സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അവർക്ക് നല്ലതായിരുന്നു അതുകൊണ്ട് ഞാനും ഒന്ന് ട്രൈ ചെയ്‌തു നോക്കാം' എന്ന മട്ടിലാണ് സൺസ്ക്രീന്‍ പലരും പരീക്ഷിക്കുന്നത്.
sunscreen use
സണ്‍സ്ക്രീം ഉപയോഗം
Updated on
2 min read

ചുട്ടുപൊള്ളുന്ന ചൂടത്ത് പുറത്തിറങ്ങുമ്പോൾ മാത്രമല്ല അകത്തിരിക്കുമ്പോഴും സൺസ്ക്രീന്‍ കൂടിയേ തീരൂ. എന്നാൽ സോഷ്യൽമീഡിയയിൽ അടിക്കടി ഉയർന്നു വരുന്ന പ്രൊമോഷന്‍ കണ്ടാവും പലരും സൺസ്ക്രീനുകൾ തെരഞ്ഞെടുക്കുന്നതു പോലും. 'അവർക്ക് നല്ലതായിരുന്നു അതുകൊണ്ട് ഞാനും ഒന്ന് ട്രൈ ചെയ്‌തു നോക്കാം' എന്ന മട്ടിലാണ് സൺസ്ക്രീന്‍ പലരും പരീക്ഷിക്കുന്നത്. ചൂടുകാലത്ത് ഏറെ ആവശ്യമായ സൺസ്ക്രീന്‍ തെരഞ്ഞെടുക്കുന്നതിലും വേണം ശ്രദ്ധ. ഇല്ലെങ്കിൽ അത് പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും പിന്നീട് കാരണമായേക്കാം.

സൺസ്ക്രീന്‍ തെരഞ്ഞെടുക്കുമ്പോൾ

സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഡയോക്സൈഡ് തുടങ്ങിയ മിനറൽ ആക്റ്റീവ് ഘടകങ്ങൾ അടങ്ങിയ സൺസ്ക്രീനുകൾ ഉപയോ​ഗിക്കുന്നതാണ് സുരക്ഷിതവും കൂടുതൽ ഫലപ്രദവും. കൂടാതെ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് "റീഫ്-സേഫ്" അല്ലെങ്കിൽ "നോൺ-ടോക്സിക്" എന്ന് ലേബൽ ചെയ്തിരിക്കുന്ന സൺസ്ക്രീനുകൾ ഉപയോഗിക്കുക.

sunscreen use

പുറത്തിറങ്ങുന്നതിന് 15-20 മിനിറ്റ് മുൻപ് തന്നെ ചർമ്മത്തിൽ സൺസ്ക്രീന്‍ പുരട്ടണം. വിയർക്കുകയും നനയുകയോ ചെയ്‌താൽ വീണ്ടും സൺസ്ക്രീം പുറട്ടുന്നത് നല്ലതാണ്. കൂടാതെ ഓരോ രണ്ട് മണിക്കൂർ കഴിയുമ്പോഴും സൺസ്ക്രീന്‍ പുരട്ടണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

sunscreen use

സൺസ്ക്രീനിന്റെ ​ഗുണങ്ങൾ

  • സൺസ്‌ക്രീൻ സൂര്യതാപം തടയാനും മെലനോമ ഉൾപ്പെടെയുള്ള ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

  • സൺസ്‌ക്രീൻ ചർമ്മത്തിന്റെ വാർദ്ധക്യത്തെ തടയുകയും, നേർത്ത വരകളും ചുളിവുകളും കുറയ്ക്കുവാനും സഹായിക്കുന്നു.

  • അണുബാധകളേയും രോഗങ്ങളേയും വർധിപ്പിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ പ്രവേശിക്കാതെ സൺസ്‌ക്രീൻ സംരക്ഷിക്കുന്നു.

  • സൺസ്‌ക്രീൻ നമ്മുടെ കണ്ണുകളിൽ അൾട്രാ വയലറ്റ് രശ്മികൾ പതിക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നു, ഇത് തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

sunscreen use
കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

സൺസ്ക്രീന്‍ ദോഷങ്ങൾ

  • സൺസ്‌ക്രീനിലെ ചില രാസ ഘടകങ്ങളായ ഓക്സിബെൻസോൺ, ഒക്റ്റിനോക്‌സേറ്റ് എന്നിവ ചില ഹോർമോണുകളെ തകരാറാക്കുവാൻ സാധ്യതയുള്ളവയാണ്.

  • സൺസ്ക്രീനിൽ അടങ്ങിയിരിക്കുന്ന നാനോകണങ്ങളുടെ സ്വാധീനം മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങൾ പലതും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതാണ്.

  • ചില ആളുകൾക്ക് സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ചർമ്മത്തിൽ അലർജി അല്ലെങ്കിൽ കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് അനുഭവിക്കാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com