കാത്ത പാത്രത്തിലോ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദീർഘകാലം അതിന്റെ ഗുണവും മണവും നിലനിൽക്കും.

Summary

How to remove pesticide from Curryleaves

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com