വേനൽക്കാലത്ത് പാൽ കേടാകാതെ എങ്ങനെ സൂക്ഷിക്കണം

വേനൽക്കാലത്ത് പാലും തൈലും നാല് മുതൽ അഞ്ച് ഡി​ഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.
Milk Storing tips
Milk Storing tipsMeta AI Image
Updated on
1 min read

വേനൽ കനത്തതോടെ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പാൽ പെട്ടെന്ന് കേടാകുന്നത്. ശരിയായ രീതിയിൽ സൂക്ഷിക്കാതിരുന്നാൽ കവറു പാലും തൈരും പെട്ടെന്ന് പിരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. അതിനാൽ വേനൽക്കാലത്ത് പാലും തൈലും നാല് മുതൽ അഞ്ച് ഡി​ഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

വേനൽക്കാലത്ത് പാൽ സൂക്ഷിക്കേണ്ടതെങ്ങനെ

  • യാത്രയില്‍, പ്ലാസ്റ്റിക് കവര്‍, ബാഗ് എന്നിവയ്ക്കുള്ളില്‍ വായുസഞ്ചാരമില്ലാത്ത അവസ്ഥയില്‍ പാല്‍ കവറുകള്‍ അധികനേരം സൂക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കവർ പാല്‍ റഫ്രിജറേറ്ററിലെ ചില്‍ ബോക്സില്‍ സൂക്ഷിക്കണം. ഫ്രീസറില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല.

  • പാല്‍ കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വം നിബന്ധമായും പാലിക്കണം. മണം, രുചി എന്നിവയില്‍ വ്യത്യാസം തോന്നിയാല്‍ പാല്‍ ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല. ശീതികരിച്ചു സൂക്ഷിക്കല്‍ നിര്‍ബന്ധമില്ലാത്ത യുഎച്ച്ടി ലോങ് ലൈഫ് പാലും ഉപയോഗിക്കാവുന്നതാണ്‌.

Milk Storing tips
നിങ്ങൾ വാങ്ങുന്ന പാലിൽ മായം കലർന്നിട്ടുണ്ടോ? കണ്ടെത്താൽ സിംപിൾ ട്രിക്സ്

ഫ്രിഡ്ജിൽ പാൽ എത്ര നാൾ വരെ സൂക്ഷിക്കാം

പാക്കറ്റ് പൊട്ടിച്ചാൽ സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ പാൽ ഉപയോ​ഗിച്ചു തീർക്കണം. എയര്‍ ടൈറ്റ് ആയ ​ഗ്ലാസ് കുപ്പിയിലോ കണ്ടെയ്നറിലോ പാൽ സൂക്ഷിക്കുന്നതാണ് നല്ലത്.

Summary

How to store Milk in Summer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com