ഒറിജിനലിനെ വെല്ലും ഡ്യൂപ്ലിക്കേറ്റ്, തണ്ണിമത്തനിലെ വ്യാജനെ തിരിച്ചറിയാൻ ചില വഴികൾ

കൃത്രിമമായി തണ്ണിമത്തന്റെ വലിപ്പവും നിറവും കൂട്ടിയാണ് വ്യാജ തണ്ണിമത്തൻ വിപണിയിലിറങ്ങുന്നത്.
Watermelon fake
Watermelon fakePinterest
Updated on
1 min read

വേനൽക്കാലം അതികഠിനമായതോടെ കടകളിൽ തണ്ണിമത്തന്റെ ഡിമാൻഡും കൂടി. ഏതാണ്ട് 90 ശതമാനം ജലാംശം അടങ്ങിയ തണ്ണിമത്തൻ ശരീരത്തിൽ ജലാംശം നിലനിർത്താൻ ഏറെ സഹായിക്കും. എന്നാൽ ഡിമാൻഡ് കൂടിയതോടെ വിപണിയിൽ തണ്ണിമത്തന് വ്യാജന്മാരും ഇറങ്ങിയിട്ടുണ്ട്. കൃത്രിമമായി തണ്ണിമത്തന്റെ വലിപ്പവും നിറവും കൂട്ടിയാണ് വ്യാജ തണ്ണിമത്തൻ വിപണിയിലിറങ്ങുന്നത്.

ഒറിജിനലിനെയും വ്യാജനെയും എങ്ങനെ തിരിച്ചറിയാം

നിറം പരിശോധിക്കുക

തണ്ണിമത്തൻ്റെ ഉൾഭാഗത്തിന് നല്ല ചുവപ്പ് നിറം കിട്ടാൻ രാസവസ്തുക്കൾ കുത്തിവയ്ക്കാം. ഇത് സ്ഥിരീകരിക്കാൻ ഒരു പഞ്ഞി തണ്ണിമത്തൻ്റെ ഉൾഭാഗത്ത് ഒന്ന് അമർത്തി വയ്ക്കുക. പണ്ണിയുടെ നിറം ചുവപ്പാക്കുന്നുണ്ടെങ്കിൽ അത് വ്യാജനാണ്.

വെള്ളം ഉപയോഗിച്ച് പരിശോധിക്കാം

വെള്ളം ഉപയോഗിച്ച് തണ്ണിമത്തന്‍റെ വ്യാജനെ കണ്ടെത്താം. ഒരു ഗ്ലാസില്‍ കുറച്ച് വെള്ളം എടുത്ത ശേഷം തണ്ണിമത്തൻ്റെ ഉള്‍ഭാഗത്തു നിന്ന് കുറച്ച് കഷണങ്ങള്‍ മുറിച്ച് ഗ്ലാസിലെ വെള്ളത്തിലേക്ക് ഇടുക. പെട്ടെന്ന് ചുവന്ന നിറം വെള്ളത്തില്‍ പടരുന്നുണ്ടെങ്കില്‍ തണ്ണിമത്തന്‍ പ്രകൃതിദത്തമല്ല എന്ന് ഉറപ്പിക്കാം.

Watermelon fake
തണ്ണിമത്തനൊപ്പം ഇവ കഴിച്ചാൽ 'പണി' കിട്ടും

തണ്ണിമത്തന്റെ വിത്തുകളും ഘടനയും

തണ്ണിമത്തൻ്റെ വിത്തിന് കറുപ്പ് അല്ലെങ്കിൽ കാപ്പി നിറമായിരിക്കും. ഇതിനു പകരം ചുവപ്പോ മറ്റോ ആണെങ്കില്‍ തണ്ണിമത്തനില്‍ രാസവസ്തു കലര്‍ന്നിട്ടുണ്ട് മനസ്സിലാക്കാം. കൂടാതെ തണ്ണിമത്തൻ്റെ ഘടന പരിശോധിച്ചും വ്യാജനെ കണ്ടെത്താം.

Watermelon fake
ഉയർന്ന ​ഗ്ലൈസെമിക് സൂചിക, പ്രമേഹ രോ​ഗികൾ തണ്ണിമത്തൻ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തണ്ണിമത്തൻ്റെ ഉള്‍ഭാഗം ഒരിടത്ത് നല്ല മൃദുലവും മറ്റൊരുഭാഗത്ത് നല്ല കട്ടിയുമാണെങ്കില്‍ തണ്ണിമത്തന്‍ പ്രകൃതിദത്തമല്ല എന്ന് ഉറപ്പിക്കാം. പ്രകൃതിദത്തമായ തണ്ണിമത്തനിലെ ഉള്‍ഭാഗം മുഴുവനായും ഒരേ ഘടന തന്നെയായിരിക്കും ഉണ്ടാവുക.

Summary

How to spot fake watermelon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com