ഉരുളക്കിഴങ്ങ് അഴുകുകയോ മുളയ്ക്കുകയോ ഇല്ല, ഫ്രഷ് ആയിരിക്കാൻ ചില ടിപ്സ്

ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഉരുളക്കിഴങ്ങിലെ സ്റ്റാർച്ച് (അന്നജം) പഞ്ചസാരയായി മാറാൻ കാരണമാകുമെന്നതിനാൽ അത് ഒഴിവാക്കുന്നതാണ് നല്ലത്.
Potato
PotatoMeta AI Image
Updated on
1 min read

ല്ലാ വീടുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്തും കറിയായുമൊക്കെ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ അധികനാൾ ഉരുളക്കിഴങ്ങ് പുറത്ത് സൂക്ഷിക്കുന്നത് അവ മുളയ്ക്കാനോ ചീത്തയാവാനോ സാധ്യതയുണ്ട്. എന്നാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഉരുളക്കിഴങ്ങിലെ സ്റ്റാർച്ച് (അന്നജം) പഞ്ചസാരയായി മാറാൻ കാരണമാകുമെന്നതിനാൽ അത് ഒഴിവാക്കുന്നതാണ് നല്ലത്.

ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ...

  • ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ അതിന് പുറമെയുള്ള മണ്ണ് തട്ടിക്കളയാതിരിക്കുക. ഇത് ഉരുളക്കിഴങ്ങിന് സംരക്ഷണ കവചമായി പ്രവർത്തിക്കുകയും കൂടുതൽ ഫ്രഷ് ആയി സൂക്ഷിക്കുകയും ചെയ്യും.

  • നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഉരുളക്കിഴങ്ങിന്റെ തൊലി പച്ചനിറമാകാനും വിഷാംശമായ സൊളാനിൻ ഉണ്ടാകാനും കാരണമാകും.

Potato
രണ്ട് ആഴ്ച കൊണ്ട് ചാടിയ വയർ ഒതുങ്ങും, ഈ മൂന്ന് കാര്യങ്ങൾ മറക്കരുത്
  • ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.

  • ഉള്ളി എഥിലിൻ ഗ്യാസ് പുറത്തുവിടുന്നു. ഈ വാതകം ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളയ്ക്കാൻ കാരണമാകും. അതിനാൽ, ഉള്ളിയും ഉരുളക്കിഴങ്ങും അകലം പാലിച്ച് സൂക്ഷിക്കുക.

  • പ്ലാസ്റ്റിക് കവറുകൾ ഈർപ്പം ഉള്ളിൽ നിലനിർത്തി വേഗത്തിൽ കേടാകാൻ വഴിവെക്കും. വായു സഞ്ചാരം ലഭിക്കുന്ന പേപ്പർ ബാഗുകളിലോ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

Potato
രക്തയോട്ടം മെച്ചപ്പെടുത്തും, ചർമം തിളങ്ങും; കറുവപ്പട്ടയ്ക്ക് ഇത്രയും ​ഗുണങ്ങളോ
  • ഉരുളക്കിഴങ്ങിനൊപ്പം ഒന്നോ രണ്ടോ ആപ്പിൾ വെക്കുന്നത് മുള വരുന്നത് തടയാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. ആപ്പിൾ പുറത്തുവിടുന്ന എഥിലീൻ ഗ്യാസ് മുള വരുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.

  • ഇടയ്ക്കിടെ ഉരുളക്കിഴങ്ങ് പരിശോധിച്ച്, മുള വന്നതോ, മൃദുലമായതോ, കേടായതോ ആയവ ഉടൻ മാറ്റാം. അല്ലെങ്കിൽ അത് മറ്റ് കിഴങ്ങുകളിലേക്കും പകരുകയും മൊത്തത്തിൽ കേടായി പോവുകയും ചെയ്യും.

Summary

How to store Potato for a long period

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com